1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

മംഗ്‌ളീഷു പറഞ്ഞ് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ പെൺകുട്ടി; സ്റ്റേജ് ഷോകളേയും ചാനൽ ഷോകളേയും ഒരുപോലെ ത്രസിപ്പിച്ച സുന്ദരി; അബദ്ധങ്ങളെ നിറഞ്ഞ ചിരിയോടെയും എതിർപ്പുകളെ തന്റേടത്തോടെയും നേരിട്ട വായാടി; ഒരുകാലത്ത് കേരളക്കര നിറഞ്ഞുനിന്ന രഞ്ജിനി ഹരിദാസ് ഇപ്പോൾ എവിടെയാണ്?

May 24, 2017 | 06:59 PM IST | Permalinkമംഗ്‌ളീഷു പറഞ്ഞ് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ പെൺകുട്ടി; സ്റ്റേജ് ഷോകളേയും ചാനൽ ഷോകളേയും ഒരുപോലെ ത്രസിപ്പിച്ച സുന്ദരി; അബദ്ധങ്ങളെ നിറഞ്ഞ ചിരിയോടെയും എതിർപ്പുകളെ തന്റേടത്തോടെയും നേരിട്ട വായാടി; ഒരുകാലത്ത് കേരളക്കര നിറഞ്ഞുനിന്ന രഞ്ജിനി ഹരിദാസ് ഇപ്പോൾ എവിടെയാണ്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ സ്റ്റേജ് ഷോകളിലും ചാനൽ ഷോകളിലും മിന്നിത്തിളങ്ങുന്ന തന്റേടിയായ ആങ്കർ ആരെന്ന ചോദ്യത്തിന് ഇന്നും ഒരു ഉത്തരമേയുള്ളൂ. രഞ്ജിനി ഹരിദാസ്. വർഷങ്ങളോളം ആർക്കും വിട്ടുകൊടുക്കാതെ ഈ പദവിയിലിരുന്ന രഞ്ജിനി ഇപ്പോൾ എവിടെയെന്ന് ആരാധകർ ചോദിച്ചുതുടങ്ങിയിരിക്കുന്നു. ഒരു കാലത്ത് സ്റ്റേജ് റിയാലിറ്റി ഷോ എന്ന് കേട്ടാൽ ആദ്യം ഓർമ വരിക രഞ്ജിനി ഹരിദാസിനെയും, രഞ്ജിനിയുടെ മംഗ്ലീഷുമായിരുന്നു. എന്നാൽ രഞ്ജിനിക്ക് ശേഷം ഒരു ഷോയെ അത്രയും ഉജ്വലമാക്കാൻ പോന്ന ഒരു അവതാരക വേറെ വന്നിട്ടില്ലെന്നതുന്നെ പറയാം മലയാളികളുടെ ലോകത്തേക്ക്.

1982, ഏപ്രിൽ 23 ന് കൊച്ചിയിലാണ് രഞ്ജിനിയുടെ ജനനം. ഗിരിനഗറിലെ കേന്ദ്രവിദ്യാലയത്തിൽ പ്രഥമിക വിദ്യാഭ്യാസം നേടിയ രഞ്ജിനി സെന്റ് തെരേസ കോളേജിൽ നിന്ന് ബിരുദം നേടി. യുകെയിൽ പോയി എംബിഎ ചെയ്തു. അമ്മയായിരുന്നു എന്നും രഞ്ജിനിക്ക് പിന്തുണ.
ചെറിയ പ്രായം മുതലേ താൻ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന് രഞ്ജിനി തന്നെ പറഞ്ഞിരുന്നു.

യുകെയിൽ പഠിക്കുമ്പോഴാണ് രഞ്ജിനി മോഡലിങ് രംഗത്തെ സാധ്യതകളെ കുറിച്ച് അറിഞ്ഞത്. പിന്നീട് ആ രംഗത്ത് ഭാഗ്യ പരീക്ഷണം നടത്തി. 2000 ൽ ഫെമിന മിസ് കേരളയായി രഞ്ജിനി ഹരിദാസ് തിരഞ്ഞെടുക്കപ്പെട്ടു. ഐഡിയ സ്റ്റാർ സിംഗർ ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയാണ് രഞ്ജിനിയെ പ്രശസ്തിയാക്കിയത്.

വളരെ എനർജറ്റിക്കായ, ഇംഗ്ലീഷും മലയാളവും കൂടിക്കലർന്ന സംസാരവും രഞ്ജിനിയെ വ്യത്യസ്തയാക്കി. ഐഡിയ സ്റ്റാർ സിംഗർ എന്നാൽ രഞ്ജിനി ഹരിദാസ്, രഞ്ജിനി ഹരിദാസ് എന്നാൽ ഐഡിയ സ്റ്റാർ സിംഗർ എന്നും പറയുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. ഇതിന്റെ ഫലമായിത്തന്നെ ഈ വേഷം ലാലും ദിലീപും ജയറാമുമെല്ലാം ഒരുമിച്ച ചൈനാടൗണിലും സ്റ്റാർസിംഗറുമായി എത്തുന്ന ഒരു അടിപൊളി ഗാനരംഗത്തിലും രഞ്ജിനി ഉൾപ്പെട്ടു.

കേരളത്തിൽ റിയാലിറ്റി ഷോകൾ ശ്രദ്ധിക്കപ്പെട്ടത് രഞ്ജിനിയിലൂടെയാണെന്ന് പറഞ്ഞാലും തെറ്റില്ല. എവിടെ സ്റ്റേഡ് ഷോ നടത്തിയാലും റിയാലിറ്റി ഷോ നടത്തിയാലും അവാർഡ് ദാനം നടത്തിയാലും അതിലെ അവതാരക രഞ്ജിനിതന്നെയെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. അങ്ങനെ രഞ്ജിനി മുന്നിൽ നിന്ന് നടത്തിയ അവാർഡ് നൈറ്റുകൾക്ക് കൈയും കണക്കുമില്ല.

എന്നാൽ ഇതോടൊപ്പം തന്നെ വിവാദങ്ങളും രഞ്ജിനിയെ പിൻതുടർന്നു. സ്വന്തം അഭിപ്രായം എവിടെയും വെട്ടി തുറന്ന് പറയുന്ന രഞ്ജിനിയുടെ സ്വഭാവവും വസ്ത്രധാരണ രീതിയും എല്ലാം ഇത്തരം വിവാദങ്ങളെ ക്ഷണിച്ചുവരുത്തി. മലയാള ഭാഷയെ രഞ്ജിനി കൊല്ലുകയാണ് എന്ന ആരോപണം വരെ അക്കൂട്ടത്തിൽ ഉയർന്നെങ്കിലും രഞ്ജിനി കുലുങ്ങിയില്ല.

ഗീതം എന്ന ചിത്രത്തിൽ ബാലതാരമായാണ് രഞ്ജിനി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സാജന എന്ന കൊച്ചുകുട്ടിയായെത്തി. ചൈനാ ടൗണിലും തുടർന്ന് തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലും അവതാരകയുടെ വേഷത്തിലെത്തി. നായികയായി സിനിമയിൽ ഒരിക്കൽ ഐഡിയ സ്റ്റാർ സിംഗറിന്റെ വേദിയിൽ വച്ച് ദിലീപ് അഭിനയ മോഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഹേയ് ഇല്ല എന്നായിരുന്നു രഞ്ജിനിയുടെ മറുപടി. അങ്ങനെ ഒരു പ്ലാനേ ഇല്ല എന്ന് പറഞ്ഞപ്പോൾ ആ പരസിസരത്തേക്ക് കാണരുത് എന്ന് ദിലീപും പറഞ്ഞു.

എന്നാൽ സിനിമ വേണ്ട എന്ന് പറഞ്ഞു നടന്ന രഞ്ജിനി ഹരിദാസ് എൻട്രി എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി രഞ്ജിനിയുടെ എൻട്രി. ബാബുരാജിനൊപ്പം എസിപി ശ്രയ എന്ന കഥാപാത്രത്തെയാണ് രഞ്ജിനി അവതരിപ്പിച്ചത്. മറ്റ് സിനിമകൾ വാട്ട് ദ എഫ് എന്ന ചിത്രത്തിലും ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിലും രഞ്ജിനി വേഷമിട്ടിട്ടുണ്ട്. പല വിവാദങ്ങൾ കൊണ്ടും ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഈ സിനിമയുടെ വിവാദവും രഞ്ജിനിയിൽ ചാർത്തപ്പെട്ടു.

ജഗതിയുമായുള്ള പ്രശ്നം രഞ്ജിനി ഹരിദാസും ജഗതി ശ്രീകുമാറും തമ്മിലുള്ള പ്രശ്നവും മലയാളികൾ ഏറെ ചർച്ച ചെയ്തതായിരുന്നു. ഒരു പൊതുപരിപാടിയിൽ വച്ച് ജഗതി രഞ്ജിനിയെ പരസ്യമായി കളിയാക്കുകയായിരുന്നു. അപ്പോൾ പരിപാടിക്ക് കോട്ടം വരരുത് എന്നുള്ളതുകൊണ്ട് ഒന്നും മിണ്ടാതെ നിന്നെങ്കിലും പിന്നീടൊരു അവസരം കിട്ടിയപ്പോൾ രഞ്ജിനി തുറന്നടിച്ചു. ഇത് ആളുകൾക്കിടയിൽ ചർച്ചയായി. മറഡോണയുമായുള്ള ബന്ധം രഞ്ജിനി ഹരിദാസും മറഡോണയുമായുള്ള ബന്ധവും കേരളീയർ ആഘോഷിച്ചതാണ്.

ബോബി ചെമ്മണ്ണൂറിന്റെ ബ്രാന്റ് ഈവന്റിന് വേണ്ടി കേരളത്തിലെത്തിയ മറഡോണയുമായി രഞ്ജിനിക്ക് വഴിവിട്ട ബന്ധമുണ്ട് എന്നായിരുന്നു വാർത്തകൾ. മറ്റ് വിവാദങ്ങൾ രഞ്ജിനിയെ ചുറ്റിപ്പറ്റി എന്നും വിവാദങ്ങളുണ്ടായിട്ടുണ്ട്. എയർപോർട്ടിൽ ക്യൂ തെറ്റിച്ചതിന് ഉണ്ടായ തർക്കവും പൊലീസും കേസുമൊക്കെ അതിന്റെ ഭാഗമാണ്. നടുവിരലിൽ വോട്ട് ചെയ്തതും അത് ഉയർത്തി പിടിച്ച് സെൽഫി എടുത്തതിന്റെ പേരിലും രഞ്ജിനി പഴികേട്ടു. കേരളത്തിൽ പട്ടികളെ സംരക്ഷിക്കണം എന്ന് പറഞ്ഞ് രംഗത്തെത്തിയതിനായിരുന്നു ഒടുവിലത്തെ പ്രശ്നം. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനങ്ങളും രഞ്ജിനിക്കെതിരെ ഉയർന്നു.

പിന്നെ രഞ്ജിനി വാർത്തകളിൽ നിറഞ്ഞത് വിവാഹത്തിന്റെ പേരിലാണ്. 35 കാരിയായ രഞ്ജിനിയെ കെട്ടിക്കാൻ പലരും പല വഴി ശ്രമിച്ചു. എന്നാൽ പറ്റിയ ഒരാളെ കിട്ടിയില്ല എന്നാണ് രഞ്ജിനി പറഞ്ഞത്. വിവാഹം കഴിക്കാൻ രഞ്ജിനിക്കാണെങ്കിൽ ഒത്തിരി ഡിമാന്റുകളുമുണ്ട്. പക്ഷേ. കുറച്ചുകാലമായി പഴയ പ്രതാപത്തിന്റെ നിഴൽപോലുമല്ലാതെ രഞ്ജിനി കേരളത്തിലെ ഷോകളിൽ നിന്നും ചാനലുകളിൽ നിന്നുമെല്ലാം അകന്നുപോയി.

ഐഡിയ സ്റ്റാർ സിംഗറിന്റെ വേദി കഴിഞ്ഞപ്പോഴും രഞ്ജിനിക്ക് അത്യാവശ്യം സ്റ്റേജ് പ്രോഗാമുകളും മറ്റുമൊക്കെയായി തിരക്കുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് പുതിയ പുതിയ ആളുകൾ പരീക്ഷണാടിസ്ഥാനത്തിൽ വന്നതോടെ രഞ്ജിനിയുടെ മൂല്യം കുറഞ്ഞു. രഞ്ജിനി പതിയെ പിന്നോട്ടായി. ആവർത്തന വിരസത ഒഴിവാക്കാനെന്ന പേരിൽ പലരേയും ആങ്കറായി പരീക്ഷിച്ചപ്പോഴും വിവാദങ്ങൾ ചൂണ്ടികാണിച്ചാണ് പലരും രഞ്ജിനിയെ തഴഞ്ഞതെന്ന വാദം പ്രബലമാണ്. ചുരുങ്ങിയകാലത്തിനിടയ്ക്ക് ഇതിനുമാത്രം ശത്രുക്കളേയും പലതരത്തിലും രഞ്ജിനിക്കുണ്ടായിരുന്നു എന്നതാണ് അതിന്റെ പിന്നാമ്പുറം.

അതിന് വേണ്ടി ചിലരൊക്കെ പിന്നിൽ കളിച്ചിരുന്നു എന്നതും സത്യമാണ്. പകരമുണ്ടോ വേറെ ഒരാൾ രഞ്ജിനി ഹരിദാസിനെ വിമർശിക്കുന്നവർക്ക് പോലുമറിയാം, രഞ്ജിനി ഹരിദാസിന് ശേഷം അവതാരക മേഖലയിൽ ഇത്രയേറെ തരംഗം സൃഷ്ടിച്ച മറ്റൊരാളും വന്നിട്ടില്ല. എത്ര തന്നെ നെഗറ്റീവായ സിറ്റുവേഷനുകളും ചിരിയോടെയും എനർജിയോടെയും രഞ്ജിനി കൈകാര്യം ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ അവസരങ്ങൾ കാര്യമായി രഞ്ജിനിയെ തേടിയെത്തുന്നില്ല.

എന്നാലും ഇപ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ വലിയ സംസാരവിഷയമായി രഞ്ജിനി നിൽക്കുന്നു. രഞ്ജിനി എവിടെയെന്ന അന്വേഷണത്തിലാണ് എല്ലാവരും. ഏഷ്യനെറ്റിലെ റൺ ബേബി റൺ എന്ന പരിപാടിയിൽ അവതാരകയായി തിരിച്ചെത്തിയെങ്കിലും നിലനിൽപുണ്ടായില്ല. മഴവിൽ മനോരമയിൽ കോമഡി സർക്കസ്സിൽ അതിഥിവേഷത്തിലെ വിധികർത്താവായി വന്ന് പോയിരുന്നു. ഇതിന് ശേഷം രഞ്ജിന് ഇപ്പോഴും ക്യാമറയ്ക്ക് പുറത്താണ്. പഴയ സുഹൃത്തുക്കൾക്കുപോലും പിടികൊടുക്കാതെ.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
രണ്ട് സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ 10 ലക്ഷം പേർ താമസിച്ചിട്ടും ധാരാവിയെ എന്തുകൊണ്ട് കൊറോണ വിഴുങ്ങിയില്ല? മുംബൈയിൽ ആയിരങ്ങൾ മരിച്ച് വീഴുമ്പോഴും ധാരാവിയിലെ മരണം 82 ൽ ഒതുങ്ങിയത് എങ്ങനെ? ലോകത്തെ ഏറ്റവും വലിയ ചേരിയിൽ കോവിഡ് പ്രതിരോധം ചർച്ചയാക്കി ലോക മാധ്യമങ്ങൾ; സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും ലോക മാതൃക; കൊറോണയുടെ മടക്ക യാത്രയിൽ ധാരാവി ചർച്ചയാവുമ്പോൾ
'നേപ്പാളിലെ ചൈനീസ് ഏംബസി പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ ഹണിട്രാപ്പിൽ കുടുക്കി; ഒലിയുടെ വീഡിയോകൾ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്; അതുകൊണ്ടാണ് ചൈന നേപ്പാൾ ഗ്രാമങ്ങളെ വിഴുങ്ങുമ്പോൾ ഒലി ഒന്നും മിണ്ടാത്തത്': കാഠ്മണ്ഡുവിലെ ചൈനീസ് അംബാസഡർ ഹോ യാൻക്വിയുടെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് മേജർ ഗൗരവ് ആര്യയുടെ ട്വീറ്റ്; ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നും നേപ്പാളിനെ അകറ്റി ബീജിങ്ങിലേക്ക് അടുപ്പിക്കുന്നത് ഹോ യാൻക്വിയെന്നും മാധ്യമങ്ങൾ; യാൻക്വിയുടെ പ്രശസ്തിയും കുതിക്കുന്നു
ജോസ് കെ മാണിയുടെ പുറത്തേക്കുള്ള പോക്കിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തല; അതിവിശ്വസ്തനായ ജോസഫ് വാഴക്കന്റെ പാലാ മോഹം പ്രധാന കാരണമായി; എ ഗ്രൂപ്പ് നേതാക്കൾക്ക് പൂഞ്ഞാർ മുതൽ കാഞ്ഞിരപ്പള്ളി വരെ നോട്ടമെത്തിയപ്പോൾ സംഗതി എളുപ്പമായി; കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകുമെന്നും കരുതിയപ്പോൾ ജോസ് കെ മാണി പുറത്ത്; കേരളാ കോൺഗ്രസിനെ പടിക്ക് പുറത്താക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഐ രാഷ്ട്രീയം
'മദ്രാസിലെ മോൻ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു': തലേന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ റേച്ചൽ അമ്മച്ചി പറഞ്ഞ കാര്യം നിഷ്‌ക്കളങ്കമായി പറയുമ്പോൾ ഗൗരിയമ്മ അറിഞ്ഞില്ല താൻ പ്രധാന സാക്ഷിയാകുമെന്ന്; കരിക്കൻ വില്ല കൊലപാതകക്കേസിൽ പ്രതികളെ കുടുക്കിയ സുപ്രധാനമൊഴി നൽകിയ ഗൗരിയമ്മ ഓർമയായി; മരണം 98 ാം വയസിൽ തിരുവല്ലയിലെ കൊച്ചുമകളുടെ വസതിയിൽ
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
'കപ്പേള'യിൽ പിമ്പായ വിഷ്ണുവിനെ ചുവന്ന കുറിയിടുന്ന, കൈയിൽ ചുവന്ന ചരട് കെട്ടുന്ന വിഷ്ണുവായി അവതരിപ്പിക്കപ്പെടുന്നതാണ് അരാജകത്വത്തിന്റെ രാഷ്ട്രീയം; ഇത്തരത്തിലെ ട്രെന്റ് സെറ്റിങ് ഒട്ടും നിഷ്‌കളങ്കമല്ല; അത് വ്യക്തമായ അജണ്ടയോടെയാണ് താനും ! സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ആക്രമണ പ്രത്യാക്രമണമറിയാതെ കാറോടിച്ചെത്തിയ അയാദിന്റെ മുത്തച്ഛൻ വെടിയൊച്ച കേട്ട് പകച്ചു പോയി; വണ്ടിനിർത്തി ചെറുമകനുമായി ഇറങ്ങിയോടി; വെടിയേറ്റ് ബഷീർ അഹമ്മദ് ഖാൻ വീണപ്പോൾ പേടിച്ചുപോയ കുട്ടി മുത്തച്ഛനെ വിട്ടുപോകാതെ അടുത്തിരുന്നു; മുത്തച്ഛന്റെ നെഞ്ചിൽ കയറിയിരുന്ന അവന്റെ ഷർട്ടിന്റെ കൈയിലും ചോര പുരണ്ടിരുന്നു; പിന്നെ സംഭവിച്ചതെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ മനസ്സിന്റെ കരുത്ത്; ഭീകരാക്രമണത്തിൽ നിന്നും മൂന്ന് വയസ്സുകാരനെ കാശ്മീരിൽ രക്ഷിച്ചെടുത്ത കഥ
അബോർഷൻ ആയ വേദനയിൽ ഞാൻ കിടക്കുമ്പോൾ അങ്ങോട്ട് കിടക്കെടീ ഇങ്ങോട്ട് തിരിയെടീ എന്നൊക്കെ നഴ്‌സുമാരുടെ തെറി; പിന്നീട് നടന്നത് എങ്ങനെ പറയും! എന്റെ മുമ്പിൽ വച്ച് എന്റെ പൊന്നുകുഞ്ഞുങ്ങളെ എവിടെ കളയും എന്ന മന:സാക്ഷിയില്ലാത്ത ചർച്ച; ഒരു തവണ മാത്രമാണ് ഒരു ബോക്‌സിൽ എന്റെ ഇരട്ടക്കുട്ടികളുടെ മുഖം ഞാൻ കണ്ടത്; കോവിഡ് പരിശോധനയുടെ പേരിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ഗർഭിണിയോട് കാട്ടിയ ക്രൂരതയുടെ വിശദാംശങ്ങൾ പുറത്ത്
ബേക്കറിയിലെ സഹായി യുവതിയെ സ്വന്തമാക്കിയത് ഭർത്താവിനെ കഞ്ചാവ് ലഹരിയിൽ കള്ളക്കേസിൽ കുടുക്കി; കമ്പളിക്കണ്ടം തോമാച്ചന്റെ വലംകൈയായി കൊച്ചിയിൽ എത്തി; ഗോഡ്ഫാദറുടെ അപ്രതീക്ഷിത മരണത്തോടെ കച്ചവടമെല്ലാം നേരിട്ടായി; പിടിക്കപ്പെടാതിരിക്കാൻ സ്വാമിക്ക് ആശ്രമം കെട്ടിക്കൊടുത്തത് അന്ധവിശ്വാസത്തിന് അടിമപ്പെട്ട്; നക്‌സലുകളേയും മാവോയിസ്റ്റുകളേയും ഒപ്പം നിർത്തി കൊടുകാട്ടിൽ കഞ്ചാവ് വളർത്തലും ഹാഷിഷ് നിർമ്മാണവും; അടിമാലിയിലെ ഓട്ടോക്കാരൻ 'മൂർഖൻ ഷാജി' ആയ ക്രുരതകളുടെ കഥ
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
അമ്മയുടെ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത് 10,000 രൂപയുമായി; 19 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് അറിഞ്ഞതോടെ നിസ്സഹായായി ടിക്ക്‌ടോക്കിലെത്തി പൊട്ടിക്കരഞ്ഞ് യുവതി; തളിപറമ്പുകാരി വർഷയുടെ കണ്ണീരിൽ സ്വാന്തനവുമായി മലയാളികളും; 18 മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ എത്തിയത് 50 ലക്ഷം രൂപ; മലയാളി പൊളിയല്ലേ!
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
മീൻ വറുത്തതും കൂട്ടി ഉച്ചയൂണിന് 100 രൂപ; അമിത വിലയെന്ന് ഹോട്ടലുടമയായ വനിതയോട് തട്ടികയറലും ഫെയ്സ് ബുക്ക് ലൈവും; ട്രോളിങ് സമയത്ത് മീനിന്റെ വില കൂടുതലായതിനാലാണെന്ന് ഹോട്ടലുടമയുടെ മറുപടി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തതോടെ പോസ്റ്റും ഡിലീറ്റ് ചെയ്ത് കണ്ടംവഴി ഓടി മനുഷ്യാവകാശ പ്രവർത്തകൻ; ഇന്റർനാഷണൽ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ് നേതാവ് അനിൽകുമാറിന് പണികിട്ടിയത് ഇങ്ങനെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ