Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

രേഷ്മയുടെ കണ്ണിൽ മുളക് പൊടി തേച്ചതോടെ നഴ്സറി ടാസ്‌കിൽ നടന്നത് നാടകീയ രംഗങ്ങൾ; കൂടെ നിന്നവരും പ്രവർത്തിയിൽ തള്ളി പറഞ്ഞതോടെ രജിത്ത് കുമാറിന് പിടി മുറുകി; ബിഗ് ബോസിലെ എല്ലാ സീമകളും ലംഘിച്ച് ശാസ്ത്ര അദ്ധ്യാപകൻ; പെൺകുട്ടിയോട് ചെയ്ത അനീതിയിൽ രജിത്ത് കുമാർ ബിഗ് ബോസ് വീടിന് പുറത്തേക്ക്; മുളക് പൊടി അക്രമം ഓവറായി; രജിത്ത് ഫാൻസിന് നിരാശ

രേഷ്മയുടെ കണ്ണിൽ മുളക് പൊടി തേച്ചതോടെ നഴ്സറി ടാസ്‌കിൽ നടന്നത് നാടകീയ രംഗങ്ങൾ; കൂടെ നിന്നവരും പ്രവർത്തിയിൽ തള്ളി പറഞ്ഞതോടെ രജിത്ത് കുമാറിന് പിടി മുറുകി; ബിഗ് ബോസിലെ എല്ലാ സീമകളും ലംഘിച്ച് ശാസ്ത്ര അദ്ധ്യാപകൻ; പെൺകുട്ടിയോട് ചെയ്ത അനീതിയിൽ രജിത്ത് കുമാർ ബിഗ് ബോസ് വീടിന് പുറത്തേക്ക്; മുളക് പൊടി അക്രമം ഓവറായി; രജിത്ത് ഫാൻസിന് നിരാശ

മറുനാടൻ ഡെസ്‌ക്‌

ബിഗ്‌ബോസ് എപ്പിസോഡിന്റെ പ്രമോ ഏഷ്യനെറ്റ് പുറത്ത് വിട്ടതുമുതൽ പ്രേക്ഷകരെല്ലാം വളരെ അക്ഷമരായിട്ടാണ് എപ്പിസോഡിനായ് കാത്തിരുന്നത്.രജിത്ത് കുമാർ പുറത്തു പോകും എന്നൊരു സൂചനയായിരുന്നു പ്രമോയിൽ ഉള്ളത്. രജിത്തിന്റെ ആരാധകരെല്ലാം രജിത് പുറത്ത് പോകില്ലെന്ന ഉറപ്പിൽ തന്നെയാണ് പ്രമോയ്ക്ക് കമന്റ് ചെയ്തതും.എന്തായാലും കാത്തിരുന്ന ആ നിമിഷം എത്തിക്കഴിഞ്ഞിരിക്കുന്നു.

64 ആം ദിവസം രാവിലെ 1 മണിക്ക് രേഷ്മയുടെ പിറന്നാൾ ആഘോഷത്തോടെയാണ് ബിഗ്‌ബോസ് തുടങ്ങിയത് കേക്ക് കട്ടു ചെയ്തത് ആഘോഷിച്ചു.65ന് രാവിലെ 8 മണിക്ക് ഡാൻസോടെ ആണ് എല്ലാവരും എനീറ്റത് .അതിന് ശേഷം ഐ ലവ് യു എന്നത് ഇന്റർനാഷ്ണംൽ വാക്കാക്കിയാൽ പിന്നെ ഞരമ്പുരോഗം കുറയും എന്ന് അലക്‌സാര്ടയോട് രജിത് പറഞ്ഞു .ബിഗബോസ് പത്ത് ആഴ്ച പിന്നിടുമ്പോൾ പത്താം ടാസ്‌കിലേക്ക് കടക്കുകയായിരുന്നു. സ്‌കൂൾ കാലഘട്ടത്തിലെക്ക് തിരികെ നടക്കാൻ അവസരം നട്ക്കുന്നതായിരുന്നു ടാസ്‌ക് .ബിഗ്‌ബോസ് ഈ ആഴ്ച ബിഗ്‌ബോസ് ഹൈസ്‌ക്കൂൾ ആയിമാറുകയാണ് .ആര്യആണ് പ്രധാന അദ്ധ്യാപിക.സ്‌കൂൾ യൂണിഫോമിലാണ് മത്സരാർത്ഥികൾ എല്ലാം. ഒപ്പം ടാസ്‌ക്കിന്റെ ഭാഗമായി നടക്കുന്ന പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.ദയ, സുജോ, ഫുക്രു എന്നിവർ മറ്റ് വിഷയങ്ങളിലെ അദ്ധ്യാപകരും. പിന്നീട് നടന്ന അസംബ്ലിയിൽ ്പ്രാർ്തഥന പാടി അമൃതയും അഭിരാമിയും രംഗത്തെത്തുന്നു. ആര്യ പ്രതിജ്ഞ ചൊല്ലി എത്തുന്നതും കാണാം.

കുസൃതി നിറഞ്ഞ ക്ലാസ് മുറിയാണ് ടാസ്‌കിലൂടെ അവതരിപ്പിക്കേണ്ടത്. അതിനാൽ ത്ന്നെ നിറഞ്ഞ കോമഡി ഒരുക്കിയ ടാസ്‌കാണ് നിലനിന്നത്. ബോർഡിൽ ടീച്ചറുമാരുടെ ചിത്ര വരച്ചപ്പോൾ അമൃതയും അഭിരാമിയും ത് രജിത്ത് കുമാറിന്റെ തലയിൽ കെട്ടിവെക്കാനും നോക്കുന്നു. എന്നാൽ ഫുക്രുമമാഷ് പ്രതികളെ കയ്യോടെ പൊക്കി. അമൃതയും രേഷ്മയും ചേർന്നാണ് ഈ കുസൃതി ഒപ്പിച്ചത്. പിന്നീട് അസംബ്ലിയും പാട്ടുമൊക്കെയായി ഗംഭീരമായിട്ടാണ് ക്ലാസ് റും ടാസ്‌ക് കടന്നുപോയത്. ആക്യ ടീച്ചറും ദയ ടീച്ചറും അസംബ്ലിയിൽ കുട്ടികളെ നിരത്തി നിർത്തുന്നു. ഇതിനിടയിൽ രേഷ്മയെ കുട്ടിരജിത്ത് മാഷ് കള്ളിയെന്ന് വിളിക്കാനും ശ്രമിക്കുന്നു. സുജോ മാഷ് മോറൽ സയൻസും,പൊളിറ്റിക്സ് ആധ്യാപകനമായി ഫുക്രുവും, ജീവിതപാഠങ്ങളുമായി ദയയും എത്തുന്നു.

ഫുക്രുവിന്റെ ക്ലാസാണ് ആദ്യം തുടങ്ങിയത്. സ്വയം എല്ലാവരും പരിചയപ്പെടുത്താൻ ഫുക്രുമാഷ് നിർദ്ദേശിക്കുന്നു, ആദ്യ എലീന മുന്നോട്ട് വരുന്നു. പിന്നീട് പാഷാണം ഷാജി കടന്ന് വരുന്നു.. ആദ്യടീച്ചർ പറഞ്ഞു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആളാണ് പാഷാണം എന്ന്. പിന്നീട് വരുന്നത് കുട്ടിരജിത്താണ്. ഡോക്ടറാകണം എന്നാണ് കുട്ടിരജിത്തിന്റെ ആഗ്രഹം. ബർത്ത് ഡേയ്ക്ക് രേഷ്മയെ ടീച്ചർ വിളിച്ചപ്പോൾ അംബ്ലിയിൽ തന്നെ കള്ളനാക്കിയതിന്റെ കലിപ്പിൽ രജിത്ത്കുമാർ ബാഗിൽ നിന്ന് മുളക് എടുത്ത് രേഷ്മയുടെ കണ്ണിൽ ചേച്ചു. രേഷ്മ കരച്ചിൽ തുടങ്ങിയതോടെ കളി കാര്യമായി. ആര്യയും രഖുവുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി.

ഇതോടെ കരഞ്ഞ് നിലവിളിച്ച രേഷ്മയെ ബിഗ്ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു. കണ്ണ് ദീനം വന്ന കുട്ടിയോട് ഇങ്ങനെ ചെയ്തത് ശരിയായില്ലെന്നായിരുന്നു ആര്യയുടെ ആരോപണം, പിന്നീ്ട് രേഷ്മയെ ആശുപത്രിയിൽ കെണ്ടുപോയി. പുള്ളിയെ പോലെ ഒരാൾ അത് ചെയ്തത് മോശമായെന്ന് കൂടെയുള്ള അമൃതയും സുജോയും അലക്സാൻട്രയും അടക്കം പ്രതികരിച്ചത്. ഇതോടെ ടാസ്‌കും ഒരറിയിപ്പ് വരെ നിർത്തിവച്ചു. ടാസ്‌ക് കുളമായതിന് പിന്നാലെ ചർച്ച രജിത്തിന്റെ പരിധിവിട്ട കുസൃതിയാണ്. കൺഫഷൻ റൂമിൽ കയറ്റിയ രജിത്തിനെ ബിഗ്ബോസ് പിന്നീട് ശകാരിക്കുന്നു. ചെയ്ത തെറ്റ് പരിധിവിട്ടെന്നും ഒരു പെൺകുട്ടിയോട് ചെയ്യാൻ പാടില്ലാത്തത് ചെയതെന്നും ബിഗ്ബോസ് ചെയ്തു. കണ്ണ് കെട്ടി രജിത്തിനെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP