Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു.... ഞാൻ ആ വീഡിയോ പിൻവലിക്കുന്നുവെന്ന് വാനമ്പാടിയിലെ രുക്മിണി! സുഹൃത്തുക്കൾ നൽകിയ കരുതലുകൾ സൂചിപ്പിച്ച് വിവാദം തീർന്നെന്ന സൂചനയുമായി നടി പ്രിയാ മേനോന്റെ പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ്; വാനമ്പാടിയിലെ സഹപ്രവർത്തകരുടെ ഹരാസ്മെന്റ് താങ്ങാനാകുന്നില്ലെന്ന 'രുക്മണി മാഡത്തിന്റെ' പരാതിക്ക് അവസാനമാകുന്നു; ഏഷ്യാനെറ്റിലെ സൂപ്പർ സീരിയലിലെ പ്രശ്‌നങ്ങൾ തീർന്നെന്ന് സൂചന

എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു.... ഞാൻ ആ വീഡിയോ പിൻവലിക്കുന്നുവെന്ന് വാനമ്പാടിയിലെ രുക്മിണി! സുഹൃത്തുക്കൾ നൽകിയ കരുതലുകൾ സൂചിപ്പിച്ച് വിവാദം തീർന്നെന്ന സൂചനയുമായി നടി പ്രിയാ മേനോന്റെ പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ്; വാനമ്പാടിയിലെ സഹപ്രവർത്തകരുടെ ഹരാസ്മെന്റ് താങ്ങാനാകുന്നില്ലെന്ന 'രുക്മണി മാഡത്തിന്റെ' പരാതിക്ക് അവസാനമാകുന്നു; ഏഷ്യാനെറ്റിലെ സൂപ്പർ സീരിയലിലെ പ്രശ്‌നങ്ങൾ തീർന്നെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലിൽ പ്രധാന വില്ലത്തിയായ പത്മിനിയുടെ മമ്മിയായി എത്തുന്നത് നടി പ്രിയാ മേനോൻ ആണ്. വാനമ്പാടിയിലെ രുക്മിണിയായി മകൾ പപ്പിയുടെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുകയും അനുമോളെ ദ്രോഹിക്കുകയും ചെയ്യുന്ന കഥാപാത്രമായിട്ടാണ് പ്രിയ ഇതിൽ എത്തുന്നത്. അങ്ങനെ ഏവരും ശ്രദ്ധിക്കപ്പെടുന്ന പ്രിയയുടെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തനിക്ക് നേരെ വധഭീഷണിയുണ്ടെന്നും വാനമ്പാടിയിലെ സഹപ്രവർത്തകരുടെ ഹരാസ്മെന്റ് താങ്ങാനാകുന്നില്ലെന്നുമാണ് പ്രിയ മേനോൻ പുറത്തുവിട്ട വീഡിയോയിൽ ആരോപിച്ചത്. ഏതായാലും പ്രശ്‌നത്തിന് പരിഹാരമാവുകയാണ്.

താൻ വീഡിയോ പിൻവലിക്കുകയാണെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും താരം ഫെയ്‌സ് ബുക്കിൽ കുറിച്ചു. സുഹൃത്തുക്കൾ നൽകിയ കരുതലുകളെ കുറിച്ച് അറിയാമെന്നും അവർ കുറിക്കുന്നുണ്ട്. മൂന്നു മണി സീരിയലിലൂടെയാണ് പ്രിയ മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. മലയാളം പോലും ശരിക്കറിയാത്ത പ്രിയ ഇപ്പോൾ മലയാളികൾക്ക് മൊത്തം അറിയാവുന്ന നടിയായി മാറിയിരിക്കയാണ്. അത്ര സ്വാഭാവിക അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്. വാനമ്പാടിയിലെ രുക്മിണി എന്ന കഥാപാത്രമായിട്ടാണ് താരത്തെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ഒരു സകലകലാവല്ലഭ കൂടിയാണ് താരം.

വേറിട്ട അഭിനയസിദ്ധി സ്വന്തമാക്കിയ നടി, സംവിധായിക, കാൻവാസിൽ അദ്ഭുതങ്ങൾ പകർത്തുന്ന ചിത്രകാരി, മികച്ച നർത്തകി, സംഗീതജ്ഞ, അദ്ധ്യാപിക, പാചകവിദഗ്ധ, ജൂവലറി മേക്കർ തുടങ്ങി പ്രിയ കൈവയ്ക്കാത്ത മേഖലകൾ തന്നെ ചുരുക്കമാണ്. വാനമ്പാടിയിലെ രുക്മിണി എന്ന കഥാപാത്രം മികച്ച മൈലേജാണ് നടിക്ക് നേടികൊടുത്തത്. കഴിഞ്ഞ ദിവസമാണ് പ്രിയ തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ സഹപ്രവർത്തകരുടെ കൊള്ളരുതായ്മകൾ തുറന്നടിച്ചത്. വാനമ്പാടിയിലെ സഹപ്രവർത്തകരുടെ ഹരാസ്മെന്റ് താങ്ങാനാകാതെ ജീവിതം പോലും അവസാനിപ്പിക്കേണ്ടിവന്നേക്കാമെന്നാണ് പ്രിയ വീഡിയോയിൽ പറഞ്ഞിരുന്നത്. ഈ വീഡിയോയാണ് പിൻവലിക്കുന്നത്.

മലയാളിയാണെങ്കിലും മുംബൈയിലാണ് പ്രിയ പഠിച്ചതും വളർന്നതുമെല്ലാം മസ്‌കറ്റിൽ ജോലിയുള്ള തൃശൂർ സ്വദേശിയെ വിവാഹം കഴിച്ചതോടെ കഴിഞ്ഞ 23 വർഷമായി മസ്‌കറ്റിലാണ് താരം താമസിച്ചിരുന്നത്. അവിടെ അദ്ധ്യാപികയായ താരം അപ്രതീക്ഷിതമായിട്ടാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. അടുത്തകാലത്ത് മാതൃത്വത്തിന്റെ അർഥമന്വേഷിക്കുന്ന 'ബ്രോക്കൺ ലല്ലബി' എന്ന നാടകത്തിൽ അഞ്ചു കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ പ്രിയ മേനോൻ അമ്പരപ്പിച്ചിരുന്നു. ഈ ഏകപാത്ര നാടകം സംവിധാനം ചെയ്തത് പ്രിയനന്ദനാണ്. പ്രിയനന്ദൻ തന്നെയാണ് രുക്മിണിയെ അഭിനയരംഗത്തേക്ക് എത്തിച്ചതും.

ഫ്‌ളവേഴ്സിൽ സംപ്രേഷണം ചെയ്ത മൂന്നു മണി എന്ന സീരിയലിൽ മാണിക്യമംഗലത്ത് ജലജകുമാരി എന്ന വില്ലത്തിയായിട്ടാണ് പ്രിയ മിനി സ്‌ക്രീനിൽ എത്തിയത്. ഇതിലും മകളെ നേർവഴിക്കു നടക്കാൻ സമ്മതിക്കാത്ത, ഭർത്താവിനെ വകവയ്ക്കാത്ത കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. എല്ലാത്തിനുമൊപ്പം രണ്ടു സിനിമകളിൽ സഹസംവിധാന സഹായിയായും പ്രിയ എത്തി. കുമ്പസാരം എന്ന സിനിമയിൽ അഭിനയിക്കുകയും പാട്ടെഴുതുകയും ചെയ്തു. മികച്ച ചിത്രകാരി എന്നതിലുപരി സംഗീത ആൽബങ്ങളിലും കുക്കറി ഷോകളിലും ജൂവലറി മേക്കിങിലും പ്രിയ മേനോന്റെ സജീവസാന്നിധ്യമുണ്ട്.

ഭരതനാട്യ നർത്തകിയായും പ്രിയ തിളങ്ങുന്നുണ്ട്. വാനമ്പാടിയിലും പ്രിയ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്. ജൂവലറി മേക്കിങ്ങിലും ഡ്രസ് സെൻസിലുമെല്ലാം അപാര കഴിവാണ് ഈ അഭിനേത്രിക്കുള്ളത്. അത്രമേൽ വ്യത്യസ്തമാണ് പ്രിയയുടെ ഓരോ വസ്ത്രവും. താരം തന്നെയാണ് വ്സ്ത്രം തെരെഞ്ഞെുക്കുന്നതും. മലയാള സീരിയലിലും സിനിമയിലും അഭിനയിക്കാൻവേണ്ടി മാത്രം ഒമാനിൽനിന്നും മുംബൈയിൽനിന്നും കേരളത്തിലെത്തുന്ന പ്രിയ കൊടുങ്ങല്ലൂർ സ്വദേശിയാണ്.

അച്ഛനും അമ്മയും മുംബൈയിലായതുകൊണ്ട് പഠിച്ചതും വളർന്നതുമെല്ലാം അവിടെയാണ്. ഭർത്താവ് മധു, ഒമാൻ മെഡിക്കൽ കോളജ് അക്കാഡമിക് രജിസ്റ്റ്രാർ ആണ്. മസ്‌ക്കറ്റ് ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പ്രിയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP