Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഗുജറാത്തി പയ്യനോട് പ്രണയം തോന്നി; അവനെ കാണാൻ ഗൾഫിലെ പൊരിവെയിലത്ത് കൂടി നടന്നു: ആദ്യ പ്രണയത്തിന്റെ രസകരമായ അനുഭവം പങ്കുവെച്ച് ഗായിക ജ്യോത്സന

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഗുജറാത്തി പയ്യനോട് പ്രണയം തോന്നി; അവനെ കാണാൻ ഗൾഫിലെ പൊരിവെയിലത്ത് കൂടി നടന്നു: ആദ്യ പ്രണയത്തിന്റെ രസകരമായ അനുഭവം പങ്കുവെച്ച് ഗായിക ജ്യോത്സന

സ്വന്തം ലേഖകൻ

ഴവിൽ മനോരമയിലെ ജനപ്രിയപരിപാടിയായ സൂപ്പർ 4ലൈ ജഡ്ജുകളിലൊരാളാണ് ഗായിക ജ്യോത്സ്‌ന. ജ്യോത്സ്‌നയുടെ സ്‌കൂൾ കാലഘട്ടം മുഴുവൻ വിദേശത്തായിരുന്നു. ആ സമയത്ത് തനിക്കുണ്ടായ ആദ്യാനുരാഗത്തിന്റെ അനുഭവം പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാമ് മലയാളികളുടെ പ്രിയ ഗായിക. ആറാം ക്ലാസിൽ പഠിക്കുന്ന കാലാത്തായിരുന്നു താരത്തിന്റെ ആദ്യ പ്രണയം. ഏഴാം ക്ലാസിൽ പഠിക്കുന്ന ഗുജറാത്ത് സ്വദേശിയായ ഒരു പയ്യനോടായിരുന്നു ജ്യോത്സ്‌നയ്ക്കു പ്രണയം തോന്നിയത്.

ആ പയ്യനെ കാണാൻ വേണ്ടി മാത്രം സ്‌കൂൾ ബസ് യാത്ര ഒഴിവാക്കിയതും ഗൾഫിലെ പൊരിവെയിലത്ത് നടന്നു പോകാൻ തീരുമാനിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും രസകരമായി ജ്യോത്സ്‌ന പങ്കുവച്ചു. 'ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ചില സുഹൃത്തുക്കളാണ് ഗുജറാത്തുകാരനായ ഒരു പയ്യൻ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവന് എന്നെ ഇഷ്ടമാണെന്നും എന്നോടു പറഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിൽ ഞാനും അവനെ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോഴൊക്കെ ഞാൻ സ്‌കൂൾ ബസിലാണ് സ്‌കൂളിലേയ്ക്കു പോവുകയും തിരിച്ചു വരികയും ചെയ്തുകൊണ്ടിരുന്നത്. ആ പയ്യൻ നടന്നും. അങ്ങനെ അവനെ കാണാൻ വേണ്ടി ഞാൻ സ്‌കൂൾ ബസ് യാത്ര ഒഴിവാക്കി ഗൾഫിലെ ആ പൊരിവെയിലത്തു നടന്നു പോകാൻ തുടങ്ങി. വെറുതെ സ്‌കൂൾ ബസ് ഫീസ് കൊടുക്കണ്ടല്ലോ എന്നായിരുന്നു വീട്ടിൽ പറഞ്ഞ കാരണം.

അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാൻ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ അവൻ സൈക്കിൾ ചവിട്ടി എന്നെത്തന്നെ നോക്കി ആ പരിസരത്തുകൂടി കറങ്ങി നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എന്റെ അച്ഛൻ അതുവഴി വന്നു. തിരിച്ചു വീട്ടിലെത്തിയ ശേഷം ഇക്കാര്യം പറഞ്ഞ് അച്ഛൻ എന്നെ സ്‌നേഹപൂർവം ഉപദേശിച്ചു. അച്ഛന്റെ വാക്കുകൾ ഞാൻ സ്വീകരിക്കുകയും ചെയ്തു. പിറ്റേ ദിവസം മുതൽ ഞാൻ സ്‌കൂൾ ബസിൽ യാത്ര തുടർന്നു. പിന്നീട് എന്നിലെ മാറ്റങ്ങൾ കണ്ട് എന്തോ പ്രശ്‌നമുണ്ടെന്ന് അവനു സംശയം തോന്നുകയും അവനും മാറി നടക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ എന്റെ ക്ലാസിലെ മറ്റൊരു കുട്ടിയുമായി അവൻ ഇഷ്ടത്തിലായി'.ജ്യോത്സ്‌ന പറഞ്ഞു നിർത്തി. ജ്യോത്സ്‌നയുടെ രസകരമായ പ്രണയകഥയുടെ വിവരണം കേട്ട് സൂപ്പർ 4ന്റെ വേദി ഒന്നാകെ ചിരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP