Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

സോഷ്യൽ മീഡിയയിൽ വൈറലായ അടിപൊളി ഡാൻസുമായി അച്ചൻ ഫ്ളവേഴ്സ് ചാനലിലെത്തി; വൈദികന്റെ ഡാൻസ് കണ്ട് സുഖിക്കാതെ മതമൗലികവാദികൾ; 'അച്ചനാണെങ്കിൽ അച്ചന്റെ അന്തസ് പുലർത്തണം' എന്നു പറഞ്ഞ് സൈബർ ആക്രമണം

സോഷ്യൽ മീഡിയയിൽ വൈറലായ അടിപൊളി ഡാൻസുമായി അച്ചൻ ഫ്ളവേഴ്സ് ചാനലിലെത്തി; വൈദികന്റെ ഡാൻസ് കണ്ട് സുഖിക്കാതെ മതമൗലികവാദികൾ; 'അച്ചനാണെങ്കിൽ അച്ചന്റെ അന്തസ് പുലർത്തണം' എന്നു പറഞ്ഞ് സൈബർ ആക്രമണം

മറുനാടൻ ഡെസ്‌ക്

കൊച്ചി: കോളേജ് പരിപാടിക്കിടെ ചെറുപയ്യനൊപ്പം അടിപൊളിയായി ഡാൻസു കളിക്കുന്ന കത്തോലിക്കാ വൈദികന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമിഴ് പാട്ടിനൊപ്പം പതുക്കെ സ്റ്റെപ് വച്ചു തുടങ്ങിയ വൈദികൻ പിന്നീട് കളംനിറയുകയായിരുന്നു. ചുറ്റുമുള്ളവർ കൈയടിച്ചു പ്രോത്സാഹിപ്പിച്ചപ്പോൾ വൈദികന്റെ പെർഫോർമൻസ് സൂപ്പറായി.

ഇങ്ങനെ അടിപൊളി നൃത്തവുമായി രംഗത്തെത്തിയ വൈദികൻ ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഷോയുടെ ഫ്‌ലോറിലുമെത്തി. ഫാ.ക്രിസ്റ്റി ഡേവിഡ് പട്യാല എന്ന ഈ വൈദികൻ ഫ്ളവേഴ്സ് ചാനലിലെ റിയാലിറ്റി ഷോയുടെ വേദിയിൽ എത്തിയത്. എന്നാൽ, അദ്ദേഹം അടിപൊളി നൃത്തച്ചുവടുകളുമായി രംഗത്തെത്തിയത് ചിലർക്ക് ദഹിച്ചില്ല. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിലെ ഡാൻസിന് ഫ്ളവേഴ്സിന്റെ ഫേസ്‌ബുക്ക് പേജിൽ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും നിരവധി പേർ എതിരഭിപ്രായവുമായി രംഗത്തെത്തി. നൃത്തം ചെയ്യുന്നത് ദൈവത്തിന്റെ രാജ്യം പ്രഘോഷിക്കാനാണെങ്കിൽ നല്ലതാണെന്ന് ഫാ. ക്രിസ്റ്റി പറഞ്ഞതിനെയാണ് മതവാദികൾ ആക്രമിക്കുന്നത്.

ഒരു വൈദികൻ അയാളുടെ തിരുവസ്ത്രവും ഇട്ടു കൊണ്ട് ഈ റിയാലിറ്റി ഷോയുടെ സ്റ്റേജിൽ ഡാൻസ് കളിച്ചതിനോട് യോജിപ്പ് ഇല്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയത്. ഇതിന്റെ കാരണം ആ മതത്തേയും ആ മതത്തിന്റെ ചിന്നങ്ങളേയും പരിഹസിക്കുകയാണ് സത്യത്തിൽ അവിടെ ചെയ്തിരിക്കുന്നത്. എന്നായിരുന്നു ആദ്യത്തെ വിമർശനം. എന്നാൽ, വിമർശകരേക്കാളേറെ അച്ചനെയും ഡാൻസിനെയും അനുകൂലിക്കുന്നവരാണ് രംഗത്തുള്ളത്. അച്ചനെതിരെ കമന്റിട്ട ആൾക്ക് മറുപടിയുമായി നൂറിലേറെ ആളുകളാണ് രംഗത്തെത്തിയത്.

ഒരു മനുഷ്യൻ എന്ന നിലയിൽ വളരെ മനോഹരമായി തന്റെ കലാപരമായ കഴിവ് അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്. പക്ഷേ, ആ തിരുവസ്ത്രം ഇട്ടുകൊണ്ട് പേക്കൂത്ത് കാട്ടേണ്ടിയിരുന്നില്ല. പള്ളിയിൽ കുർബ്ബാന നൽകുമ്പോൾ ആ വിശുദ്ധ വസ്ത്രവുമിട്ട് ഇങ്ങനെ തുള്ളിച്ചാടുമായിരുന്നോ എന്നൊരു ചോദ്യവും പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് മറ്റൊരാൾ ചോദിക്കുന്നു

പ്രശ്നം, അദ്ദേഹം ഒരു വൈദികൻ ആണെന്നുള്ളതാണ്. ആ ഒരു മാന്യത കാട്ടണം. നാളേകാലം ബാറിൽ രണ്ടെണ്ണം വിട്ടു റോഡിൽ കിടന്നു ഡാൻസ് കളിക്കുമ്പോഴും പ്രോത്സാഹിപ്പിക്കാൻ ഈ പറയുന്ന ഏവരും കാണുമോ. അച്ചനായാൽ 'അച്ചന്റെ' അന്തസ് പുലർത്തണം എന്നു മാത്രം. നാളെ പള്ളിയിലുള്ള എല്ലാ വൈദികരും ഇത്തരം 'സ്റ്റേജ് പെർഫോമൻസുമായി'വന്നാൽ ദൈവരാജ്യം സംതൃപ്തിയടയുമെന്നും കമന്റുകൾ ഉയർന്നു.

എല്ലാം ശരി സമ്മതിച്ചു. നന്നായിട്ടു കളിച്ചു പക്ഷെ ഇയാളെ ഒരു വൈദീകനായിട്ടു കൂട്ടാൻ കഴിയില്ല. ദൈവരാജ്യം ഒരിക്കലും വെള്ളം ചേർത്ത് നേടാം എന്ന് വ്യാഖ്യാനിച്ചു പറയുന്ന ഇവന്മാരാണ് പുതുതലമുറക്ക് എന്തുമാകാം എന്ന സന്ദേശം നൽകി ചെകുത്താന്റെ ലോകത്തു എത്തിക്കുകയാണ് ചെയ്യുന്നത്. ഇയാളുടെ ളോഹക്കുള്ളിൽ ഇ ലോകത്തിന്റെ വൈകാരിക ജന്മമുണ്ട്. ദൈവത്തിനെ മനസിലാക്കാൻ പുതു തലമുറയുടെ പേക്കൂത്തിലൂടെ കഴിയുകയുള്ളു എന്ന് പഠിപ്പിക്കുന്ന ഇവർ യേശു വീണ്ടും വന്നാൽ ഇങ്ങനെയായിരിക്കും എന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്നും ചിലർ വിമർശിക്കുന്നു.

എന്തായാലും വിമർശനങ്ങളൊന്നും ഏറ്റ മട്ടില്ല. അച്ചന്റെ കുലുക്കി നൃത്തം അടിപൊളിയായി തന്നെ ഇപ്പോഴും വൈറലായാണ്. ചാനൽ ഫ്‌ലോറിലെ അച്ചന്റെ നൃത്തം നാൽപ്പതിനായിരത്തിലേറെ പേരാണ് ഷെയർ ചെയ്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP