Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏത് പാർട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വോട്ടർമാർ വക 'അസഭ്യവർഷം'; പോളിങ് ബൂത്തിൽ വോട്ടർമാരോട് അഭിപ്രായം തേടിയ റിപ്പബ്ലിക്ക് ടിവി റിപ്പോർട്ടർക്ക് കേൾക്കേണ്ടി വന്നത് മോദി സർക്കാരിനെതിരെയുള്ള ജനകീയ രോഷം; വോട്ടർമാർ ചൂടായത് ലൈവായി സംപ്രേഷണം ചെയ്തതിന് പിന്നാലെ വെട്ടിലായി ചാനൽ അധികൃതർ

ഏത് പാർട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വോട്ടർമാർ വക 'അസഭ്യവർഷം'; പോളിങ് ബൂത്തിൽ വോട്ടർമാരോട് അഭിപ്രായം തേടിയ റിപ്പബ്ലിക്ക് ടിവി റിപ്പോർട്ടർക്ക് കേൾക്കേണ്ടി വന്നത് മോദി സർക്കാരിനെതിരെയുള്ള ജനകീയ രോഷം; വോട്ടർമാർ ചൂടായത് ലൈവായി സംപ്രേഷണം ചെയ്തതിന് പിന്നാലെ വെട്ടിലായി ചാനൽ അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ പോളിങ് ബൂത്തിൽ നിന്നും മാധ്യമപ്രവർത്തകന് നേരെ ജനകീയ രോഷമുണ്ടായതാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. ബീഹാറിലെ പോളിങ് ബൂത്തിലാണ് സംഭവം. ബൂത്തിലെത്തിയ വോട്ടർമാരോട് ആർക്കാണ് വോട്ട് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ മോദി സർക്കാരിന് നേരരെ വിമർശനവർഷമാണുണ്ടായത്. ഒടുവിൽ റിപ്പോർട്ടർക്ക് മൈക്ക് ഓഫ് ചെയ്യേണ്ടി വന്നു. റിപ്പബ്ലിക്ക് ടിവിയിലെ റിപ്പോർട്ടർ പ്രകാശിന് നേരെയാണ് ജനകീയ രോഷം അണപൊട്ടിയൊഴുകിയത്.

ആദ്യ നിരയിൽ നിന്നിരുന്ന വോട്ടർമാർ മോദിയെ വിമർശിക്കാൻ തുടങ്ങിയതിന് പിന്നാലെ റിപ്പോർട്ടർ ഇവിടെയനിന്നും തടിയൂരി പിന്നിലേക്ക് പോയി. അവിടെ കാവി ഷാൾ ധരിച്ച് നിന്ന ആളെ കണ്ട് അഭിപ്രായം ആരാഞ്ഞപ്പോഴും മോദിക്കെതിരെ വലിയ വിമർശനമാണ് വന്നത്. ബൂത്തിലുണ്ടായിരുന്ന മിക്ക ആളുകളും മോദി സർക്കാരിന്റെ ഭരണത്തെ എതിർത്താണ് രംഗത്തെത്തിയത്. ലൈവായായിരുന്നു ഈ സംഭാഷണം സംപ്രേഷണം ചെയ്തത്. അതിനിടെ, ഏതു പാർട്ടിക്കാണ് നിങ്ങൾ വോട്ടു ചെയ്തതെന്ന് ചോദിച്ചതിന് പ്രകാശിനും റിപ്പബ്ലിക് ടി.വിക്കുമെതിരെ വലിയ തോതിൽ വിമർശനമുയരുന്നുണ്ട്.

ഇത് പെരുമാറ്റചട്ട ലംഘനമാണെന്ന് പല മാധ്യമപ്രവർത്തകരും പറയുന്നത്. ഏഴ് സംസ്ഥാനങ്ങളിലായുള്ള 51 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പു നടക്കുന്നത്. ഒരു വോട്ടർ പറഞ്ഞതിങ്ങനെ: 'എന്തു പ്രശ്നങ്ങളാണ് ഞാൻ വോട്ടു ചെയ്യുമ്പോൾ ചിന്തിക്കേണ്ടത്? സ്മാർട്ട് സിറ്റികൾ നൽകാമെന്നായിരുന്നു ബിജെപി ഞങ്ങൾക്ക് വാഗ്ദാനം നൽകിയത്. അവർ ഒന്നും കൊണ്ടുതന്നില്ല, മദർ****. ' ഇതോടെ റിപ്പബ്ലിക് ടി.വി പെട്ടെന്ന് മൈക്ക് നീക്കുകയും ആർ.ജെ.ഡിയുടെ തെരഞ്ഞെടുപ്പു ചിഹ്നത്തെപ്പറ്റി സംസാരിക്കുകയുമായിരുന്നു. ബീഹാറിൽ ബിജെപിയുടെ എതിരാളിയാണ് ആർ.ജെ.ഡി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP