Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ടാം വരവിൽ രാമായണം കണ്ടത് 17 കോടി ആളുകൾ; രാവിലേയും വൈകിട്ടും പുനഃ സംപ്രേഷണം ചെയ്തപ്പോഴും കാണുവാൻ ആളുകൾ ഏറെ; 90കളിലെ എപ്പിക്ക് സീരിയൽ രാമായണത്തിനെ ഏറ്റെടുത്ത് പുതുതലമുറയും; ദൂരദർശനിൽ സംപ്രേഷേണം ചെയ്യുന്ന സീരിയലിന്റെ ബാർക്ക് റേറ്റിങ് ഇങ്ങനെ  

മറുനാടൻ ഡെസ്‌ക്‌

ഡൽഹി:രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യമൊട്ടാകെ ഹോം ക്വാറൻൈനിലാണ്. ഈ അവസരത്തിൽ വീട്ടിലിരിക്കുന്ന രാജ്യത്തെ ജനങ്ങൾക്ക് സന്തോഷം നൽകി ഇന്ത്യയുടെ എപ്പിക് സരീയലായ രാമായണത്തെ പ്രേക്ഷകരിലേക്ക് വീണ്ടും എത്തിച്ച കയ്യടി നേടുകയാണ് ദൂരദർശൻ. 

സീരിയൽ പുനഃ സംപ്രേഷണം ചെയ്തതിന് പിന്നാലെ ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴിതാ സീരിയൽ എത്രപേർ കണ്ടു എന്നതിന്റെ കണക്ക് പുറത്ത് വന്നിരിക്കുകയാണ്. രാജ്യത്ത് ഏറെ ജനപ്രീതിയാർന്ന സീരിയലായിരുന്നു 1987-88 കാലത്ത് സംപ്രേഷണം ചെയ്ത രാമായണം. രാമാനന്ദ് സാഗറായിരുന്നു സംവിധാനം. രാമായണം സീരിയൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏറെ സഹായകരമായെന്ന് വിമർശനമുയർന്നിരുന്നു. രണ്ട് എപ്പിസോഡുകൾ നാല് തവണയാണ് രണ്ടാം വരവിൽ ഇതുവരെ കാണിച്ചത്.

കൊവിഡ് 19 രാജ്യത്ത് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലത്താണ് രാമായണം സീരിയൽ വീണ്ടും സംപ്രേഷണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 17 കോടിയാളുകൾ രണ്ടാം വരവിൽ രാമായണം കണ്ടെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സംപ്രേഷണം തുടങ്ങിയത്.

ശനിയാഴ്ച രാവിലെയാണ് ആദ്യ എപ്പിസോഡ് തുടങ്ങിയത്. 3.4 കോടിയാളുകൾ കണ്ടു. 3.4 ശതമാനമായിരുന്നു റേറ്റിങ്. ഇതേ എപ്പിസോഡ് വൈകുന്നേരവും സംപ്രേഷണം ചെയ്തു. 4.5 കോടിയാളുകൾ കണ്ടു. 5.2 ശതമാനമായിരുന്നു റേറ്റിങ്. ഞായറാഴ്ച രണ്ട് നേരമായി ഏകദേശം ഒമ്പത് കോടിയാളുകൾ സീരിയൽ കണ്ടെന്നും ബാർക്ക് പറയുന്നു. ക്വാറന്റൈൻ കാലത്ത് രാമായണം സീരിയൽ സംപ്രേഷണം ചെയ്തത് പ്രസാർഭാരതിയുടെ ബുദ്ധിപരമായ നീക്കമാണെന്ന് ബാർക്ക് സിഇഒ സുനിൽ ലുല്ല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP