Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയത്ത് വന്നപ്പോൾ ദീപികയിലും മംഗളത്തിലും പോയി; കോഴിക്കോട്ട് മാതൃഭൂമിയിലും പോയി; മിസോറാം ഗവർണർ മനോരമയിൽ മാത്രം കയറാതെ പോയതെന്ത്? കുമ്മനം രാജശേഖരന് പദവി കിട്ടിയപ്പോൾ മനോരമ ന്യൂസ് ഹെഡ്‌ലൈൻ ബ്രാക്കറ്റിൽ ട്രോളല്ലെന്ന് എഴുതിക്കാണിച്ചതിൽ സംഘപരിവാറിന് പിണക്കം മാറുന്നില്ല; കുമ്മനം വിട്ടുനിന്നത് മനോരമയുടെ വിശദീകരണം ഏശാതെ വന്നപ്പോഴോ?

കോട്ടയത്ത് വന്നപ്പോൾ ദീപികയിലും മംഗളത്തിലും പോയി; കോഴിക്കോട്ട് മാതൃഭൂമിയിലും പോയി; മിസോറാം ഗവർണർ മനോരമയിൽ മാത്രം കയറാതെ പോയതെന്ത്? കുമ്മനം രാജശേഖരന് പദവി കിട്ടിയപ്പോൾ മനോരമ ന്യൂസ് ഹെഡ്‌ലൈൻ ബ്രാക്കറ്റിൽ ട്രോളല്ലെന്ന് എഴുതിക്കാണിച്ചതിൽ സംഘപരിവാറിന് പിണക്കം മാറുന്നില്ല; കുമ്മനം വിട്ടുനിന്നത് മനോരമയുടെ വിശദീകരണം ഏശാതെ വന്നപ്പോഴോ?

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ രണ്ടു ദിവസം അക്ഷര നഗരിയായ കോട്ടയത്തുണ്ടായിട്ടും മലയാള മനോരമ ഓഫീസ് സന്ദർശിക്കാത്തത് എന്തെന്ന കാര്യമാണ് ഇപ്പോൾ മാധ്യമലോകത്ത് ചർച്ചാവിഷയം. ദീപികയിലും മംഗളത്തിലും അദ്ദേഹം പോയി. കോഴിക്കോട് മാതൃഭൂമി ഓഫീസും സന്ദർശിച്ചു.എന്തുകൊണ്ടാണ് കുമ്മനം മനോരമയെ മാത്രം ഒഴിവാക്കിയത്? ഇതിന് അൽപം ഫളാഷ്ബാക്ക് പറയണം.

മിസോറാം ഗവർണറായി കുമ്മനം രാജശേഖരൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, മനോരമ ന്യൂസിലെ ഹെഡ്‌ലൈനിന്റെ ബ്രാക്കറ്റിൽ ട്രോളല്ല എന്ന വാക്ക് പ്രത്യക്ഷപ്പെട്ടിരുന്നു.ട്രോളല്ല എന്ന വാക്ക് ബ്രാക്കറ്റിൽ ഇട്ടത് മനഃപൂർവം കുമ്മനത്തെ പരിഹസിക്കാനാണെന്നായിരുന്നു സംഘപരിവാർ വിലയിരുത്തിയത്. ഇതേ തുടർന്ന് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ മനോരമയ്‌ക്കെതിരെ ഹേറ്റ് ക്യാമ്പെയിനുകൾ വ്യാപകമായി.ഇതുകൊണ്ടും കാര്യങ്ങൾ തീർന്നില്ല. മനോരമ ന്യൂസിനെ കടുത്ത സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് ചാനലിനെതിരെ രാജ്യവ്യാപകമായി പരാതികൾ നൽകി. ചാനലിനെതിരെ കേന്ദ്രസർക്കാരിനെയും സമീപിച്ചു.

സംസ്ഥാനത്തെ മനോരമ ബ്യൂറോകൾക്കെതിരെ ലോക്കലായി പരാതി നൽകാനും നീക്കമുണ്ട്. അതത് സ്ഥലത്തെ ബിജെപി പ്രവർത്തകരെ ഉപയോഗിച്ചായിരിക്കും ഇതുനടപ്പാക്കുക.ഭരണഘടനാപദവിയിലിരിക്കുന്ന ഒരുവൃക്തിയെ അപമാനിച്ചുവെന്ന തരത്തിലാണ് സംഘപിവാർ മനോരമ ന്യൂസിന്റെ നടപടിയെ വ്യാഖ്യാനിക്കുന്നത്. ഇതിനായി ബിജെപി സംസ്ഥാന ഘടകം കേന്ദ്രസർക്കാരിനെ സമീപിച്ച് ചാനലിന്റെ ലൈസൻസ് റദ്ദാക്കാനും നീക്കം നടക്കുന്നു.ഹിന്ദുഐക്യവേദി നേരത്തെ ചാനലിനെതിരെ പരാതി നൽകിയിരുന്നു.

അതസമയം ന്യൂസ് ഹെഡ്‌ലൈൻസിൽ ട്രോളല്ല എന്ന ബ്രാക്കറ്റിൽ വന്നതിന് മനോരമ വിശദീകരണം നൽകിയിരുന്നു.കുമ്മനം മിസോറാം ഗവർണറായ വാർത്ത തങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തതെന്നും ഇതിനെ തുടർന്ന് വാർത്ത ട്രോളാണോ എന്ന് ചോദിച്ച് ധാരാളം കോളുകൾ വരികയും ചെയ്ത സാഹചര്യത്തിലാണ് ട്രോളല്ല എന്ന് എഴുതിച്ചേർത്തത് എന്ന് ചാനൽ പറയുന്നു.എന്നാൽ, ഈ വിശദീകരണം സംഘപരിവാർ സ്വീകരിച്ചിട്ടില്ല എന്നതിന്റെ തെളിവായാണ് മനോരമ സന്ദർശനം ഒഴിവാക്കിയ കുമ്മനത്തിന്റെ തീരുമാനത്തെ ചൂണ്ടികാട്ടുന്നത്.

എന്നാൽ കോട്ടയം പ്രസ് ക്ലബ്ബിൽ സ്വീകരണം നൽകിയത് മനോരമ പത്രാധിപ സമിതിയംഗമായ സാനു ജോർജായിരുന്നു. കുമ്മനത്തെ വാനോളം പുകഴ്‌ത്തി പ്രസ് ക്ലബ്ബ് ഉപഹാരവും നൽകി. മനോരമ ജേർണലിസ്റ്റ് യൂണിയനും (കെ.യു.ഡബ്ലു.ജെസെൽ ) പിന്തുണച്ചു. മാധ്യമ പ്രവർത്തകരെ സൗജന്യമായി മിസോറോമിന് കൊണ്ടു പോകാനുള്ള അപേക്ഷയും പ്രസിഡന്റ് നൽകി. ഉച്ചഭക്ഷണവും ഗവർണർക്ക് പ്രസ് ക്ലബ്ബിൽ നൽകി എന്നാൽ മനോരമയെ ചീത്ത പറയുന്നുണ്ടോ എന്നറിയാൻ നോൺ ജേർണലിസ്റ്റ് യൂണിയൻ നേതാവ് വിജു ചെമ്പോലയെ പ്രസ് ക്ലബ്ബിലേക്ക് അയച്ചിതായാണ് വിവരം. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകം സ്വീകരണം നൽകിയിട്ടും സംസ്ഥാന സെക്രട്ടറിയായ ഷാലു മാത്യുവിനെ പ്രസ് ക്ലബ്ബ് രാഷ്ടീയത്തിന്റെ പേരിൽ വേദിയിലിരുത്താതെ താഴെയിരുത്തിയതും ഒച്ചപ്പാടായി.ഇതേ ചൊല്ലി മാധ്യമ പ്രവർത്തകർ ഇപ്പോൾ രണ്ടു ചേരിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP