Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?' ജ്യോത്സ്യനോട് തന്റെ വിവാഹത്തെ കുറിച്ച് ആരാഞ്ഞ് സൽമാൻ ഖാൻ

'ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?' ജ്യോത്സ്യനോട് തന്റെ വിവാഹത്തെ കുറിച്ച് ആരാഞ്ഞ് സൽമാൻ ഖാൻ

സ്വന്തം ലേഖകൻ

ബോളിവുഡിന്റെ ക്രോണിക് ബാച്ചിലറായ നായകനാണ് സൽമാൻ ഖാൻ. മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സൽമാന്റെ വിവാഹ വാർത്ത പല കുറി ഉയർന്നെങ്കിലും ആൾ ഇപ്പോഴും ബാച്ചിലറാണ്. സംഗീത ബിജ്‌ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് അടക്കമുള്ള നിരവധി താരസുന്ദരിമാരുമായി ചേർത്ത് സൽമാന്റെ പ്രണയകഥകൾ ആരാധകർ കേട്ടിട്ടുണ്ട്. സൽമാൻ വിവാഹം കഴിച്ച് കാണണമെന്ന് ആഗ്രഹിക്കുന്ന ആരാധകരും നിരവധിയാണ്.

എ്ന്നാൽ തന്റെ വിവാഹത്തെ കുറിച്ച് സൽമാൻ ഒന്നും തന്നെ മിണ്ടാറില്ല. എന്നാൽ കഴിഞ്ഞ ദിവസം ജീവിതത്തിൽ ആദ്യമായി സൽമാൻ തന്നെ മുൻകൈയെടുത്ത് വിവാഹക്കാര്യം പൊതുവേദിയിൽ സംസാരവിഷയമാക്കി. ബിഗ് ബോസ് സീസൺ 14ന്റെ വേദിയിലായിരുന്നു സംഭവം അരങ്ങേറിയത്. ഷോയിലെ മത്സരാർഥികളെ പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. ജോത്സ്യൻ പണ്ഡിറ്റ് ജനാർദൻ മത്സരാർഥികളിലൊരാളാണ്.

ആറ് വർഷങ്ങൾക്ക് മുൻപ് സൽമാന്റെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന് പണ്ഡിറ്റ് ജനാർദൻ പ്രവചിച്ചിരുന്നു. അത് ഓർമപ്പെടുത്തിയായിരുന്നു സൽമാന്റെ ചോദ്യം, 'ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?' തീർച്ചയായും ഇല്ലെന്നായിരുന്നു ജോത്സ്യന്റെ മറുപടി. 'വൗ, വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു'- സൽമാൻ പറഞ്ഞു. സൽമാന്റെയും ജോത്സ്യന്റെയും സംഭാഷണം കാണികളെ നന്നായി രസിപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP