Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണം പ്രതീക്ഷിക്കണം; ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗിനുള്ള സാധ്യത തള്ളാനാവില്ല; ഇന്ത്യ നിയന്ത്രണരേഖ കടന്നുവെന്നും യുദ്ധം തുടങ്ങിയെന്നും അന്താരാഷ്ട്ര വേദികളിൽ അവർ ഉന്നയിക്കും; കാർഗിലിന് സമാനമല്ല ഇപ്പോഴത്തെ സാഹചര്യമെന്നും ഇന്ത്യ കരുതിയിരിക്കണമെന്നും നയതന്ത്രജഞൻ ടി.പി.ശ്രീനിവാസൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണം പ്രതീക്ഷിക്കണം; ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗിനുള്ള സാധ്യത തള്ളാനാവില്ല; ഇന്ത്യ നിയന്ത്രണരേഖ കടന്നുവെന്നും യുദ്ധം തുടങ്ങിയെന്നും അന്താരാഷ്ട്ര വേദികളിൽ അവർ ഉന്നയിക്കും; കാർഗിലിന് സമാനമല്ല ഇപ്പോഴത്തെ സാഹചര്യമെന്നും ഇന്ത്യ കരുതിയിരിക്കണമെന്നും നയതന്ത്രജഞൻ ടി.പി.ശ്രീനിവാസൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് തീർച്ചയായും പ്രതികരണം ഉണ്ടാകുമെന്ന് നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യ നിയന്ത്രണ രേഖ കടന്നുവെന്നും അത് യുദ്ധസമാനമാണെന്നും പാക്കിസ്ഥാൻ അന്താരാഷ്ട്രതലത്തിൽ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലാണ് ശ്രീനിവാസൻ ഇക്കാര്യം വ്യക്തമാക്കിയത്. നോൺ മിലിട്ടറി പ്രീഎംപ്റ്റീവ് ആക്ഷനാണ് എന്ന് ഇന്ത്യ പറയുന്നതിന്റെ അർഥം പാക്കിസ്ഥാൻ അത് ദുർവ്യാഖ്യാനം ചെയ്യാനായിരിക്കാം. ആക്രമണം ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അത് എവിടെ എങ്ങനെ എന്ന കാര്യമാണ് കരുതിയിരിക്കേണ്ടതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കാർഗിൽ യുദ്ധകാലത്ത് നിയന്ത്രണരേഖ കടന്നില്ല എന്നത് ലോകം മുഴുവൻ വാഴ്‌ത്തി എന്നത് സത്യമാണ്. ഇന്ത്യ ലൈൻ ഓഫ് കൺട്രോൾ ക്രോസ് ചെയ്യില്ല എന്നു വന്നപ്പോഴാണ് അന്നത്തെ പ്രസിഡന്റ് ബിൽ ക്ലിന്റൺ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വിളിച്ച് പിന്നോട്ട് പോകണം എന്നുപറഞ്ഞത്. അന്നാദ്യമായാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് അമേരിക്ക പ്രവർത്തിച്ചത്. അതിന് കാരണം ലൈൻ ഓഫ് കൺട്രോൾ ക്രോസ് ചെയ്തില്ല എന്നതുകൊണ്ടാണ്. കാർഗിലുമായി ഇന്നത്തെ അവസ്ഥ താരതമ്യം ചെയ്യാൻ കഴിയില്ല. കാർഗിലിൽ നമുക്ക് വേണ്ടത് നമ്മുടെ സ്ഥലത്ത് നിന്ന് അവരെ മാറ്റുക എന്നതായിരുന്നു. അന്ന് യുദ്ധത്തേക്കാൾ കൂടുതൽ നയതന്ത്രം കൊണ്ടാണ് പ്രശ്‌നം പരിഹരിച്ചത്. അമേരിക്കൻ ഇടപെടലും അന്ന് സഹായകമായെന്നും ശ്രീനിവാസൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP