Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ന്യൂസ് അവർ ചർച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെടുത്തി ഒരു അതിഥി നടത്തിയ പരാമർശങ്ങൾ എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായങ്ങളോ അല്ല': സഹിൻ ആന്റണിക്ക് എതിരെ മാധ്യമ പ്രവർത്തകൻ റോയി മാത്യു നടത്തിയ പിതൃത്വ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിനു.വി.ജോൺ

'ന്യൂസ് അവർ ചർച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെടുത്തി ഒരു അതിഥി നടത്തിയ പരാമർശങ്ങൾ എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായങ്ങളോ അല്ല': സഹിൻ ആന്റണിക്ക് എതിരെ മാധ്യമ പ്രവർത്തകൻ റോയി മാത്യു നടത്തിയ പിതൃത്വ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിനു.വി.ജോൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ, അതിഥിയായി എത്തിയ മാധ്യമപ്രവർത്തകൻ റോയി മാത്യുവിന് സംഭവിച്ച നാക്കുപിഴ വിവാദമായിരുന്നു. 24 ന്യൂസിലെ ചീഫ് റിപ്പോർട്ടർ സഹിൻ ആന്റണിയുമായി ബന്ധപ്പെട്ട പിതൃത്വ പരാമർശം റോയി മാത്യുവിനെ മാത്രമല്ല, അവതാരകനായ വിനു.വി.ജോണിനെയും കുഴിയിൽ ചാടിച്ചു. സംഭവത്തിൽ റോയ് മാത്യുവിനെതിരെയും വിനു വി. ജോണിനെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സഹിൻ ആന്റണിയുടെ ഭാര്യ അഡ്വ. മനീഷ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.അഭിഭാഷകയെന്ന നിലയിൽ പരാതിയുമായി ഏതറ്റം വരെയും പോകുമെന്നും, ഇതിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിക്കില്ലെന്നും മനീഷ ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞിരുന്നു. ഇന്ന് ന്യൂസ് അവറിൽ വിനു ഖേദം പ്രകടിപ്പിച്ചു.  ഇത് എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായമോ അല്ലെന്നും പരാമർശം നടത്തിയപ്പോൾ തന്നെ തിരുത്തിയിരുന്നെന്നുമാണ് വിനു വി. ജോൺ പറഞ്ഞത്. എങ്കിലും ഇങ്ങനെ ഒരു പരാമർശം ഉണ്ടായത് ഖേദകരമാണ്. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നെന്നുമായിരുന്നു വിനു വി. ജോൺ പറഞ്ഞത്.

ശനിയാഴ്ചത്തെ ന്യൂസ് അവർ ചർച്ച ആരംഭിക്കുന്നതിന് മുമ്പായിരുന്നു വിനുവിന്റെ ഖേദപ്രകടനം. തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനൊപ്പം സഹിൻ ആന്റണിയും ഒരു പരിപാടിയിൽ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടന്ന ചാനൽ ചർച്ചയിലാണ് സഹിൻ ആന്റണിക്കും കുടുംബത്തിനുമെതിരെ വിവാദ പരാമർശം റോയി മാത്യു നടത്തിയത്.

'ഇന്നലെ ന്യൂസ് അവർ ചർച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെടുത്തി ഒരു അതിഥി നടത്തിയ പരാമർശങ്ങൾ എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായങ്ങളോ അല്ല. ഈ അഭിപ്രായം നടത്തിയപ്പോൾ തന്നെ അവതാരകൻ എന്ന നിലയിൽ അങ്ങനെ പറയരുതെന്ന് ഞാൻ തിരുത്തിയിരുന്നു. എങ്കിലും ഇങ്ങനെ ഒരു പരാമർശം ഉണ്ടായത് ഖേദകരമാണ്. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു.' എന്നായിരുന്നു വിനുവിന്റെ ഖേദപ്രകടനം.

നേരത്തെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തിയിരുന്നു. പരാമർശം നാക്ക് പിഴയായിരുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നുമായിരുന്നു റോയ് മാത്യു പറഞ്ഞത്.

 ഏഷ്യാനെറ്റിൽ വിനു വി ജോൺ നടത്തിയ ചർച്ചയ്ക്കിടെ മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യു അഡ്വ. മനീഷ രാധാകൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ഈ വിഷയത്തിലാണ് മനീഷ നിയമ നടപടിക്കൊരുങ്ങുന്നത്.

കുഞ്ഞിന്റെ പിറന്നാൾ ആഘോഷം എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തെ കുറിച്ചും മനീഷ പ്രതികരിച്ചു. അത് തന്റെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളല്ലെന്ന് മനീഷ പറയുന്നു. ഇന്ത്യയിൽ നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയും അംഗീകരിക്കാത്ത പരാമർശമാണ് ന്യൂസ് അവറിലുണ്ടായതെന്ന് ശ്രീകണ്ഠൻ നായർ കുറ്റപ്പെടുത്തി. ആ ടെലിവിഷൻ ചർച്ചയിലെ പരാമർശങ്ങൾ തന്നെ അത്ഭുതപ്പെടുത്തി. അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത് നിയമവിരുദ്ധമാണെന്നതുകൊണ്ട് തന്നെ തങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.

റോയ് മാത്യു സ്ത്രീത്വത്തോട് വലിയ ആദരവുണ്ടെന്ന് നാഴികയ്ക്ക് നാൽപത് വട്ടം ടിവിയിൽ കയറിയിരുന്ന് പറയുന്ന പത്രപ്രവർത്തകനാണെന്ന് അദ്ദേഹം പരിഹസിച്ചു. 'പിന്നെ ന്യൂസ് അവറിന്റെ അവതാരകൻ എന്ന് പറയുന്ന വിനു വി ജോൺ എന്ന് പറയുന്ന ആൾ. ന്യൂസ് അവറിലിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്‌മെന്റിനും വിശ്വസിക്കാൻ പറ്റില്ല, ആ തരത്തിലാണ് അദ്ദേഹം പറയുക,' ശ്രീകണ്ഠൻ നായർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP