Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യേ പൈസെ തും ക്യാ കരോഗേ? പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കു പഠനത്തിനു സഹായം ചെയ്യും.! ഉത്തരം കേട്ട് കൈയടിച്ച് തൃശൂരുകാർ; അമിതാഭ് ബച്ചന്റെ കോൻ ബനേഗാ ക്രോർപതിയിൽ ലക്ഷത്തിളക്കവുമായി ഐഎഎസുകാരൻ; വിനയ് ഗോയൽ താരമായത് ഇങ്ങനെ

യേ പൈസെ തും ക്യാ കരോഗേ? പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കു പഠനത്തിനു സഹായം ചെയ്യും.! ഉത്തരം കേട്ട് കൈയടിച്ച് തൃശൂരുകാർ; അമിതാഭ് ബച്ചന്റെ കോൻ ബനേഗാ ക്രോർപതിയിൽ ലക്ഷത്തിളക്കവുമായി ഐഎഎസുകാരൻ; വിനയ് ഗോയൽ താരമായത് ഇങ്ങനെ

തൃശൂർ : 14 വർഷം പിന്നിട്ട ടെലിവിഷൻ ഷോയുടെ ചരിത്രത്തിൽ 'ഹോട്ട് സീറ്റിൽ' എത്തിയ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണു ഹരിയാന സ്വദേശിയായ വിനയ് ഗോയൽ. 'ആർ യു കോൺഫിഡന്റ്? ലോക് കർ ദിയാ ജായേ?' കോൻ ബനേഗാ ക്രോർപതി ഷോയിലെ ചോദ്യത്തിന്റെ ഒരറ്റത്ത് അമിതാഭ് ബച്ചൻ. ലോക് എന്ന ഉത്തരം നൽകി മറ്റേ അറ്റത്ത് ഹോട്ട് സീറ്റിൽ നമ്മുടെ തൃശൂർ അസിസ്റ്റന്റ് കലക്ടർ വിനയ് ഗോയൽ.

12.5 ലക്ഷം രൂപയുടെ സമ്മാനവുമായി കെബിസി ഹോട്ട് സീറ്റിൽ തൃശൂർകാരുടെ പ്രിയ ഉദ്യോഗസ്ഥൻ. അങ്ങനെ കിട്ടിയ പണവുമായി മടങ്ങിയത്തി. ചാനലിൽ പരിപാടി കണ്ടവർ തൃശൂരിൽ മടങ്ങിയെത്തിയ അസിസ്റ്റന്റ് കലക്ടറോടു ചോദിച്ചു. 'യേ പൈസെ തും ക്യാ തും ക്യാ കരോഗേ? (ആ പണം എന്തു ചെയ്യും)?' ആ ഉത്തരവും പെട്ടെന്ന്: പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കു പഠനത്തിനു സഹായം ചെയ്യും.!

ഒന്നു മുതൽ 12 ചോദ്യങ്ങൾക്കു കിറുകൃത്യം ഉത്തരം നൽകി ഇന്ത്യയിലെ മുഴുവൻ പ്രേക്ഷകരുടെ കയ്യടി നേടിയാണ് വിനയ് ഗോയൽ തൃശൂരിലെത്തിയത്. 2016 ഐഎഎസ് ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ് വിനയ്. 2013ൽ എംബിബിഎസ് പൂർത്തിയാക്കി മെഡിക്കൽ ഓഫിസറായി ജോലി നോക്കുമ്പോഴാണു സിവിൽ സർവീസിൽ താൽപര്യം തോന്നുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP