Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമല്ലാതെ പിന്നെ കണ്ണിമാങ്ങാ അച്ചാറെങ്ങനെ ഇടാം, ടെറസിൽ ജൈവപച്ചക്കറി എങ്ങനെ ചെയ്യാം എന്നല്ലല്ലോ ചർച്ച ചെയ്യേണ്ടത്; മാന്യനായ ഞാനൊന്നും സിപിഎമ്മിനെതിരെ പറയില്ല..മാന്യരല്ലാത്ത ഇവിടത്തെ നേതാക്കൾ പറഞ്ഞോളും എന്നാണോ രാഹുൽ ഉദ്ദേശിച്ചത്? പ്രചാരണത്തിൽ സിപിഎമ്മിനെതിരെ ഒരക്ഷരം പറയില്ലെന്ന രാഹുലിന്റെ പ്രസ്താവനയെ പരിഹസിച്ച് എം.സ്വരാജ്

തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമല്ലാതെ പിന്നെ കണ്ണിമാങ്ങാ അച്ചാറെങ്ങനെ ഇടാം, ടെറസിൽ ജൈവപച്ചക്കറി എങ്ങനെ ചെയ്യാം എന്നല്ലല്ലോ ചർച്ച ചെയ്യേണ്ടത്; മാന്യനായ ഞാനൊന്നും സിപിഎമ്മിനെതിരെ പറയില്ല..മാന്യരല്ലാത്ത ഇവിടത്തെ നേതാക്കൾ പറഞ്ഞോളും എന്നാണോ രാഹുൽ ഉദ്ദേശിച്ചത്? പ്രചാരണത്തിൽ സിപിഎമ്മിനെതിരെ ഒരക്ഷരം പറയില്ലെന്ന രാഹുലിന്റെ പ്രസ്താവനയെ പരിഹസിച്ച് എം.സ്വരാജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രചാരണങ്ങളിൽ സിപിഎമ്മിനെതിരെ താൻ ഒന്നും പറയില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസ്താവിച്ചതിനെ പരിഹസിച്ച് എം.സ്വരാജ് എംഎൽഎ. കേരളത്തിൽ വന്ന് സിപിഎമ്മിനെതിരെ മത്സരിച്ചിട്ട് പിന്നെ രാഹുൽ ഗാന്ധി കണ്ണിമാങ്ങ അച്ചാറിടുന്നതെങ്ങനെ എന്നാണോ പറയാൻ പോകുന്നത് എന്ന് സ്വരാജ് ചോദിച്ചു. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിലാണ് സ്വരാജ് ഇക്കാര്യം ചോദിച്ചത്. തിരഞ്ഞെടുപ്പെന്നാൽ വൈകാരികസമസ്യയല്ലെന്നും കോൺഗ്രസിനെ നിശിതമായി തന്നെ വിമർശിക്കുമെന്നും സ്വരാജ് പറഞ്ഞു.

താൻ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് രാഹുൽ പറയുന്നതിന്റെ അർത്ഥമെന്താണ്? മാന്യനായ ഞാനൊന്നും സിപിഎമ്മിനെതിരെ പറയില്ല, മാന്യരല്ലാത്ത ഇവിടത്തെ നേതാക്കൾ പറഞ്ഞോളും എന്നാണോ രാഹുൽ ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ പറയട്ടെ. സിപിഎമ്മിനെതിരെ ഒന്നും മിണ്ടാനില്ലാത്തതു കൊണ്ടായിരിക്കണം രാഹുൽ ഒന്നും പറയാത്തത്. എന്നാൽ ഞങ്ങളുടെ നിലപാട് അതല്ല.

'തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഉൾപ്പടെയുള്ള കാര്യങ്ങൾ വേർതിരിച്ച് കണ്ട്, വിമർശനാത്മകമായി കാണുകയും ചർച്ച ചെയ്യുകയുമാണ് വേണ്ടത്. അതാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമല്ലാതെ പിന്നെ കണ്ണിമാങ്ങാ അച്ചാറെങ്ങനെ ഇടാം, ടെറസിൽ ജൈവപച്ചക്കറി എങ്ങനെ ചെയ്യാം എന്നല്ലല്ലോ ചർച്ച ചെയ്യേണ്ടത്?', സ്വരാജ് പരിഹസിച്ചു.

'രാഹുൽ വരുമോ എന്ന കാര്യം ചർച്ച ചെയ്യുമ്പോൾത്തന്നെ ഇടത് പക്ഷത്തിന് കൃത്യമായ നിലപാടുണ്ടായിരുന്നു. രാഹുൽ വയനാട്ടിൽ വന്ന് മത്സരിച്ചാൽ, ബിജെപിയല്ല, ഇടതുപക്ഷമാണ് മുഖ്യശത്രു എന്ന തെറ്റായ സന്ദേശം നൽകുമെന്നും ഇത് ദേശീയതലത്തിൽത്തന്നെ കോൺഗ്രസിന് വിനയായി വരും എന്നായിരുന്നു ഞങ്ങളുടെ നിലപാട്. അതിൽത്തന്നെ ഉറച്ചു നിൽക്കുന്നു', സ്വരാജ് വ്യക്തമാക്കി. കേരളത്തിലെ നേതൃത്വത്തിന്റെ പിടിപ്പ് കേടു കൊണ്ടാണ് രാഹുലിന് വയനാട്ടിലെത്തി മത്സരിക്കേണ്ടി വന്നതെന്നും എം സ്വരാജ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP