Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എനിക്ക് ആ മടിയിലിരുത്തിയ പെൺകുട്ടിയോടൊപ്പം, ഏതെങ്കിലും ലോഡ്ജിൽ പോയി അന്തി ഉറങ്ങുന്നതാണ് കംഫർട്ട് എങ്കിലോ? പാശ്ചാത്യ രാജ്യങ്ങളിൽ ജാര സന്താനങ്ങളാണ് ലീഗൽ സന്താനങ്ങളേക്കാൾ അധികം; ചാനൽ ചർച്ചയിലെ ഒ.അബ്ദുള്ളയുടെ പരാമർശങ്ങൾ വിവാദമാകുന്നു

എനിക്ക് ആ മടിയിലിരുത്തിയ പെൺകുട്ടിയോടൊപ്പം, ഏതെങ്കിലും ലോഡ്ജിൽ പോയി അന്തി ഉറങ്ങുന്നതാണ് കംഫർട്ട് എങ്കിലോ? പാശ്ചാത്യ രാജ്യങ്ങളിൽ ജാര സന്താനങ്ങളാണ് ലീഗൽ സന്താനങ്ങളേക്കാൾ അധികം; ചാനൽ ചർച്ചയിലെ ഒ.അബ്ദുള്ളയുടെ പരാമർശങ്ങൾ വിവാദമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജ് ഓഫ് എഞ്ചിനീയറിങ്ങി(സിഇടി)ന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നതിന്റെ പേരിൽ ബെഞ്ച് മുറിച്ച് മൂന്നാക്കിയത് വിവാദമായിരുന്നു. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ ഒരുമിച്ചിരുന്നാണ് വിദ്യാർത്ഥികൾ ഇതിനോട് പ്രതികരിച്ചത്. ആണും പെണ്ണും ഒന്നുചേർന്നിരിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് പുതിയ തലമുറ ചോദിക്കുന്നത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പാലക്കാട് മണ്ണാർക്കാട് സമാന സംഭവത്തിൽ, വിദ്യാർത്ഥികളെ നാട്ടുകാർ തല്ലിച്ചതച്ചത്. ഈ പശ്ചാത്തലത്തിൽ, ആരാണ് സദാചാരത്തിന്റെ കാവൽക്കാർ എന്ന വിഷയത്തിൽ മാതൃഭൂമി ന്യൂസിൽ മാതു സജി നയിച്ച സംവാദം ശ്രദ്ധേയമായത് മാധ്യമ പ്രവർത്തകൻ ഒ.അബ്ദുള്ളയുടെ ചില വിവാദപരാമർശങ്ങളാൽ ആണ്. മാധ്യമം പത്രത്തിന്റെ മുൻ അസോസിയേറ്റ് എഡിറ്ററും, എഴുത്തുകാരനുമാണ് ഒ.അബ്ദുള്ള.

കാത്തിരിപ്പ് കേന്ദ്രത്തിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നത് സദാചാര ലംഘനം എന്നാണ് ഒ.അബ്ദുള്ളയുടെ നിരീക്ഷണം. എനിക്ക് ആ മടിയിലിരുത്തിയ പെൺകുട്ടിയോടൊപ്പം, എന്റെ വീട്ടിൽ, അല്ലെങ്കിൽ സമീപത്തുള്ള ഏതെങ്കിലും ലോഡ്ജിൽ പോയി അന്തി ഉറങ്ങുന്നതാണ് കംഫർട്ട് എങ്കിലോ? ചെയ്യാൻ പറ്റ്‌വോ? എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വിവാഹത്തിൽ കൂടിയല്ലാത്ത ഗർഭധാരണം വലിയ തെറ്റാണെന്നും, പാശ്ചാത്യ രാജ്യങ്ങളിലും മറ്റും ജാരസന്തതികളാണ് ലീഗൽ സന്താനങ്ങളെക്കാൾ കൂടുതലെന്ന് കണക്കുണ്ടെന്നും ഒ.അബ്ദുള്ള. പറഞ്ഞു.

ചർച്ചയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

ഒ.അബ്ദുള്ള: എനിക്ക് ആ മടിയിലിരുത്തിയ പെൺകുട്ടിയോടൊപ്പം, എന്റെ വീട്ടിൽ, അല്ലെങ്കിൽ സമീപത്തുള്ള ഏതെങ്കിലും ലോഡ്ജിൽ പോയി അന്തി ഉറങ്ങുന്നതാണ് കംഫർട്ട് എങ്കിലോ? ചെയ്യാൻ പറ്റ്‌വോ?

മാതു സജി: ആ കംഫർട്ട് അങ്ങയുടേത് മാത്രം ആകുന്നിടത്താണ് പ്രശ്‌നമാകുന്നത്..അങ്ങ് ആ പറഞ്ഞതിന്റെ രാഷ്ട്രീയവുമായി എനിക്കൊരു യോജിപ്പുമില്ല എന്നുള്ളത്..അങ്ങേയ്ക്ക് മനസ്സിലാകും...അങ്ങയുടെ രാഷ്ട്രീയമാണ് അങ്ങ് അതിൽ പ്രകടമാക്കിയത്, ശ്രീ ഒ.അബ്ദുള്ള. പക്ഷേ, ഈ പെൺകുട്ടിക്കും അതിൽ കംഫർട്ടിന്റെ അംശമുണ്ട്, കംഫർട്ടിന്റെ അധികാരവും അവകാശവും ഉണ്ട്. അത് അങ്ങയുടെ കംഫർട്ട് കൊണ്ടുമാത്രം തീരുമാനിക്കാൻ കഴിയുന്ന ഒന്നല്ല. പക്ഷേ അവർക്ക് ഒരുമിച്ചിരിക്കാൻ, അവർക്ക് രണ്ടുപേർക്കും ആ കംഫർട്ട് ഉള്ളതുകൊണ്ടാണ്, അവർ ചെയ്തത്..അത് എനിക്ക് എന്റെ മനസ്സിലുള്ള ദുർചിന്ത ഇതാണെങ്കിൽ, മറ്റുള്ളവർ അതിൽ ഭാഗമാകണമെന്ന് വിചാരിക്കുന്നതാണോ അതിനുള്ള മറുപടി?

ഒ.അബ്ദുള്ള: അല്ല, താങ്കൾ പറയുന്നത് അവരുടെ കംഫർട്ട് ആണെന്ന് പറയുമ്പോൾ, ഞാൻ ആ കംഫർട്ടിനെ ഒന്നുകൂടെ വികസിപ്പിക്കുകയല്ലേ ചെയ്തുള്ളു. ഒറ്റയ്ക്ക് ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇന്ന് മടിയിലിരുത്തിയ ആ പെൺകുട്ടിയോടൊപ്പം ഉറങ്ങുന്നതാണ് കൂടുതൽ കംഫർട്ട് എന്ന് എനിക്ക് പറഞ്ഞുകൂടേ?

മാതു സജി: അങ്ങ് സംസാരിക്കുന്നത് പത്തോ, പതിനെട്ടോ വയസുള്ള കുട്ടികളെ പറ്റിയാണ്..എന്ന് അങ്ങീ പ്രായത്തിലിരുന്ന് മനസ്സിലാക്കുമല്ലോ..അല്ലേ...ശ്രീ ഒ അബ്ദുള്ള

ഒ.അബ്ദുള്ള: ഞാൻ നേരത്തെ പറയാൻ ഉദ്ദേശിച്ചത് തന്നെയാണ് പറയാനുള്ളത്. വെസ്റ്റേൺ കൺട്രീസിൽ ആണങ്കിൽ, ഒരു ഇല്ലീഗൽ കാര്യം, അഥവാ പെൺകുട്ടി വിവാഹത്തിൽ കൂടിയല്ലാതെ, പ്രഗ്നന്റ് ആയിട്ടുണ്ടെങ്കിൽ, അവരതിനെ വല്ലാതെ അമർഷപ്പെടുകയോ, ഒന്നും ചെയ്യില്ല...അവർ സ്വീകരിക്കും. നമ്മളുടെ നാട്ടിലാവാട്ടെ ഈ കുട്ടിയുടെ പാസ്റ്റ് അന്വേഷിക്കും, വിവാഹത്തിന് മുമ്പ്...അവരും അന്വേഷിക്കുന്നുണ്ട്...അന്വേഷിക്കുകയും, ഈ കുട്ടിക്ക് ഇവനുമായി എന്തെങ്കിലും ചെറിയ ഇടപാട്..ഇപ്പോൾ ഈ കുട്ടിയോട്് തന്നെ ഒരു പ്രശ്‌നമാ..അവരുടെ വിവാഹത്തിനും, മറ്റുള്ള എല്ലാറ്റിനും ഈ കുടുംബത്തിൽ പ്രശ്‌നമാ...

മാതു സജി: ഒരു പെൺകുട്ടി ഗർഭിണി ആകുന്നതാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ആശങ്ക എന്നൊക്കെ ചിന്തിക്കുന്നത്, നമ്മൾ ഏതോ കാലത്ത് ജീവിക്കുന്നതുകൊണ്ടാണ്. പിന്നെ അങ്ങ് നേരത്തെ പറഞ്ഞു..നമ്മുടെ പാശ്ചാത്യസമൂഹം ഇന്ത്യയിലേക്ക് മടങ്ങുകയാണ് എന്നുള്ളതൊന്നും, ആരും അംഗീകരിക്കുന്ന ഒന്നൊന്നുമല്ല..ചില ആളുകൾ, ചിലരുടെ താൽപര്യത്തിന് ചില സംസ്‌കാരങ്ങളൊക്കെ അഡോപ്റ്റ് ചെയ്തതിന് അപ്പുറത്ത് ഏതു പാശ്ചാത്യ രാജ്യമാണ് ഇന്ത്യൻ സാംസ്‌കാരിക സങ്കൽപ്പത്തിലേക്ക് മടങ്ങുന്നുവെന്ന് പൊതുവായി പ്രഖ്യാപിച്ചിട്ടുള്ളത്?

ഒ.അബ്ദുള്ള: പ്രഖ്യാപിക്കാതെ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഞാനത് ശ്രദ്ധിച്ചുവായിച്ചതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഈ സംസ്‌കാരം, ഇന്ത്യൻ സംസ്‌കാരം, അതായത് എന്താ പറയുക, കുടുംബം എന്നുപറയുന്നതിന് വളരെ വലിയ വിശുദ്ധി സങ്കൽപ്പിക്കുന്നുണ്ട്, അതാണ് ഇന്ത്യയുടെ ഈ കെട്ടുറപ്പിനും, സമൂഹങ്ങൾ തമ്മിലുള്ളതായ കുടുംബത്തിനോടുള്ള സ്‌നേഹം. പാശ്ചാത്യരുടെ കൂടെ ഞാൻ കുറെക്കാലം ജീവിച്ചിട്ടുണ്ട്. അവർക്ക് നമ്മളോട് അസൂയയാ തോന്നുന്നത്. അതായത് മാതാപിതാക്കളോട് ഭയങ്കരമായ സ്‌നേഹം, കുട്ടികളോട് വലിയ വാത്സല്യം, അത്തരത്തിൽ ഉള്ള ഒന്നുമില്ലാതെ, എന്തോ ഒന്ന,് എവിടോ എന്ന് രീതിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു. ജാര സന്താനങ്ങളാണ് ലീഗൽ സന്താനങ്ങളേക്കാൾ അവിടെ അധികം. ഇവിടെ ജാര സന്താനം ഉണ്ടെങ്കിൽ ആ പെൺകുട്ടിക്ക് ജീവിക്കാൻ കഴിയില്ല, അത് എല്ലാവരും അംഗീകരിക്കണമെന്നല്ല.

മാതു സജി: എന്റെ കൈയിൽ അങ്ങനെ ഒരുകണക്കില്ല, അങ്ങയുടെ കൈയിൽ അങ്ങനെ ഒരുകണക്കുണ്ടെങ്കിൽ ആധാരികമായകണക്ക് അങ്ങ് വെളിവാക്കാമോ?പാശ്ചാത്യ രാജ്യങ്ങളിൽ ജാരസന്താനങ്ങളാണ് ലീഗൽ സന്താനങ്ങളെക്കാൾ കൂടുതലെന്ന് കണക്കാക്കുന്ന കണക്ക്

ഒ.അബ്ദുള്ള: ഈ ചർച്ചയിൽ ഇപ്പോൾ പെട്ടെന്ന് കൊണ്ടുവരാൻ കഴിയില്ലെങ്കിലും, ഞാൻ ഒരു പുസ്തകം വായിച്ചിട്ടുണ്ട്..അതിലാണ്...

മാതു സജി: അങ്ങനെ ഒരുകണക്കേ കൊണ്ടുവരാൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP