Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന നാളുകളിലെ ലിനിയെ കാണാൻ പറ്റില്ലായിരുന്നു; ഓർമ്മകളിൽ എപ്പോഴും ആ ചിരിച്ച മുഖം തന്നെയാണെന്ന് സജീഷ്; എന്റെയും കുട്ടികളുടെയും മനസിൽ ലിനി ദൈവമാണെന്ന് പ്രതിഭ; ചാനൽ പരിപാടിയിൽ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സജീഷും പ്രതിഭയും

അവസാന നാളുകളിലെ ലിനിയെ കാണാൻ പറ്റില്ലായിരുന്നു; ഓർമ്മകളിൽ എപ്പോഴും ആ ചിരിച്ച മുഖം തന്നെയാണെന്ന് സജീഷ്; എന്റെയും കുട്ടികളുടെയും മനസിൽ ലിനി ദൈവമാണെന്ന് പ്രതിഭ; ചാനൽ പരിപാടിയിൽ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സജീഷും പ്രതിഭയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും അദ്ധ്യാപിക പ്രതിഭയും വിവാഹിതരായത്.ഇവരുടെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചാവിഷയം.ഇപ്പോഴിത ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുകയാണ് ഇരുവരും.

എത്രയും പെട്ടെന്ന് അത് നല്ല രീതിയിൽ സംസ്‌കരിക്കണം എന്ന് തന്നെയായിരുന്നു. അത് അവരെയൊന്നും കാണിക്കാതിരുന്നത് ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യമായാണ് ഞാൻ ഇന്നും വിചാരിക്കുന്നത്. ലിനിയെ ആ ഒരു മുഖത്തോട് കൂടി അമ്മയോ മക്കളോ കണ്ടിട്ടുണ്ടാവില്ല. അവസാന നാളുകളിലെ ലിനിയെ കാണാൻ പറ്റില്ലായിരുന്നു. ഓർമ്മകളിൽ എപ്പോഴും ആ ചിരിച്ച മുഖം തന്നെയാണ് ഉള്ളതെന്നുമാണ് സജീഷ് പറയുന്നത്.

കുടുംബസമേതമായാണ് സജീഷ് പരിപാടിയിലേക്ക് എത്തിയത്. ഒരുപാടൊരുപാട് ഓർമ്മകൾ തന്നിട്ടാണ് ലിനി പോയിട്ടുള്ളത്. അമ്മ സ്വർഗത്തിലാണെന്ന് മൂത്ത മകൻ ഇളയ മകനോട് പറഞ്ഞുകൊടുക്കാറുണ്ട്. ആകാശത്തിന് മേലെയാണ്, വിമാനത്തിൽ പോയാൽ നമുക്ക് അവിടെ എത്താനാവില്ല. അതിന്റെയും മുകളിലാണ് എന്നാണ് അവൻ പറയാറുള്ളത്.എല്ലാവരുടേയും മനസിൽ മാലാഖയാണെങ്കിൽ എന്റെ മനസിൽ ദൈവമാണ് ലിനി എന്നായിരുന്നു പ്രതിഭ പറഞ്ഞത്.

അടുത്തിടെയായിരുന്നു സജീഷിന്റെയും മക്കളുടേയും ജീവിതത്തിലേക്ക് പ്രതിഭ എത്തിയത്. ആദ്യകാഴ്ചയിൽ തന്നെ മക്കൾ പ്രതിഭയെ അമ്മേ എന്നാണ് വിളിച്ചതെന്ന് സജീഷ് വ്യക്തമാക്കിയിരുന്നു. റിതുലിനും സിദ്ധാർത്ഥിനും അമ്മയും ചേച്ചിയുമായി ഇവരൊപ്പമുണ്ടാവുമെന്നായിരുന്നു കുറിപ്പ്. നിരവധി പേരായിരുന്നു സജീഷിനും പ്രതിഭയ്ക്കും ആശംസകൾ അറിയിച്ചെത്തിയത്. ഇവരുടെ വിവാഹചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായിരുന്നു.

മലയാളികളുടെ മനസിൽ വേദനയോടെ നിറഞ്ഞുനിൽക്കുന്ന മുഖമാണ് സിസ്റ്റർ ലിനിയുടേത്. രോഗികളെ പരിചരിക്കുന്നതിനിടെ നിപ വൈറസ് ബാധിച്ചായിരുന്നു ലിനി മരിച്ചത്. അവസാനം വരേയും പോരാടിയായുരുന്നു ലിനിയുടെ വിയോഗം. രോഗികളെ പരിചരിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമെല്ലാമുള്ള മനസുണ്ടായിരുന്നു ലിനിക്ക്. ഏറെ ആഗ്രഹിച്ചാണ് ലിനി നഴ്സിങ് പ്രൊഫഷൻ തിരഞ്ഞെടുത്തതെന്ന് പ്രിയപ്പെട്ടവരെല്ലാം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP