Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

65 ദിവസം കൊണ്ട് ഞാൻ നേടിയെടുത്തത് ആറരവർഷം ലഭിക്കാത്ത പബ്‌ളിസ്റ്റിയാണ്; ഞാൻ ഹൗസിൽ ഇതുവരെ മോശമായി പെരുമാറിയിട്ടില്ല; രജിത്ത് സാറിനെ ചൊറിഞ്ഞത് സ്‌നേഹം കൊണ്ട്; ലാലേട്ടൻ ഞങ്ങളെ കാണാനെത്തുന്ന എപ്പിസോഡുകളിൽ തന്നെ മനസിലായി രജിത്ത് സാറിന്റെ പ്രേക്ഷകപിന്തുണ; മറ്റുള്ളവർക്ക് വേണ്ടി ഞാൻ ഞാനല്ലാതാകില്ല; എന്റെ കരിയർ ഇനി മാറി മറിയുമെന്ന് വീണാ നായർ; ബിഗ്‌ബോസ് എലിമിനേഷന് പിന്നാലെ ആദ്യ പ്രതികരണം; ആര്യയെ കുറിച്ച് മിണ്ടാതെ രജിത് കുമാറിന്റെ പ്രതിയോഗി

മറുനാടൻ ഡെസ്‌ക്‌

ബിഗ്ബോസിൽ രജിത്ത് സാറിനെതിരെയുള്ള ആര്യപ്പടയ്ക്ക് നേതൃത്വം നൽകിയത് വീണയായിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലൂടെ വീണ അപ്രതീക്ഷിതമായി പുറത്തായപ്പോൾ രജിത്ത് കുമാർ ഫാൻസ് ചില്ലറയൊന്നുമല്ല ആഘോഷിച്ചത്. വീണയുടെ വിടവാങ്ങൽ താൻ മൂലമാണെന്ന് പൊട്ടിക്കരഞ്ഞ് നിലവിളിച്ചാണ് ആര്യയും പറഞ്ഞത്.എന്നാൽ വീണ പുറത്തായതിന് പിന്നിൽ ആര്യയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് പോലും പലരും സംശയിക്കുന്ന സഹചര്യമുണ്ട്. ഇപ്പോഴിതാ പുറത്തായതിന് ശേഷമുള്ള ആദ്യ വെളിപ്പെടുത്തലുകൾ നടത്തുകയാണ്. വീണ. കേവലം നടിയായിരുന്ന എന്നെ ഇപ്പോൾ ഒരുപാട് പേർക്ക് ്അറിയാൻ സാധിക്കുന്നുണ്ടെന്ന് വീണ നായർ പറയുന്നു.

ബിഗ്ബോസിൽ കുലസ്ത്രി പതവിയുള്ള വീണ തൊട്ടതിനും പിടിച്ചതിനുമെല്ലാം തർക്കിക്കുമായിരുന്നു. വീണ ജെസ്ലയുമായി തർക്കിച്ചപ്പോഴും അമൃതയുമായി തർക്കിച്ചപ്പോഴും ഒരു പരുക്കൻ സ്വഭാവക്കാരിയാണ് വീണയെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ വീണ പുറത്തെത്തുമ്പോൾ ഈ സംശയങ്ങൾ മാറുകയാണ്. തന്നെ കൂടുതൽ അറിയപ്പെടാൻ ഇടയാക്കിയത് ബിഗ്ബോസാണ് എന്നാണ് വീണ പ്രതികരിക്കുന്നത്.

കൂടുതൽ അവസരങ്ങൾ ഇനി ലഭിക്കാൻ ബിഗബോസിന് കഴിഞ്ഞിട്ടുണ്ടെന്നും വീണ പ്രതികരിക്കുന്നു. ബിഗ്ബോസിലൂടെ എന്റെ കരിയർ മാറി മറിഞ്ഞിട്ടുണ്ടാകുമെന്ന് വീണ പറയുന്നു. എനിക്ക് നല്ലത് മാത്രമേ സംഭവിക്കു എന്ന് ഉറപ്പാ. ഇതിന് മുൻപ് ബിഗ്ബോസിൽ വന്നവർക്കെല്ലാം കരിയറിൽ നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളു. അതിനാൽ തന്നെ ആത്മവിശ്വാസമുണ്ട്. 65 ദിവസങ്ങൾ കൊണ്ട് ആറരവർഷത്തേക്കാൾ പബ്ളിസിറ്റികിട്ടിയെന്ന് വീണ പ്രതികരിക്കുന്നു. നെഗറ്റീവ് പോസ്ിറ്റീവ് എന്നൊന്നും ഞാൻ നോക്കുന്നില്ല.

ഞാൻ ഓരു മോശവും ഹൗസിൽ ചെയ്തിട്ടില്ല. സ്നേഹത്തിന്റെ കരുതൽ കൊണ്ട് രജിത്തേട്ടനെ ചൊറിഞ്ഞിട്ടുണ്ട്. ലാലേട്ടൻ ഓരോ എപ്പിസോഡിൽ എത്തുമ്പോഴും പിന്നിൽ നിന്നുള്ള കൈയടികേട്ടപ്പോൾ രജിത്തേട്ടന്റെ പ്രേക്ഷക സപ്പോർട്ട് മനസിലായി. ഞാൻ ഞാനല്ലാതെ ആകില്ല അതാണ് പലപ്പോഴും ഷോയിൽ സംഭവിച്ചത് വീണ പറയുന്നു.

ആര്യയേക്കാൾ മികച്ച മത്സരാർത്ഥിയായ വീണ. ആര്യയുടെ നിഴലായി ഒതുങ്ങിപ്പോയിടത്ത് നിന്നാണ് വീണയ്ക്ക് പിഴച്ചു തുടങ്ങിയത്. സ്വന്തമായ ഗെയിം സ്ട്രാറ്റജിയെക്കാൾ ആര്യയുടെ കുതന്ത്രങ്ങൾ നടപ്പാക്കുന്നതിലായിരുന്നു വീണയുടെ ശ്രദ്ധ. ഒരിടക്ക് രജിത്തുമായി കൂട്ടുകൂടി വീണ ഗ്രൂപ്പ് മാറാൻ പോലും ഒരുങ്ങിയതാണ്. ആര്യയാണ് വീണയെ തിരിച്ചു കൊണ്ടുവന്നത്.ബിഗ് ബോസിലെ കുലസ്ത്രീ ആയിരുന്നു വീണ.

പലപ്പോഴും പുരോഗമനാശയങ്ങൾക്കൊപ്പം നിൽക്കുന്നതിന് പകരം താനീ സിന്ദൂരം തൊട്ടിരിക്കുന്നത് തന്റെ കെട്ട്യോനെ സംരക്ഷിക്കാൻ എന്ന നിലയിലേക്കും അമിതമായ സദാചാര വശത്തേക്കുമൊക്കെ വീണ ചാഞ്ഞു നിന്നു.

വീണ വളരെ എക്‌സ്‌പ്രെസീവ് ആണ്. ചിലപ്പോൾ കലാകാരി ആയതുകൊണ്ടാവാം. എന്നാൽ ആദ്യദിനം മുതൽ പ്രേക്ഷകർ കാണുന്നത് ആവശ്യത്തിനും അനാവശ്യത്തിനുമുള്ള വീണയുടെ കരച്ചിലുകളാണ്. അത് പ്രേക്ഷകർക്ക് പിന്നീട് വെറും തമാശയായി മാറുകയും വീണ കരയുമ്പോൾ ആർക്കും സഹതാപമോ സങ്കടമോ വരാതാവുകയും ചെയ്തു.

വീണയുടെ കരച്ചിലുകൾ അങ്ങനെ വെറും ട്രോളായി മാറി. അമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള അടുപ്പവും അവരെ കാണാതിരിക്കുമ്പോഴുള്ള വിഷമവും എല്ലാവർക്കും അറിയാം. എങ്കിലും ബിഗ് ബോസിൽ ഗെയിം കളിക്കാൻ വന്ന വീണ 'അമ്പൂച്ചാ' എന്ന് വിളിച്ച് നിരന്തരം കരയുന്നതും പ്രേക്ഷകർ ഗെയിം ആയി കണ്ടു.

അത് കൂടാതെ വീണ ആദ്യ ആഴ്ചയിൽ പറഞ്ഞ സ്വന്തം കഥയിൽ കുറച്ച് അതിശയോക്തിയൊക്കെയുള്ളതായി പ്രേക്ഷകർക്ക് തോന്നി. വെറും 'സെന്റി ലൈൻ' പിടിച്ച് ഗെയിം കളിക്കാനുള്ള വീണയുടെ നീക്കം അതോടെ പാളി.വീണ പുറത്തായപ്പോഴും രജിത്ത് സാർ എല്ലാവരേയും ചേർത്ത് നിർത്തണം എന്നാണ് പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP