Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രചരിക്കുന്ന വീഡിയോയുമായി എനിക്ക് യാതൊരു ബന്ധവുമില്ല; സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണങ്ങൾക്കെതിരെ സീരിയൽ നടി പരാതി നൽകി

പ്രചരിക്കുന്ന വീഡിയോയുമായി എനിക്ക് യാതൊരു ബന്ധവുമില്ല; സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണങ്ങൾക്കെതിരെ സീരിയൽ നടി പരാതി നൽകി

കോഴിക്കോട്: സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണങ്ങളിൽ ഇരകളാക്കപ്പെടുന്ന നടിമാരുടെ എണ്ണം ഏറിവരികയാണ്. അടുത്തിടെ പല നടിമാരും ഇത്തരം പ്രചരണങ്ങൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ തനിക്കെതിരെ നവമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി ഒരു നടി കൂടി രംഗത്തെത്തി. നവടി അഞ്ജുവാണ് വ്യാജ വീഡിയോ പ്രചണരത്തിനെതിരെ പരാതി നൽകിയത്.

കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. മീഡിയാവൺ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് പ്രചരണം നടക്കുന്നത്.

അഞ്ജു നൽകിയ പരാതി സൈബർ സെല്ലിന് നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം പ്രചരണം നടത്തിയവരെയും ഷെയർ ചെയ്തവരെയും ഉടൻ തന്നെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞതായി അഞ്ജു വ്യക്തമാക്കി.

ഫേസ്‌ബുക്കിലൂടെയാണ് അഞ്ജു ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ whats app ലും മറ്റ് online മീഡിയകളിലും ചില വീഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. Mediaone ൽ ഞാൻ അഭിനയിച്ച M80 മൂസയിലെ നടി എന്ന് പറഞ്ഞ് കൊണ്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇതിലെ വീഡിയോയുമായി എനിക്ക് യാതൊരു ബന്ധവുമില്ല.

ചാനലിന്റെ പേരും ലോഗോയും ദുരുപയോഗും ചെയ്തതിന്റെ അടിസ്ഥാനത്തിൽ Mediaone ന്റെ legal manager ( Shakkir Jameel) കോഴിക്കോട് ഡിസ്ട്രിക് പൊലീസ് ചീഫിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്
അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ (28 7 17) ന് ഞാൻ നേരിട്ട് ഡിസ്ട്രിക്ക് പൊലീസ് ചീഫിന് പരാതി കൊടുത്തു. ഈ പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും ഷെയർ ചെയ്ത് പ്രചരിപ്പിച്ചവരെയും ഉടൻ തന്നെ കണ്ടെത്തി വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകി.

ഇത്തരം ഞരബ് രോഗികളായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP