Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിന്നെക്കുറിച്ചുള്ള പ്രണയഗാനങ്ങളാണ് പിന്നെ കേട്ടതെല്ലാം.. കൈപിടിച്ച് സന്തോഷത്തോടെ 'ലച്ചുവും ഭാവി വരനും'! ഉപ്പും മുളകിലെ കല്യാണത്തിന് ശേഷം നടിക്ക് ജീവിതത്തിലും മാഗല്യമോ? ഹണിമൂൺ കഴിഞ്ഞ് പുതുപെണ്ണിനെ തേടി ടിവിക്ക് മുമ്പിൽ ഇരിക്കുന്നവർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ജൂഹി റുസ്തഗിയെ കുറിച്ചുള്ള പ്രണയ സംശയങ്ങൾ; ഫ്‌ളവേഴ്‌സിലെ ഉപ്പും മുളക് വീണ്ടും സോഷ്യൽ മീഡിയയ്ക്ക് ചർച്ചാ വിഷയം; ലച്ചു ഇനി അഭിനയിക്കാനെത്തുമോ?

നിന്നെക്കുറിച്ചുള്ള പ്രണയഗാനങ്ങളാണ് പിന്നെ കേട്ടതെല്ലാം.. കൈപിടിച്ച് സന്തോഷത്തോടെ 'ലച്ചുവും ഭാവി വരനും'! ഉപ്പും മുളകിലെ കല്യാണത്തിന് ശേഷം നടിക്ക് ജീവിതത്തിലും മാഗല്യമോ? ഹണിമൂൺ കഴിഞ്ഞ് പുതുപെണ്ണിനെ തേടി ടിവിക്ക് മുമ്പിൽ ഇരിക്കുന്നവർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ജൂഹി റുസ്തഗിയെ കുറിച്ചുള്ള പ്രണയ സംശയങ്ങൾ; ഫ്‌ളവേഴ്‌സിലെ ഉപ്പും മുളക് വീണ്ടും സോഷ്യൽ മീഡിയയ്ക്ക് ചർച്ചാ വിഷയം; ലച്ചു ഇനി അഭിനയിക്കാനെത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫ്‌ളവേഴ്‌സ് ടിവിയിലെ 'ഉപ്പും മുളകും' പരമ്പരയിലെ ലച്ചുവിനു (ജൂഹി റുസ്തഗി) പിന്നാലെയുള്ള ഗോസിപ്പുകൾ തീരുന്നില്ല. സീരിയലിലെ ലച്ചുവിന്റെ വിവാഹം പ്രേക്ഷകരിൽ നിരവധി സംശയങ്ങൾക്ക് വഴിവച്ചിരുന്നു. ലച്ചുവിനെ ചുറ്റപ്പറ്റി സോഷ്യൽമീഡിയയിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. ഉപ്പു മുളകും സീരിയലിൽ നിന്ന് ലച്ചു ഒഴിവായി എന്നാണ് ഒരു സംസാരം. മറ്റൊന്ന് ലച്ചുവിന്റെ ഒർജിനൽ വിവാഹം ഉടനുണ്ടാകുമെന്നാണ്. ഈ റിപ്പോർട്ടിനു ശക്തിപകരുന്ന ചില ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.

ഡോക്ടറും മോഡലുമായ രോവിൻ ജോർജുമൊത്താണ് ജൂഹി റുസ്തഗി ചടങ്ങിൽ എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്.ഇതോടെയാണ് ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയം സോഷ്യൽ മീഡിയ ഉയർത്തിയത്. മറ്റുള്ളവർക്ക് രോവിനെ ജൂഹി പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായതും രോവിനും ജൂഹിയും തന്നെ. അഭിനയത്തിലും മോഡലിങ്ങിലും താൽപര്യമുള്ള രോവിൻ സംഗീത ആൽബത്തിൽ ജൂഹിക്കൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്. ഇരുവരുമൊത്തുള്ള ചിത്രങ്ങൾ ജൂഹി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിനു വൻ സ്വീകാര്യത്തെയും ആശംസകളും ലഭിച്ചിരുന്നു.

പ്രണയത്തെ കുറിച്ച് നേരത്തെ ലച്ചു പറഞ്ഞിട്ടുണ്ട്. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം പ്രണയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉയർന്നുവരാറുണ്ട്. ആദ്യത്തേതും രണ്ടാമത്തേതും മൂന്നാമത്തേതുമൊക്കെ പൊട്ടിപ്പാളീസായതാണ്. ഇപ്പോ നാലാമത്തേതിൽ നിൽക്കുകയാണ്. ഇത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇത് പാളീസാവുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു അന്ന് ജൂഹി പറഞ്ഞത്. അഭിമുഖങ്ങളിൽ ജൂഹി രോവിനെക്കുറിച്ച് പറഞ്ഞിരുന്നു. ഫോണിലെ അവസാനത്തെ മെസ്സേജിനെക്കുറിച്ചും കോളിനെക്കുറിച്ചും ചോദിച്ചപ്പോൾ രോവിനെന്ന മറുപടിയായിരുന്നു താരം നൽകിയത്.

ഇരുവരും പ്രണയത്തിലാണോയെന്ന തരത്തിലെ ചോദ്യം നേരത്തെ തന്നെ ഉയർന്നുവന്നിരുന്നു. ഡോക്ടർ രോവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂഹിയും എത്തിയിട്ടുണ്ട്. നിന്നെക്കുറിച്ചുള്ള പ്രണയഗാനങ്ങളാണ് പിന്നെ കേട്ടതെല്ലാം എന്ന ക്യാപ്ഷനുമായാണ് ജൂഹി ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴിൽ കമന്റുകളുമായി എത്തിയിട്ടുള്ളത്. കൈപിടിച്ച് സന്തോഷത്തോടെയാണ് ഇരുവരും ഫോട്ടോയ്ക്കായി പോസ് ചെയ്തിട്ടുള്ളത്.

അടുത്തിടെയായിരുന്നു സീരിയലിൽ ലച്ചുവിന്റെ വിവാഹം കഴിഞ്ഞത്. സിദ്ധാർത്ഥിനൊപ്പം ഹണിമൂണാഘോഷിക്കാൻ പോയ ലച്ചുവിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകർ. ജൂഹിയെ കാണാത്തതിനാൽ ഇനി സീരിയലിൽ താരം ഇല്ല എന്ന വാർത്ത പരക്കുന്നതിനിടിയിലാണ് താരത്തിന്റെ കല്യാണം എന്ന തരത്തിലുള്ള വാർത്ത പ്രചരിക്കുന്നത്. ഇതിനിടെയാണ് ചിത്രങ്ങൾ വൈറലാകുന്നത്. ഇത് തന്റെ മനസ്സിലെ പ്രണയം പങ്കവയ്ക്കലാണെന്നും സോഷ്യൽ മീഡിയ പറയുന്നു. യഥാർത്ഥ പേര് ജൂഹിയെന്നാണെങ്കിലും എല്ലാവരും ലച്ചുവെന്നാണ് താരത്തെ വിളിക്കാറുള്ളത്. ലച്ചുവിന്റെ ചില സ്വഭാവങ്ങൾ തനിക്കുമുണ്ടെന്നും കുറച്ച് സാമ്യങ്ങൾ തങ്ങളിലുണ്ടെന്നും ജൂഹി നേരത്തെ പറഞ്ഞിരുന്നു.

ബാലു-നീലു ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ലച്ചു. കവിതയെഴുത്തും പാട്ടുമൊക്കെയാണ് ലച്ചുവിന്റെ പരിപാടി. പൊതുവെ മടിച്ചിയാണെങ്കിലും നീലു വിടാതെ പിന്തുടർന്ന് ജോലികൾ ചെയ്യിപ്പിക്കാറുണ്ട്. വീട്ടിലുള്ളവരെ വിമർശിക്കാനും കേശു-ശിവയ്ക്ക് പണി കൊടുക്കാനും ലച്ചു മുന്നിലുണ്ടാവാറുണ്ട്. സുഹൃത്തിന്റെ ബർത്ഡേ പാർട്ടിയിൽ പങ്കെടുക്കാനായ പോയപ്പോളായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാനുള്ള അവസരമെത്തിയത്. അടുത്തിടെയായിരുന്നു ലച്ചുവിന്റെ വിവാഹം കഴിഞ്ഞത്. സിദ്ധാർത്ഥിനൊപ്പം ഹണിമൂണാഘോഷിക്കാൻ പോയ ലച്ചുവിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകർ. അതിനിടയിലാണ് പൊതുവേദിയിൽ ലച്ചു തിളങ്ങിയത്. ഡോക്ടർ രോവിനൊപ്പമായാണ് ലച്ചു പൂജ ചടങ്ങിലേക്ക് എത്തിയത്.

സീരിയലിൽ ജീവിതത്തെ വെല്ലുന്ന രീതിലായിരുന്നു ലച്ചുവിന്റെ വിവാഹ രംഗം ചിത്രീകരിച്ചത്. എന്നാൽ, തന്റെ വിവാഹത്തെ കുറിച്ച് അഭ്യൂഹങ്ങൾ ശക്തിപെട്ടത്തോടെ താരം തന്നെ ഫേസ്‌ബുക്ക് ലൈവിലൂടെ സത്യാവസ്ഥ വെളുപ്പെടുത്തി. തനിക്ക് കല്യാണമാക്കുമ്പോൾ എല്ലാവരേയും അറിയിക്കുമെന്നും ജൂഹി റുസ്തഗി വ്യക്തമാക്കി. ഉപ്പും മുളകും സംവിധായകനായ എസ് ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജവേളയിൽ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇപ്പോത്തെ ചർച്ചക്ക് കാരണം. സുഹൃത്തുക്കളും താരങ്ങളുമുൾപ്പടെ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. 'ഉപ്പും മുളകും' പരിപാടിയുടെ തിരക്കഥാകൃത്തായ അഫ്‌സൽ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അമിത് ചക്കാലക്കൽ, ദിലീഷ് പോത്തൻ, ബിജു സോപാനം, സുനിൽ സുഗത, വെട്ടുകളി പ്രകാശ്, പൗളി വത്സൻ, തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

ഒരു കുടുംബം പോലെയാണ് തങ്ങളെല്ലാം കഴിയുന്നതെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു. സംവിധായകന്റെ ജീവിതത്തിലെ സ്വപ്ന സാക്ഷാത്ക്കാരത്തിന് സാക്ഷ്യം വഹിക്കാനായി താരങ്ങളെല്ലാം എത്തിയിരുന്നു. ബാലുവും നീലുവും കേശുവും ശിവയും മുടിയനുമെല്ലാം ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. കുടുംബസമേതമായാണ് പലരും എത്തിയത്.ആയിരം എപ്പിസോഡിലേക്ക് കടന്നതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹം നടത്തിയത്. പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ ഡീഡിയെന്ന ഡെയ്ൻ ഡേവിസാണ് സിദ്ധാർത്ഥായി എത്തിയത്.

നേവി ഓഫീസറായ സിദ്ധുവിനൊപ്പം ഹണുമൂണാഘോഷിക്കാനായി പോയ ലച്ചു തിരികെ വരാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു. പരമ്പരയിൽ നിന്നും താരം പിൻവാങ്ങിയോ, എന്ന ചർച്ചയും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP