Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

വൈകിവന്ന വൈൽഡ് കാർഡ് എൻട്രി തകർത്ത് എറിഞ്ഞത് സുജോയുടേയും അലക്‌സാൻട്രയുടേയും അനശ്വര പ്രണയം; നിനക്ക് മറ്റൊരു കാമുകിയില്ലേടാ.. നാണമില്ലേടാ..എന്ന് മസിൽമാൻ പവൻ വെളിപ്പെടുത്തിയതോടെ സുജോയുടേയും സഞ്ജനയുടേയും ദിവ്യപ്രണയം നാട്ടിലാകെ പാട്ട്; നാട്ടിൽ മറ്റൊരു കാമുകിയുണ്ടെന്ന് പുറത്തായതോടെ തങ്ങൾ 'തിക്ക്' ഫ്രണ്ട്‌സെന്ന് സുജോ; ബിഗ്‌ബോസിലെ ഇണക്കുരുവികളെ വേർപ്പെടുത്താൻ നീക്കം; സോഷ്യൽ മീഡിയയിൽ ചർച്ചയായി സുജോയുടെ പ്രണയം !

മറുനാടൻ ഡെസ്‌ക്‌

ബിഗ്‌ബോസിലെ ഇണക്കുരുവികളായ സുജോയും അലക്‌സാൻട്രയും ഇപ്പോൾ പ്രേക്ഷകരുടെ ചർച്ചാ വിഷയം. ആദ്യദിനങ്ങൡ രജിത് മാഷിന്റെ ുപദേശവും പിന്നീട് യുക്തിവാദിയായ ജസ്ല മാടശ്ശേരിയുമൊക്കെയാണ് സ്‌കോർ ചെയ്തതെങ്കിൽ ഇപ്പോൾ ബിഗ്‌ബോസിലെ മറ്റൊരു പ്രണയകഥയാണ് പ്രേക്ഷകരെ ബിഗ്‌ബോസിലേക്ക് അടുപ്പിക്കുന്നത്. ലക്ഷ്വറി ബജറ്റിന് വേണ്ടി കഴിഞ്ഞദിവസമാണ് നാടകീയ രംഗങഅഹൾ കോർത്ത് കോൾ സെന്റർ ടാസ്‌ക് നടത്തിയത്. ഇവിടെ സുജോയും അലക്‌സാൻട്രയും തന്നെയായിരുന്നു ചർച്ചാ വിഷയം.

വൈകിവന്ന വൈൽഡ് കാർഡ് എൻട്രിയായ പവൻ എന്ന മസിൽമാൻ സുജോയുടെ പൂർവകാലം വിളമ്പിയതോടെ സുജോയുടെ ബിഗ്‌ബോസ് പ്രണയം തകർന്ന് തരിപ്പണമായ നിലയിലാണ്. കഴിഞ്ഞ ദിവസത്തെ കളിയാണ് പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയത്. ടാസ്‌കിൽ ആരാകും കൂടുതൽ സ്‌കോർ ചെയ്യുക എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് വിജയികളായ ടീമിനെ പ്രഖ്യാപിക്കുക. മത്സരത്തിന്റെ ഭാഗമായി ബിഗ് ബോസ് വീടിള്ളിൽ വച്ച് നടന്ന കാര്യങ്ങൾ ഉപയോഗിച്ച് പരസ്പരം മത്സരിക്കാൻ ആയിരുന്നു നിർദ്ദേശമെങ്കിലും വീടിനു പുറത്തെ കാര്യങ്ങളെയും ചില മത്സരാർത്ഥികൾ മത്സരത്തിന്റെ വിജയത്തിനായി ഉപയോഗിച്ചു.

ബിഗ് ബോസിനുള്ളിലെ പ്രധാന ചർച്ച സുജോ - അലസാൻഡ്ര ബന്ധമാണ്. തങ്ങൾ തിക്ക് ഫ്രണ്ട്‌സ് എന്നാണ് സുജോ സാൻഡ്രയുമായി ഉള്ള ബന്ധത്തെ പറ്റി സൂചിപ്പിക്കുന്നത് എന്നാൽ ഇരുവരും തമ്മിൽ പ്രണയം എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. രാത്രി വൈകിയുള്ള സംസാരവും, ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങൾ എണ്ണിയും, സുജോയുടെ പിറന്നാൾ ദിനം സാൻഡ്രയുടെ സ്‌പെഷ്യൽ ഗിഫ്റ്റും എല്ലാം ഇതിനുള്ള ഉദാഹരണങ്ങളായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സുജോയ്ക്ക് വീടിനു പുറത്തു മറ്റൊരു ഗേൾ ഫ്രണ്ട് ഉണ്ട് എന്നാണ് മസിൽമാൻ പവന്റെ വാദം. ഇതോടെ ഇവരുടെ പ്രണയം പൊളിയുന്ന മട്ടാണ്.

പവന്റെ വാദം തെറ്റ് അല്ലെന്നു ചൂണ്ടിക്കാണിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചേർന്ന ശേഷമുള്ള ദിവസങ്ങളിൽ സുജോയുടെ കൈയിൽ ഉണ്ടായിരുന്ന ടി ഷർട്ടും ഒപ്പം സുജോ ബിഗ് ബോസിൽ എത്തും മുൻപ് സഞ്ജന എന്ന കുട്ടിയുമായി പങ്കിട്ട സോഷ്യൽ മീഡിയ ചിത്രങ്ങളും കമന്റുകളും ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ സുജോയുടെ വാദങ്ങൾ പ്രേക്ഷകർ പൊളിച്ചടുക്കുന്നത്.

സഞ്ജനയുമായി സുജോയ്ക്ക് ഉണ്ടായിരുന്നത് വെറും സൗഹൃദം മാത്രമല്ല എന്ന് ചിത്രങ്ങളിൽ നിന്നും അവരുടെ സോഷ്യൽ മീഡിയ അകൗണ്ടിൽ നിന്നും തങ്ങൾക്ക് മനസിലാകുന്നുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. സഞ്ജന സുജോയുടെ പിറന്നാൾ ദിവസം ആശംസകൾ അറിയിച്ചുകൊണ്ട് ഇരുവരും തമ്മിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും ആരാധകർക്ക് സംശയം കൂട്ടിയിട്ടുണ്ട്. മാത്രമല്ല വൈൽഡ് കാർഡ്സ് എൻട്രി വഴി ഈ പെൺകുട്ടിയെയും ബിഗ് ബോസ് വീട്ടിലേക്ക് എത്തിക്കണമെന്നും, സാൻഡ്രയെ പുറത്താക്കണം എന്നുള്ള ആവശ്യവും പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്.

മത്സരാർത്ഥികളുടെ ക്ഷമയും സഹനശേഷിയും അളക്കുന്ന ഗെയിമിൽ ഇന്നലത്തെ എപ്പിസോഡിലും വാക്കു തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ എപ്പിസോഡിൽ രജിത്തും രേഷ്മയും തമ്മിലും ഫുക്രുവും വീണ നായരും തമ്മിലുമാണ് മത്സരം നടന്നതെങ്കിൽ ഇന്നത്തെ ആദ്യത്തെ അവസരം അലസാൻഡ്രയ്ക്കും പവൻ ജിനോ തോമസിനുമായിരുന്നു. ടീം ബിക്കാണ് ഇന്ന് ഉപഭോക്താക്കളാവാൻ അവസരം എന്നതിനാൽ അലസാൻഡ്ര ഉപഭോക്താവും പവൻ കോൾ സെന്റർ എക്സിക്യൂട്ടീവും ആയിരുന്നു. കോൾ സെന്റർ എക്സിക്യൂട്ടീവിനെക്കൊണ്ട് കോൾ കട്ട് ചെയ്യിക്കുക എന്നതാണ് ലക്ഷ്യം എന്നതിനാൽ മറ്റുള്ളവർ ഇന്നലെ ചെയ്തതുപോലെ പവനെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിൽ സംസാരിക്കുകയായിരുന്നു അലസാൻഡ്ര.

23 വയസ്സായിട്ടും ജോലി ചെയ്ത് സമ്പാദിക്കാതെ ഭാര്യയുടെ ചെലവിൽ കഴിയുകയാണ് പവനെന്നും ബിഗ് ബോസിലേക്ക് വരാൻ എന്ത് യോഗ്യതയാണ് താങ്കൾക്കുള്ളതെന്നും അലസാൻഡ്ര ചോദിച്ചു. ചെന്നൈയിലേക്ക് വീട്ടുകാർ വിട്ടിരിക്കുക പഠിക്കാൻ ആയിരിക്കുമെങ്കിലും അവിടെപ്പോയി ഒരു പെൺകുട്ടിയെ പ്രേമിച്ച് വിവാഹം കഴിക്കുകയാണ് പവൻ ചെയ്തതെന്നും അലസാൻഡ്ര ആരോപിച്ചു. മാത്രമല്ല പണം നോക്കിയാണ് ആ പെൺകുട്ടിയെ വിവാഹം കഴിച്ചതെന്നുകൂടി അലസാൻഡ്ര പറഞ്ഞു. പരിശ്രമിച്ചിട്ടാണെങ്കിലും അലസാൻഡ്രയുടെ വാക്കുകൾ ഏറെ ക്ഷമയോടെയാണ് പവൻ കേട്ടിരുന്നത്. ഒരിക്കൽപ്പോലും മോശം വാക്കുകൾ ഉപയോഗിക്കാതെയും, തിരിച്ച് ആരോപണങ്ങൾ ഉയർത്താതെയും അലസാൻഡ്ര പറഞ്ഞതെല്ലാം പവൻ കേട്ടിരുന്നു. എന്നാൽ മത്സരം അവസാനിച്ചതായ ബിഗ് ബോസിന്റെ ബസർ ശബ്ദം എത്തിയതോടെ കളി മാറി.

മത്സരത്തിനുവേണ്ടി ബിഗ് ബോസ് സജ്ജീകരിച്ച കോൾ സെന്റർ ക്യാബിനിൽ വിങ്ങിപ്പൊട്ടുന്ന പവനെ കാണാമായിരുന്നു. തന്റെ ഭാര്യ ഇവിടെ ഇല്ലല്ലോ എന്നും ഇതൊക്കെ കേൾക്കുന്നുണ്ടാുമെന്നുമൊക്കെ പറഞ്ഞായിരുന്നു പവൻ സങ്കടപ്പെട്ടത്. ഫുക്രുവും ആര്യയും രജിത്തും ഉൾപ്പെടെയുള്ള മറ്റ് ടീം അംഗങ്ങൾ ആശ്വസിപ്പിച്ചാണ് പവനെ ഹാളിലേക്ക് കൊണ്ടുപോയത്. എന്നാൽ അവിടെവച്ച് അലസാൻഡ്രയോട് പവൻ നിയന്ത്രണംവിട്ട് പെരുമാറുകയായിരുന്നു. പറഞ്ഞതൊക്കെ ഗെയിമിന്റെ ഭാഗമാണെന്ന് പറയുകയാണെങ്കിൽ തനിക്കും കുറേ കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞാണ് പവൻ പറഞ്ഞുതുടങ്ങിയത്.

നിനക്ക് ഗെയിമിൽ നിൽക്കാൻ എന്ത് ക്വാളിറ്റി ആണ് ഉള്ളതെന്നും പവൻ ചോദിക്കുന്നുണ്ട്. സുജോയ്ക്ക് പുറത്ത് ഗേൾഫ്രണ്ട് ഉണ്ടെന്നും അത് അറിഞ്ഞിട്ടും സുജോയുടെ പിറകെ നടക്കാൻ നാണമില്ലേയെന്നും പവൻ ചോദിച്ചു. ഇതുകേട്ട് തനിക്കടുത്തേക്ക് എത്തിയ സുജോയോട് നിനക്ക് ഗേൾഫ്രണ്ടഡ് ഇല്ലേ പുറത്തെന്നും പവൻ ചോദിച്ചു. ആരാടാ എന്റെ ഗേൾഫ്രണ്ട് എന്നായിരുന്നു സുജോയുടെ തിരിച്ചുള്ള ചോദ്യം. 'സഞ്ജന നിന്റെ ഗേൾഫ്രണ്ട് അല്ലേ, ഉളുപ്പുണ്ടോ', എന്ന് പവന്റെ മറുചോദ്യം. 'ഉളുപ്പില്ല' എന്ന് സുജോയുടെ മറുപടി. 'ഇവളും എന്റെ ഗേൾഫ്രണ്ട് ആണെ'ന്നുപറഞ്ഞ് തർക്കത്തിനിടെ സുജോ അലസാൻഡ്രയെ ചേർത്തുപിടിക്കുകയായിരുന്നു.

ഹൗസിനുള്ളിൽവച്ച് നടന്ന തർക്കം ഏകദേശം അവസാനിച്ച് സ്വന്തം ടീമംഗങ്ങൾക്ക് ഒപ്പമിരിക്കുമ്പോഴും പവൻ തന്റെ ഭാഗം ന്യായീകരിക്കുകയായിരുന്നു. 'സഞ്ജനയും സുജോയും ഞാനും ഒരുമിച്ച് ഹാങ്ഔട്ട് ചെയ്തിട്ടുള്ളതാ, അറിയാമോ', പവൻ ചോദിച്ചു. 'സുജോയുടെ കൈയിലുള്ള ആ മഞ്ഞ ജാക്കറ്റ്, 5000 രൂപയുടെ ജാക്കറ്റ് സുജോയുടെ ഗേൾഫ്രണ്ട് എന്റെ കൈയിൽ തന്നതാ, പിറന്നാൾ സമ്മാനമായി കൊണ്ടുക്കൊടുക്കാൻ പറഞ്ഞ്.. അത് ഉളുപ്പില്ലാതെ മേടിച്ച സുജോയാണ് ഈ പറയുന്നത് സഞ്ജന എന്ന പെണ്ണിനെ എനിക്ക് അറിയത്തില്ലെന്ന്. എനിക്ക് ഗേൾഫ്രണ്ട് ഇല്ലെന്ന്..', പവൻ പറഞ്ഞുനിർത്തി.

പിന്നീട് തനിക്ക ഗിഫ്റ്റ് കിട്ടിയ ജാക്കറ്റ് സുജോ എല്ലാവർക്കും ധരിച്ച് കാണിക്കുകയും ചെയ്തിരുന്നു. ഇത് തന്റെ സുഹൃത്തുക്കളിൽ ആരാണ് കൊടുത്തയച്ചതെന്ന് അറിയില്ലെന്നും ആരാണെങ്കിലും നന്ദിയെന്നുമാണ് സുജോ പറഞ്ഞത്. പിന്നീടും സുജോയും പവനും തമ്മിൽ വാക്ക് തർക്കത്തിലാകുന്നതും പ്രേക്ഷകർ കണ്ടു.

അലക്സാന്ട്രയും സുജോയും അറിഞ്ഞുകൊണ്ട് പ്രണയ നാടകം കളിക്കുകയാണെന്നും ഇതേക്കുറിച്ച് സുജോയുടെ ഗേൾ ഫ്രണ്ട് സഞ്ജനയും അറിയാമായിരിക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. എന്നാൽ ഇത് പവന്റെ ഗെയിം സ്ട്രാറ്റജി ആകാമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. യഥാർത്ഥത്തിൽ ഇവിടെ ഗെയിം കളിക്കുന്നത് ആരാണെന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP