Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

സീരിയൽ താരം പ്രദീപ് ചന്ദ്രൻ വിവാഹിതനായി; വധു കരുനാഗപ്പള്ളി സ്വദേശിനിയായ ഇൻഫോസിസ് ജീവനക്കാരി അനുപമ രാമചന്ദ്രൻ: ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വധു ഗൃഹത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം

സീരിയൽ താരം പ്രദീപ് ചന്ദ്രൻ വിവാഹിതനായി; വധു കരുനാഗപ്പള്ളി സ്വദേശിനിയായ ഇൻഫോസിസ് ജീവനക്കാരി അനുപമ രാമചന്ദ്രൻ: ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വധു ഗൃഹത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം

സ്വന്തം ലേഖകൻ

പ്രമുഖ സീരിയൽ താരം പ്രദീപ് ചന്ദ്രൻ വിവാഹിതനായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അനുപമ രാമചന്ദ്രനെയാണ് താരം വിവാഹം ചെയ്തത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വധുവിന്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു താലികെട്ട്. അനുപമ ഇൻഫോസിസ് ജീവനക്കാരിയാണ്.അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

തിരുവനന്തപുരത്ത് വച്ച് എല്ലാ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഗ്രഹങ്ങൾ മാറ്റിവെയ്ക്കുകയാണെന്ന് പ്രദീപ് ഫേസ്‌ബുക്കിൽ കുറിച്ചു. വിദേശത്തുള്ള സഹോദരന് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വേദനയും പ്രദീപ് പങ്കുവച്ചിരുന്നു.

ദൂരദർശനിലെ താഴ്‌വാര പക്ഷികളിലൂടെയാണ് പ്രദീപ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് കുഞ്ഞാലി മരയ്ക്കാർ, കറുത്ത മുത്ത് എന്നീ ഹിറ്റ് സീരിയലുകളുടെ ഭാഗമായി. കറുത്ത മുത്തിലൂടെയാണ് താരത്തിന് ധാരളാം ആരാധകരെ കിട്ടിയത്. മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡേയ്‌സിലൂടെയാണ് സിനിമാ രംഗത്തെത്തുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ 2 വിൽ മത്സരാർഥിയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP