Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പിളി ദേവിയുടെ രണ്ടാം കല്യാണം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്; കാമറാമാൻ ആയ ലോവലിന്റെ സെറ്റിലെ ആഘോഷവീഡിയോ വൈറൽ; സീരിയൽ രംഗത്തുള്ള നടി ഇപ്പോൾ വിവാഹം ചെയ്തത് നടൻ ആദിത്യൻ ജയനെ

അമ്പിളി ദേവിയുടെ രണ്ടാം കല്യാണം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്; കാമറാമാൻ ആയ ലോവലിന്റെ സെറ്റിലെ ആഘോഷവീഡിയോ വൈറൽ; സീരിയൽ രംഗത്തുള്ള നടി ഇപ്പോൾ വിവാഹം ചെയ്തത് നടൻ ആദിത്യൻ ജയനെ

കൃഷ്ണ വിജയ്

തിരുവനന്തപുരം: നടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയുമായുള്ള വിവാഹം നടന്നതാണ് ഇപ്പോൾ മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സീരിയലുകളിലൂടെ മലയാളി പ്രേക്ഷകർക്ക് ചിരപരിചിതരാണ് രണ്ടുപേരും. ഇന്നു രാവിലെ ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് രണ്ടുപേരും വിവാഹിതരായത്.ഇരുവരുടെയും പുനർ വിവാഹമാണിത്. കാമറാമാൻ ലോവലാണ് അമ്പിളിദേവിയുടെ ആദ്യ ഭർത്താവ്. ആദിത്യന്റെ നാലാം വിവാഹമാണിത്. അതേസമയം ആദ്യ ഭാര്യയുടെ വിവാഹം അറിഞ്ഞ ലോവൽ തന്റെ സീരിയൽ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലുൾപ്പെടെ വൈറലായിരിക്കുന്നത്.

സീരിയൽ നടൻ ആദിത്യനും നടി അമ്പിളി ദേവിയും ഇന്ന് രാവിലെയാണ് കൊല്ലം കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. ആദിത്യന്റെ നാലാമത്തെ വിവാഹം ആണിത്. മൂന്നാമത്തെ വിവാഹത്തിൽ മൂന്നു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ക്യാമറാമാൻ ലോവലുമായുള്ള ബന്ധത്തിൽ അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ഇപ്പോൾ, ഫളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന 'സീത' സീരിയലിൽ ആദിത്യനും അമ്പിളി ദേവിയും ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുണ്ട്.

എന്തായാലും, സീരിയലിൽ കാണുന്നതിനേക്കാളും വലിയ ട്വിസ്റ്റും കല്യാണ വാർത്തയും കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സീരിയൽ ലോകവും. അതേസമയം തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് ലോവലിന്റെ വക ആഘോഷങ്ങൾ നടന്നത്. സീ ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന ' അടുത്ത ബെല്ലോടു കൂടി ' എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള 'മധുര പ്രതികാരം'. സെറ്റിലെ മുഴുവൻ സഹപ്രവർത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു. സെറ്റിലെ സീരിയൽ താരങ്ങളെ എല്ലാം സാക്ഷിയാക്കിയായിരുന്നു ലോവലിന്റെ ആഘോഷം.

2009ലാണ് കാമറാമാൻ ലോവലിനെ അമ്പിളിദേവി വിവാഹം കഴിച്ചത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹം എന്നാൽ പാതിയിൽ അവസാനിക്കുകയായിരുന്നു. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്. നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസിൽ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. ക്യാമറാമാൻ ലോവലുമായുള്ള ബന്ധത്തിൽ അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ആദിത്യൻ അനശ്വര നടൻ ജയന്റെ അനുജന്റെ മകൻ ആണ്. രാവിലെ നടന്ന കല്യാണ ചടങ്ങിൽ അമ്പിളി ദേവിയുടെ ബന്ധുക്കളും മകനും പങ്കെടുത്തു. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രൻ പിള്ളയുടെയും മകളാണ് അമ്പിളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP