Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളം മിനി സ്‌ക്രീനിലെ സൂപ്പർഹിറ്റ് ദമ്പതികൾ ജീവിതത്തിലും ഒരുമിച്ചു; സീരിയൽ നടി അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി; ഫ്‌ളവേഴ്‌സ് ചാനലിലെ 'സീത' സീരിയലിൽ ഭാര്യാ ഭർത്താക്കന്മാരായി വേഷമിടുന്ന താരങ്ങളുടെ കല്യാണം കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ

മലയാളം മിനി സ്‌ക്രീനിലെ സൂപ്പർഹിറ്റ് ദമ്പതികൾ ജീവിതത്തിലും ഒരുമിച്ചു; സീരിയൽ നടി അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി; ഫ്‌ളവേഴ്‌സ് ചാനലിലെ 'സീത' സീരിയലിൽ ഭാര്യാ ഭർത്താക്കന്മാരായി വേഷമിടുന്ന താരങ്ങളുടെ കല്യാണം കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ

കൃഷ്ണ വിജയ്

തിരുവനന്തപുരം: അനശ്വര നടൻ ജയന്റെ സഹോദരന്റെ മകനും സീരിയൽ നടനുമായ ജൂനിയർ ജയൻ എന്ന പേരിൽ അറിയപ്പെടുന്ന ആദിത്യൻ ജയൻ വീണ്ടും വിവാഹിതനായി. പ്രമുഖ നടിയും നർത്തകിയുമായ അമ്പിളീദേവിയെ ആണ് ആദിത്യൻ വിവാഹം കഴിച്ചത്. വെള്ളിയാഴ്‌ച്ചയായിരുന്നു വിവാഹം. അടുത്തബന്ധുകളും സുഹൃത്തുകളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. ഇന്ന് രാവിലെ കൊല്ലം കൊറ്റകുളങ്ങര ദേവി ക്ഷേത്രത്തിലാണ് ഇരുവരും വിവാഹിതരായത്.

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് ആദിത്യൻ ജയനും അമ്പിളീദേവിയും. ജയന്റെ സഹോദരന്റെ മകനായ ആദിത്യൻ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകമനസിൽ ഇടം നേടിയ നടനാണ്. നർത്തകിയും കലാതിലകവുമായ അമ്പിളീദേവി ബാലതാരമായി സിനിമയിലെത്തിയ നടിയാണ്. ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സിനിമയിലും സീരിയലിലും താരം അവതരിപ്പിച്ചിട്ടുണ്ട്.

സീരിയൽ കഥകളെ വെല്ലുന്ന രീതിയിൽ പ്രേക്ഷകരെയും സഹപ്രവർത്തകരെയും അമ്പരപ്പിച്ചും ഞെട്ടിച്ചുമാണ് നടൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായതെന്ന റിപ്പോർട്ട്് സീരിയൽ രംഗത്തുനിന്നും ലഭിക്കുന്നത്. സീത സീരിയലിൽ ഒന്നിച്ചഭിനയിക്കുന്ന ഇവർ സീരിയലിൽ ഭാര്യാഭർത്താക്കന്മാരായിട്ടാണ് വേഷമിടുന്നത്. ദിവസങ്ങൾക്ക് മുമ്പ് സീരിയലിൽ ഇരുവരും വിവാഹിതരായിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ യഥാർഥ ജീവിതത്തിലും ഇരുവരും വിവാഹിതരായിരിക്കുന്നതെന്നാണ് എല്ലാവരെയും അമ്പരപ്പിച്ചത്. വിവാഹമോചിതയായ അമ്പിളി ദേവിക്ക് മകനുണ്ട്. ഛായാഗ്രഹകൻ ലോവലാണ് അമ്പിളി ദേവിയുടെ മുൻ ഭർത്താവ്. 2009ലായിരുന്നു അമ്പിളി ലോവലിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഏഴ് വയസ്സുള്ള ഒരു മകനുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP