Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേ സമയം 17 കാമുകിമാർ; ഡമാസ്‌കസിലെ പ്രധാന ഇടങ്ങളിലെല്ലാം സെക്‌സ് പാർട്ടി; അതി സമ്പന്നനായ ബിസിനസുകാരനായി ചോർത്തിയെടുത്തത് സിറിയയുടെ നടുവൊടിക്കുന്ന രഹസ്യങ്ങൾ; സിറിയയുടെ സകല രഹസ്യങ്ങളും എത്തിച്ച് ഒടുവിൽ തൂക്കിലേറ്റപ്പെട്ട ഇസ്രയേൽ ചാരന്റെ ജീവിതം ഇനി വെബ് സീരീസ്

ഒരേ സമയം 17 കാമുകിമാർ; ഡമാസ്‌കസിലെ പ്രധാന ഇടങ്ങളിലെല്ലാം സെക്‌സ് പാർട്ടി; അതി സമ്പന്നനായ ബിസിനസുകാരനായി ചോർത്തിയെടുത്തത് സിറിയയുടെ നടുവൊടിക്കുന്ന രഹസ്യങ്ങൾ; സിറിയയുടെ സകല രഹസ്യങ്ങളും എത്തിച്ച് ഒടുവിൽ തൂക്കിലേറ്റപ്പെട്ട ഇസ്രയേൽ ചാരന്റെ ജീവിതം ഇനി വെബ് സീരീസ്

മറുനാടൻ ഡെസ്‌ക്‌

ഡമാസ്‌ക്കസ്: ഇസ്രയേൽ ചാരനായ എലി കോഹന്റെ സംഭവബഹുലമായ ജീവിതകഥ ' ദി സ്പൈ' എന്ന നെറ്റ്ഫ്ലിക്സ് വെബ്സീരിസിന് പ്രമേയമാകുന്നു. സമ്പന്നനായ ബിസിനസുകാരൻ ചമഞ്ഞ് സിറിയയുടെ നടുവൊടിക്കുന്ന രഹസ്യങ്ങളാണ് കുതന്ത്രത്തിലൂടെ കോഹെൻ ചോർത്തിയെടുത്തതെന്ന് ചിത്രീകരിക്കുന്ന സീരീസാണിത്. ചാരപ്രവർത്തനത്തിന്റെ ഭാഗമായി ഒരേ സമയം 17 കാമുകരെയുണ്ടാക്കിയെടുത്ത കോഹെൻ ഡമാസ്‌കസിലെ പ്രധാന ഇടങ്ങളിലെല്ലാം സെക്സ് പാർട്ടികൾ നടത്തുകയും ചെയ്തിരുന്നുവെന്നും ഈ സീരീസിൽ പ്രതിപാദിച്ചിട്ടുണ്ട്. സിറിയയുടെ സകല രഹസ്യങ്ങളും എത്തിച്ചതിന് ശേഷം അവസാനം തൂക്കിലേറ്റപ്പെട്ട കോഹന്റെ ദൗർഭാഗ്യകരമായ കഥയാണ് ഈ വെബ് സീരീസിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

ഇസ്രയേൽ കണ്ടതിൽ വച്ച് ഏറ്റവും സമർത്ഥനായ ചാരനായിരുന്ന കോഹൻ ചാരപ്രവർത്തനത്തിനായി ജെയിസം് ബോണ്ട് സ്റ്റൈലിലായിരുന്നു തന്റെ പ്രവർത്തനം നടത്തി രഹസ്യങ്ങൾ ചോർത്തിയിരുന്നത്. സമ്പന്നനായ ബിസിനസുകാരൻ ചമഞ്ഞ് സുന്ദരികളായ സ്ത്രീകളെ വച്ച് സെക്സ് പാർട്ടികൾ നടത്തി അതിലേക്ക് തന്ത്രപ്രധാനമായ ഉദ്യോഗസ്ഥരെ ക്ഷണിച്ച് വരുത്തി പ്രലോഭിപ്പിച്ചായിരുന്നു കോഹൻ രഹസ്യങ്ങൾ ചോർത്തിയിരുന്നത്.എന്നാൽ അതുല്യമായ രീതിയിൽ ചാരപ്രവർത്തനം നടത്തിയ തന്റെ പിതാവിന്റെ ജീവിതത്തെ വളച്ചൊടിക്കുന്ന വെബ് സീരീസാണ് നെറ്റ് ഫ്ലിക്സ് ഒരുക്കുന്നതെന്ന ആരോപണമുന്നയിച്ച് അദ്ദേഹത്തിന്റെ മകൾ സോഫിയ ബെൻ ഡോർ രംഗത്തെത്തിയിട്ടുണ്ട്.

1965ൽ ഡമാസ്‌കസിൽ വച്ച് അപ്രതീക്ഷിതമായി പിടിക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം തൂക്കിക്കൊല്ലപ്പെട്ടത്.ഈ വെബ്സീരീസ് തന്റെ പിതാവിന്റെ യഥാർത്ഥ ജീവിതത്തെയല്ല ചിത്രീകരിക്കുന്നതെന്നും മറിച്ച് സംവിധായകൻ തന്റെ ഭാവനയ്ക്കനുസരിച്ച് നിരവധി കാര്യങ്ങൾ ഇതിൽ കൂട്ടിക്കലർത്തിയിട്ടുണ്ടെന്നുമാണ് ഇസ്രയേലിലെ ടെൽ അവീവിലെ വീട്ടിൽ വച്ച് സോഫിയ പ്രതികരിച്ചിരിക്കുന്നത്.തന്റെ പിതാവ് സ്ത്രീലമ്പടനായിരുന്നുവെന്നും അപകർഷതാ ബോധമുണ്ടായിരുന്നതിനാൽ ഏത് സാഹസത്തിനും മുതിരുമായിരുന്നുവെന്നുമുള്ള വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഈ സീരീസിൽ ചിത്രീകരിക്കുന്നുണ്ടെന്നും സോഫിയ ആരോപിക്കുന്നു.

എന്നാൽ യഥാർത്ഥത്തിൽ തന്റെ പിതാവ് വളരെ ധീരനും ജീവിതത്തിൽ സന്തോഷവാനും നിശ്ചയദാർഢ്യമുള്ള ആളുമായിരുന്നുവെന്നാണ് മകൾ വെളിപ്പെടുത്തുന്നത്. മൊസാദിന്റെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും കഴിവുറ്റ ചാരനായിരുന്നു കോഹനെന്നും സോഫിയ അവകാശപ്പെടുന്നു. അതിനാൽ തന്റെ പിതാവിന്റെ ജീവിതത്തെ വളച്ചൊടിക്കുന്ന ഈ വെബ്സീരീസ് അദ്ദേഹത്തിനും തങ്ങളുടെ കുടുംബത്തിനും ഒരിക്കലും ഒരു ബഹുമതിയല്ലെന്നും അവർ അഭിപ്രായപ്പെടുന്നു.തന്റെ പിതാവ് സ്ത്രീലമ്പടനാണെന്ന് വെബ്സീരീസിൽ ചിത്രീകരിക്കുന്നുവെന്ന് കേട്ട് സൈക്കോളജിസ്റ്റായ താനും മാതാവ് നാദിയയും ഞെട്ടിത്തരിച്ചിരിക്കുന്നുവെന്നും സോഫിയ പറയുന്നു.

ഇസ്രയേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതിന് ശേഷം കോഹൻ ഇവിടുത്തെ ഏറ്റവും സെലിബ്രിറ്റിയായ ചാരനായി മാറുകയായിരുന്നു.ടെൽ അവീവിലെ ഒരു ഇൻഷുറൻസ് കമ്പനിയിൽ ക്ലർക്കായി ജോലി ചെയ്യുമ്പോഴായിരുന്നു കോഹൻ ചാരനായി തെരഞ്ഞെടുക്കപ്പെട്ടത്. അതിസമ്പന്നായ സിറിയൻ ബിസിനസുകാരനായ കാമെൽ അമിൻ താബെറ്റ് എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് കോഹൻ വിജയകരമായി ചാരപ്രവർത്തനം നടത്തിയത്. മിനിസ്ട്രി ഓഫ് ഡിഫെൻസിന് വേണ്ടി ഒരു ഫർണിച്ചർ ബയറായി ജോലി ലഭിച്ചുവെന്നാണ് അദ്ദേഹം കുടുംബത്തിൽ പോലും ആദ്യം വെളിപ്പെടുത്തിയിരുന്നത്.

ബ്യൂണെസ് അയേഴ്സിലേക്ക് പോയാണ് കോഹൻ തന്റെ ചാരപ്രവർത്തി ആരംഭിച്ചത്. ഡമാസ്‌കസിലേക്ക് പോയി അവിടെ ചാരപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ബന്ധങ്ങൾ കോഹൻ ഉണ്ടാക്കിയെടുത്തത് ബ്യൂണെസ് അയേഴ്സിൽ നിന്നായിരുന്നു. 1961ൽ സിറിയയിലേക്ക് പോയ കോഹൻ സിറിയയുടെ തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങളാണ് ചോർത്തിയിരുന്നത്. ആറ് ദിവസത്തെ യുദ്ധത്തിൽ ഇസ്രയേലിന് സിറിയയെ തോൽപ്പിക്കാൻ സാധിച്ചതിൽ കോഹൻ ചോർത്തി നൽകിയ വിവരങ്ങൾക്ക് നിർണായക പങ്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP