Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടി അമ്പിളിയുമായി ഇന്നലെ നടന്നത് നടൻ ആദിത്യന്റെ നാലാം വിവാഹമോ?; നാലാം വിവാഹമെന്ന് സീരിയൽ രംഗത്തുള്ളവർ പറയുമ്പോഴും തന്റെ രണ്ടാം വിവാഹമാണ് ഇതെന്ന് മറുനാടനോട് ആദിത്യൻ

നടി അമ്പിളിയുമായി ഇന്നലെ നടന്നത് നടൻ ആദിത്യന്റെ നാലാം വിവാഹമോ?; നാലാം വിവാഹമെന്ന് സീരിയൽ രംഗത്തുള്ളവർ പറയുമ്പോഴും തന്റെ രണ്ടാം വിവാഹമാണ് ഇതെന്ന് മറുനാടനോട് ആദിത്യൻ

കൃഷ്ണ വിജയ്

കൊല്ലം: നടൻ ആദിത്യൻ ജയനുമായി ഇന്നലെ നടന്ന നടി അമ്പിളിദേവിയുടെ വിവാഹം സീരിയൽ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു. സീരിയൽ മേഖലയിൽ ഉള്ളവർക്ക് പോലും തികച്ചും അപ്രതീക്ഷിതമായിരുന്നു ഇവരുടെ വിവാഹം. ആദിത്യന്റെ നാലാം വിവാഹമാണിതെന്നായിരുന്നു ഉയരുന്ന ആരോപണം. അമ്പിളിദേവിയും വിവാഹമോചിതയാണ്. അതേസമയം നടൻ നടൻ ആദിത്യൻ ജയന്റെ ജീവിതം എന്നും വിവാദങ്ങൾ കൊണ്ട് സംഭവബഹുലം ആയിരുന്നു എന്ന് സീരിയൽ രംഗത്തെ സഹപ്രവർത്തകർ പറയുന്നു. അതേസമയം തന്റെ രണ്ടാം വിവാഹം മാത്രമാണ് ഇതെന്ന് ആദിത്യൻ മറുനാടനോട് വ്യക്തമാക്കി.

ആദിത്യന്റെ വിവാഹം ഇന്നലെയാണ് നടി അമ്പിളിദേവിയുമായി നടന്നത്. അതേസമയം ആദിത്യൻ മുമ്പും ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് താരത്തിനെതിരെ ഉയരുന്ന ആരോപണം. കൊല്ലം സ്വദേശിനിയായ പെൺകുട്ടിയായിരുന്നു ആദിത്യന്റെ ആദ്യ ഭാര്യ എന്നാണ് റിപ്പോർട്ട് എന്നാൽ ഇവർ കല്യാണം കഴിച്ചിട്ടില്ലെന്നും പ്രണയം മാത്രമാണ് ഉണ്ടായിരുന്നുള്ളു എന്നുമാണ് സൂചന. എന്നാൽ ആ ബന്ധം തകർന്ന ശേഷം സീരിയൽ രംഗത്ത് തന്നെയുള്ള ഒരു നായികയുമായി ആദിത്യൻ കടുത്ത പ്രണയത്തിലായി.

സ്ത്രീധനം സീരിയലിലെ പ്രതിനായിക ആയിരുന്ന ഏറെ പ്രശസ്തയായ പെൺകുട്ടി സീരിയലിൽ മിന്നി നിൽക്കുന്ന സമയമായിരുന്നു. തുടർന്ന് ഈ പെൺകുട്ടിയെ ആദിത്യൻ നിയമപരമായി വിവാഹം ചെയ്തു. എന്നാൽ ബന്ധത്തിലെ പ്രശ്‌നങ്ങളെ തുടർന്ന് ആ പെൺകുട്ടി രണ്ടു വർഷത്തിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചു. തുടർന്ന് നടി സീരിയൽ രംഗത്ത് സജീവമായി. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒരു സീരിയലിൽ കേന്ദ്രകഥാപാത്രത്തെ ഈ നടിയാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് മറ്റൊരു യുവാവിനെ കല്യാണം കഴിച്ച് ഇവർ സീരിയൽ രംഗത്ത് നിന്നും മാറുകയും ചെയ്തു.

പിന്നീടാണ്, കണ്ണൂരുള്ള ഒരു പെൺകുട്ടിയുമായി ആദിത്യൻ അടുപ്പത്തിലാവുന്നത്. പെൺകുട്ടിയുടെ വീട്ടുകാർക്കും ഈ ബന്ധം അറിയാമായിരുന്നു. തുടർന്ന് വിവാഹം വാക്കാൽ പറഞ്ഞുറപ്പിക്കുകയും ചെയ്തു. പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപ ആദിത്യൻ പെൺകുട്ടിയിൽ നിന്ന് കൈപ്പറ്റി എന്നാണ് ആരോപണം. എന്നാൽ ചില തെറ്റിധാരണകളെതുടർന്ന് ആ ബന്ധം പാതിവഴിയിൽ അവസാനിച്ചു. ഇതിനിടെ പറ്റിച്ചു എന്ന് ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. ആദിത്യൻ അറസ്റ്റിലാവുകയും ചെയ്തു. 2013 ലായിരുന്നു അറസ്റ്റ്. വിവാഹനിശ്ചയം നടത്തി പണവും സ്വർണവും തട്ടി എന്നതായിരുന്നു കേസ്. 2007ൽ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. ഗുരുവായൂരിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ ഫോട്ടോകൾ ഉൾപ്പെടെ 2012ലാണ് പെൺകുട്ടി കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയത്.ഇത് ഏറെ മാധ്യമശ്രദ്ധ നേടിയ വാർത്തയായിരുന്നു.

അതിന് ശേഷം പുനലൂർ സ്വദേശിനിയായ പെൺകുട്ടിയുമായി അടുപ്പത്തിലായെന്നും വിവാഹം കഴിച്ചതെന്നും റിപ്പോർട്ടുണ്ട്. ഈ ബന്ധം പിരിഞ്ഞിട്ട് മാസങ്ങൾ മാത്രമാണ് ആയതെന്നാണ് റിപ്പോർട്ട്. അതേസമയം അമ്പിളി ദേവിയുടെയും ലോവലിന്റെയും ദാമ്പത്യ ബന്ധം തകർത്തതിന് പിന്നിലും ജയൻ ആദിത്യൻ ആണ് എന്നൊരു ആരോപണവും ഇപ്പോൾ ഇൻഡസ്ട്രിയിൽ ഉയരുന്നുണ്ട്. ആദിത്യനും അമ്പിളിയും കൊല്ലം സ്വദേശികളും കുടുംബസുഹൃത്തുകളുമാണ്. ലോവലുമായുള്ള വിവാഹസമയത്ത് തന്നെ അമ്പിളിദേവിയെയും ലോവലിനെയും ആദിത്യന് അറിയാം. ഇവരുടെ ബന്ധത്തിൽ തെറ്റിധാരണകൾ ഉണ്ടാക്കിയത് ആദിത്യനാണെന്നാണ് സുഹൃത്തുകൾ ആരോപിക്കുന്നത്. എന്നാൽ ആദിത്യൻ നാലു വിവാഹം കഴിച്ചു എന്ന് പലരും പറയുന്നത് സത്യമല്ലെന്നാണ് ആദിത്യനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിയമപരമായി സീരിയൽ നടിയെ മാത്രമാണ് വിവാഹം കഴിച്ചതെന്നും അമ്പിളിദേവിയുമായി ഉള്ളത് രണ്ടാം വിവാഹമാണെന്നും നടൻ ആദിത്യൻ ജയനും മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP