Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202307Wednesday

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ മലയാളിയുടെ പ്രിയങ്കരിയായ നടി ജിസ്മി വിവാഹിതയായി; താരത്തിനെ ജീവിതസഖിയാക്കിയത് സിനിമറ്റോഗ്രാഫർ ഷിൻജിത്ത്; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ മലയാളിയുടെ പ്രിയങ്കരിയായ നടി ജിസ്മി വിവാഹിതയായി; താരത്തിനെ ജീവിതസഖിയാക്കിയത് സിനിമറ്റോഗ്രാഫർ ഷിൻജിത്ത്; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടി ജിസ്മി വിവാഹിതയായി. മലയാള സിനിമകൾക്കും നിരവധി ഷോകൾക്കും വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനിമറ്റോഗ്രാഫർ ഷിൻജിത്താണ് ജിസ്മിയെ വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന വിവാഹത്തിൽ ടിവി, സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ഇരുവരുടേയും വിവാഹ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെന്റിങ്ങാണ്. മഞ്ഞിൽ വിരിഞ്ഞ പൂവിലെ വില്ലത്തിയായ സോനു എന്ന റോളിലൂടെയാണ് ജിസ്മി പ്രസിദ്ധയാകുന്നത്. രാജീവ് നെടുംകണ്ടം സംവിധാനം ചെയ്യുന്ന പരമ്പരയിൽ മാളവിക വെയിൽസ് ആണ് മുഖ്യ റോളിൽ അഭിനയിക്കുന്നത്. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ജിസ്മിയുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എന്തായാലും തങ്ങളുടെ പ്രിയപ്പെട്ട സീരിയൽ താരത്തിന് വിവാഹ മംഗളാശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP