Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രാചാനലായ 'സഫാരി'ക്ക് ഇത് ഒന്നാം പിറന്നാൾ

യാത്രാചാനലായ 'സഫാരി'ക്ക് ഇത് ഒന്നാം പിറന്നാൾ

ലയാളത്തിലെ ആദ്യ മുഴുനീള യാത്രാചാനലായ സഫാരി ചാനൽ ഒരു വർഷം പൂർത്തിയാക്കി. 2013 നവംബറിലാണ് സഫാരി ചാനൽ പ്രവർത്തനം തുടങ്ങിയത്. പ്രമുഖ യാത്രാവിവരണ സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങര നയിക്കുന്ന സഫാരി മൾട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആണ് സഫാരി ചാനലിന്റെ ഉടമസ്ഥർ. 24 മണിക്കൂറും യാത്രാസംബന്ധിയായ പരിപാടികളാണ് സഫാരി ചാനലിൽ പ്രക്ഷേപണം ചെയ്യുന്നത്.

പതിനാറുവർഷംമുൻപ് സന്തോഷ് തുടങ്ങിവച്ച സഞ്ചാരം എന്ന യാത്രാവിവരണ പരിപാടി കേരളത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു. വളരെ അധികം വിജ്ഞാനപ്രദമായ ഈ പരിപാടി ആദ്യം ഏഷ്യാനെറ്റ് ഗ്ലോബൽ ചാനലിലാണ് സംപ്രേഷണം ചെയ്തിരുന്നത്. ഇപ്പോൾ സഞ്ചാരം സഫാരി ചാനലിന്റെ ഏറ്റവും ആകർഷകമായ പരിപാടികളിലൊന്നാണ്.

സഞ്ചാരത്തിനൊപ്പം തന്നെ പ്രേക്ഷകപ്രീതി ആർജിച്ച നിരവധി പരിപാടികളാണ് സഫാരി ചാനൽ സംപ്രേഷണം ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ട്, എറൗണ്ട് ദ വേൾഡ് ഇൻ 30 മിനിട്ട്‌സ്, എന്റെ ഇന്ത്യ, ആ യാത്രയിൽ തുടങ്ങിയവ ചിലതുമാത്രം. പരസ്യങ്ങളുടെ അതിപ്രസരമില്ലാതെ വിജ്ഞാനപ്രദമായ ചാനലാണ് സഫാരി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മലയാളികൾക്ക് ചുറ്റുപാടുമുള്ള ലോകം തങ്ങളുടെ കൺമുന്നിൽ എത്തിച്ചു തരുന്ന സഫാരി ചാനലിനു പിറന്നാൾ ആശംസകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP