Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

ബ്രിട്ടൻ ഗോട്ട് ടാലന്റിന്റെ ഇന്നു നടക്കുന്ന ഫൈനലിൽ സൗപർണിക നായരും ഉണ്ടാവുമോ ? പ്രേക്ഷക വോട്ടുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ഇന്നറിയാം; ഐ ടിവിയിൽ വൈകുന്നേരം 7.30 ന് സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് കാതോർത്ത് യു കെ മലയാളികളും

ബ്രിട്ടൻ ഗോട്ട് ടാലന്റിന്റെ ഇന്നു നടക്കുന്ന ഫൈനലിൽ സൗപർണിക നായരും ഉണ്ടാവുമോ ? പ്രേക്ഷക വോട്ടുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ഇന്നറിയാം; ഐ ടിവിയിൽ വൈകുന്നേരം 7.30 ന് സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് കാതോർത്ത് യു കെ മലയാളികളും

സ്വന്തം ലേഖകൻ

നീണ്ട പത്തുമാസക്കാലത്തെ പ്രയത്നങ്ങൾക്കെല്ലാം അന്ത്യം കുറിച്ചുകൊണ്ട് ബ്രിട്ടൻസ് ഗോട്ട് ടാലെന്റ് 2020 എന്ന പരിപാടിയുടെ ഫൈനൽ ഇന്ന് അരങ്ങേറുകയാണ്. ഇന്ന് വൈകിട്ട് 7.30 ഐ ടി വിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിക്കായി യു കെ മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഓരോ സെമിഫൈനലുകളിൽ നിന്നും ജഡ്ജിമാർ തെരഞ്ഞെടുത്ത അഞ്ച് ഫൈനലിസ്റ്റുകളാണ് ഇന്നത്തെ അവസാന മത്സരത്തിൽ മാറ്റുരയ്ക്കുക. വെറൈറ്റി ആക്ട് സ്റ്റീവ് റോയേൽ, ഡാൻശിങ് ഇരട്ടകളായ ആറോൺ, ജാസ്മിൻ, മജിഷ്യൻ മാജിക്കൽ ബോൺസ്, കൊമേഡിയൻ ജോൺ കോർട്നേ, സ്റ്റാൻഡ് അപ് കൊമേഡിയൻ നബിൽ അബ്ദുൾ റഷീദ് എന്നിവരെയാണ് ജഡ്ജിമാർ തെരഞ്ഞെടുത്തിട്ടുള്ളത്.

അഞ്ച സെമിഫൈനലുകളിൽ നിന്നായി കാണികൾ തെരഞ്ഞെടുത്ത ബാക്കി ഫൈനലിസ്റ്റുകൾ ആരൊക്കെയെന്ന് ഇന്നറിയാം. ആദ്യ റൗണ്ടുകളിൽ ജഡ്ജിമാരെ വിസ്മയിപ്പിച്ച മലയാളി പെൺകുട്ടി സൗപർണിക നായരും ഇക്കൂട്ടത്തിൽ ഉണ്ട്. കാണികളുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സൗപർണിക ഫൈനലിൽ എത്തുമോ എന്ന് തീരുമാനിക്കപ്പെടുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ടപത്ത് മത്സരാർത്ഥികളും അവരവരുടെപ്രകടനങ്ങൾ റെക്കോർഡു ചെയ്തുകഴിഞ്ഞു.സുരക്ഷാ കാരണങ്ങളാലാണ് ഇത് നേരത്തേ റെക്കോർഡ് ചെയ്തത്. പ്രകടനങ്ങൾ മുൻകൂട്ടി റെക്കോർഡ് ചെയ്യപ്പെട്ടവയാണെങ്കിലും, ഫല പ്രഖ്യാപനം പൂർണ്ണമായും ലൈവ് ആയിരിക്കും.വിജയി ആരാണെന്ന് തീരുമാനിക്കുന്ന കാര്യത്തിൽ ടെലിവിഷൻ പ്രേക്ഷകർക്കും നിർണ്ണായക സ്വാധീനം ചെലുത്താനാകും.

2.5 ലക്ഷം പൗണ്ടും റോയൽ വെറൈറ്റി പെർഫോർമൻസ് ബില്ലിൽ ഒരു പ്രമുഖ സ്ഥാനവുമാണ് വിജയിയെ കാത്തിരിക്കുന്നത്. മത്സരാർത്ഥികളുടെ പ്രകടനങ്ങൾ കൂടാതെ മറ്റ് പല കലാകാരന്മാരുടെ പ്രകടനവും ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിന്റെ ആദ്യഘട്ടത്തിൽ സൈമൺ കോവെൽ സൗപർണികയോട് ദി ഗ്രേറ്റസ്റ്റ് ഷോമാനിൽ നിന്നുള്ള ഗാന പാടാൻ ആവശ്യപ്പെട്ടു. ബറി സെയിന്റ് എഡമൻഡ്സിൽ നിന്നുള്ള സൗപർണ്ണിക ലോറെൻ അല്ലേർഡ് പാറ്റിയ നെവെർ ഇനഫ് എന്ന ഗാനമാണ് ആലപിച്ചത്. അന്ന് ജഡ്ജിമാർ ഈ മലയാളി പെൺകുട്ടിയെ ആഭിനന്ദനങ്ങൾ കൊണ്ട് മൂടുകയയിരുന്നു.

''ഇത് ഒരു സംഗീത പർവ്വതമാണ് നീ അത് കീഴടക്കി'' എന്നാണ് സൗപർണ്ണീകയുടെ അന്നത്തെ പ്രകടനത്തെ വിലയിരുത്തി ജഡ്ജിമാരിൽ ഒരാളായ ഡേവിഡ് വാല്യംസ് പറഞ്ഞത്. സൗപർണ്ണികക്ക് 10 വയസ്സേ ആയിട്ടുള്ളു എന്ന കാര്യം വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് മറ്റൊരു ജഡ്ജിയായ അലേഷ ഡിക്സൺ പറഞ്ഞത്. പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാൻ, മലയാളത്തിന്റെ സ്വന്തം മോഹൻലാൽ, ഗായിക ചിത്ര തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെ സൗപർണ്ണികയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.

സൗ എന്ന ഓമനപ്പെരിൽ അറിയപ്പെടുന്ന സൗപർണ്ണികയുടെ ഉള്ളിലെ ഗായികയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത് അവളുടെ സ്‌കൂൾ അദ്ധ്യാപികയായിരുന്നു. അങ്ങനെയാണ് നോർത്ത് യോർക്ക്ഷയറിലെ ഒരു ചെറിയ പട്ടണമായ യാമിൽ ഡോ. റൊബി ഹാരിസണിൽ നിന്നും സംഗീതം പഠിക്കുവാൻ ആരംഭിക്കുന്നത്. പിന്നീട് അച്ഛൻ ഡോ. ബിനു നായരുടെ ജോലിസംബന്ധമായി അവർക്ക് ബറി സെയിന്റ് എഡ്മൻഡ്സിലേക്ക് മാറേണ്ടിവന്നു. അവിടെ സൗപർണ്ണികയുടെ സംഗീത പഠനത്തിന് താത്ക്കാലികമായ ഒരു വിരാമമുണ്ടായി. അധികം വൈകാതെ സംഗീത പഠനം പുനരാരംഭിച്ച സൗപർണ്ണികക്ക് എല്ലാ പിന്തുണയും നൽകി മാതാപിതാക്കൾ കൂടെത്തന്നെയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP