Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തയ്യാറെടുക്കുന്നത് 'പ്രോജക്ട് മലബാറിക്കസിനായുള്ള' യാത്രയ്ക്കായി; ലോങ്ങ് ടെം പ്രോജക്റ്റികിൽ ഒപ്പമുള്ളത് മറ്റ് മ്യുസിഷ്യൻസും; ടോപ് സിംഗറിൽ നിന്നും പോകാനുണ്ടായ കാരണം വ്യക്തമാക്കി ഗായിക സിത്താര

തയ്യാറെടുക്കുന്നത് 'പ്രോജക്ട് മലബാറിക്കസിനായുള്ള' യാത്രയ്ക്കായി; ലോങ്ങ് ടെം പ്രോജക്റ്റികിൽ ഒപ്പമുള്ളത് മറ്റ് മ്യുസിഷ്യൻസും; ടോപ് സിംഗറിൽ നിന്നും പോകാനുണ്ടായ കാരണം വ്യക്തമാക്കി ഗായിക സിത്താര

മറുനാടൻ ഡെസ്‌ക്‌

ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിതാര ബാലകൃഷ്ണൻ ചലച്ചിത്ര പിന്നണിഗാന രംഗത്തെത്തിയത്. ടോപ് സിംഗർ റിയാലിറ്റി ഷോയിലെ ജഡ്ജ് ആയിരുന്ന സിതാര പെട്ടെന്ന് ഷോയിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. അന്ന് മുതൽ താരം എവിടെ പോയതാണ്, പരിപാടിയിൽ നിന്നും തെറ്റി പോയതാണോ, അതോ താരത്തെ മാറ്റിയിട്ടാണോ അനുരാധയെ കൊണ്ട് വന്നത് എന്ന് തുടങ്ങി ഒട്ടനവധി സംശയങ്ങൾ സോഷ്യൽ മീഡിയാ വഴി ഉയർന്നിരുന്നു. മാത്രമല്ല താരത്തെ ഷോയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആവശ്യവും പ്രേക്ഷകർ പങ്ക് വച്ചിരുന്നു. ഇപ്പോഴിതാ, പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് സിത്താര. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് സിതാര ആരാധകർക്ക് മറുപടി നൽകുന്നത്.

എന്റെ ബാൻഡ് 'പ്രോജക്ട് മലബാറിക്കസിനായുള്ള' യാത്രയ്ക്കായി പോകേണ്ടതുള്ളതുകൊണ്ടാണ് ഞാൻ ഷോയിൽ നിന്നും പിന്മാറിയത്. ഞാൻ ഒറ്റയ്ക്കുള്ള സംഗതി അല്ല. എന്റെ കൂടെ കുറച്ചു മ്യൂസിഷ്യൻസും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അവരുടെ ഒപ്പം ഞാനും ഉണ്ടാകണം. അതൊരു ലോങ്ങ് ടെം പ്രോജക്റ്റ് കൂടിയാണ് . അതിനു വേണ്ടി യാത്രകളൊക്കെവേണ്ടിവരും. അപ്പോൾ ടോപ് സിംഗറിൽ എത്താൻ സാധിക്കില്ല. അത് എനിക്ക് തന്നെ ബുദ്ധിമുട്ടായി തോന്നി. പിന്നെ എന്റെ ക്ളാസുകളും മുടങ്ങുന്നു. അതൊക്കെ കൊണ്ടാണ് വിടേണ്ടി വന്നത്. പക്ഷേ ഇപ്പോഴും ടോപ് സിംഗറിലെ കുട്ടികളുമായി എനിക്ക് കണക്ഷൻ ഉണ്ട്. അവർ എന്നെ വിളിക്കാറും പരസ്പരം വിശേഷങ്ങൾ പങ്ക് വയ്ക്കാറും ഉണ്ട്', സിത്താര വ്യക്തമാക്കി.

'ഏനുണ്ടോടി അമ്പിളി ചന്ദം, ഏനുണ്ടോടി താമര ചന്ദം!' ഈ പാട്ട് മുതൽ ഇങ്ങോട്ട് നല്ല ഗാനങ്ങൾ മാത്രം സമ്മാനിച്ച ഗായികയാണ് സിതാര ബാലകൃഷ്ണൻ. കേട്ട് കഴിഞ്ഞാൽ വീണ്ടും കേൾക്കാൻ ഇമ്പമുള്ള സ്വരം. ഏത് സ്‌റ്റൈലിൽ ഉള്ള ഗാനത്തെയും തന്റേതായ ഗാനാലാപന ശൈലിയിൽ മികച്ചതാക്കുന്ന ഗായിക എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് ഈ യുവ ഗായികയ്ക്ക്.

കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്‌സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്‌സ്-2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയും സിത്താര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇവയെല്ലാം ഈ ഗായികയുടെ ആലാപന മികവിന്റെ തെളിവുകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP