Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പാക്കിസ്ഥാനി ഡോക്ടറെ പ്രണയിച്ച ഡയാന പാക്കിസ്ഥാനിലേക്ക് താമസം മാറ്റാൻ ആലോചിച്ചു; ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജമീമയുമായി പലതവണ ചർച്ച ചെയ്തു; ഡയാനാ രാജകുമാരി പാക്കിസ്ഥാനി ആവാതെ പോയ കഥയുമായി പുതിയ ഡോക്യൂമെന്ററി

പാക്കിസ്ഥാനി ഡോക്ടറെ പ്രണയിച്ച ഡയാന പാക്കിസ്ഥാനിലേക്ക് താമസം മാറ്റാൻ ആലോചിച്ചു; ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജമീമയുമായി പലതവണ ചർച്ച ചെയ്തു; ഡയാനാ രാജകുമാരി പാക്കിസ്ഥാനി ആവാതെ പോയ കഥയുമായി പുതിയ ഡോക്യൂമെന്ററി

സ്വന്തം ലേഖകൻ

ചാനൽ 5 ൽ വന്ന ഡോക്യൂമെന്ററിയിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ കാര്യങ്ങൾ സശ്രദ്ധം നിരീക്ഷിക്കുന്ന ഈവ് പോളാർഡ് പറഞ്ഞത് താൻ ഏറെ പ്രണയിച്ചിരുന്ന പാക്കിസ്ഥാൻ ഡോക്ടർ ഹസ്നത് ഖാനുമൊത്ത് ജീവിക്കുവാൻ പാക്കിസ്ഥാനിലേക്ക് താമസം മാറ്റാൻ ഡയാന രാജകുമരി ആലോചിച്ചിരുന്നു എന്നാണ്. ഹാരിയുടേയും മേഗന്റേയും ജീവിത കഥ പുസ്തകമാക്കിയതിനു പുറകെ എത്തിയ ''ഡയാന: ഹേർ ലാസ്റ്റ് സമ്മർ'' എന്ന ഈ ഡോക്യൂമെന്ററി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പേര് വീണ്ടും വാർത്തകളിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്.

പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരമായിരുന്ന, പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ജെമീമ ഗോൾഡ്സ്മിത്തുമായി ഇക്കാര്യം വളരെ വിശദമായി ഡയാന ചർച്ച ചെയ്തിരുന്നു എന്നും ഈവ് പോളാർഡ് വെളിപ്പെടുത്തുന്നു. 1995-ൽ ഇമ്രാൻ ഖാനെ വിവാഹം കഴിച്ച ജമീന 2004 വരെ ലാഹോറിലായിരുന്നു താമസിച്ചിരുന്നത്. വിവാഹ മോചനം നേടിയ ജെമീന പിന്നീട് ലണ്ടനിൽ തിരികെ എത്തി.

മുൻ വെയിൽസ് രാജകുമാരി ഒരു പാക്കിസ്ഥാനി ഡോക്ടറെ വിവാഹം കഴിച്ച് പാക്കിസ്ഥാനിൽ സ്ഥിരതാമസമാക്കും എന്നകാര്യം നമ്മൾ ആരും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ അത് ഒരു സത്യമാണെന്നായിരുന്നു ഈവ് പൊളാർഡ് ഡോക്യൂമെന്ററിയിൽ പറയുന്നത്. ജമീനയെ പോലെ തനിക്കും പാക്കിസ്ഥാനിൽ കഴിയാനാകുമോ എന്നകാര്യം ജമീനയോട് വളരെയധികം സംസാരിച്ചിരുന്നു.

1997-ലെ വേനൽക്കാലത്ത് ജമീനയോടൊപ്പം ജമീനയുടെ പിതാവിന്റെ സ്വകാര്യ ജെറ്റിൽ അവർ ഇരുവരും ലാഹോറിലേക്ക് പോയിരുന്നതായും ഈവ് വെളിപ്പെടുത്തുന്നു. അവിടെയെത്തിയ ഡയാന ഹസ്നത് ഖാന്റെ മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു. എന്നാൽ ബന്ധം എന്നും രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിച്ച ഡോക്ടർക്ക് ഇത് ഇഷ്ടമായില്ല എന്നും ഈവ് വെളിപ്പെടുത്തുന്നു. ഈ സന്ദർശനത്തോടെ ബന്ധത്തെ കുറിച്ചുള്ള വിവരം പുറത്തായത് ഡോക്ടറെ അസ്വസ്ഥനാക്കി.

ഈ യാത്രയ്ക്ക് മുൻപായി ഡയാനയുമായി ഏറെ അടുപ്പമുള്ള ചിലർക്ക് മാത്രമേ ഈ ബന്ധത്തെ കുറിച്ച് അറിവുണ്ടായിരുന്നുള്ളു. അതിലൊരാളായിരുന്നുകൊട്ടാരത്തിലെ പാചകക്കാരനായ പോൾ ബറെൽ. അയാൾ പലപ്പോഴും ഹസ്നതിനെ തന്റെ കാറിന്റെ ഡിക്കിയിലും പുറം സീറ്റിൽ മൂടിപ്പുതപ്പിച്ചുമൊക്കെ കൊട്ടാരത്തിനകത്തേക്ക് ഒളിച്ചു കടത്തിയിട്ടുണ്ടത്രെ. പോൾ ബറെൽ തന്നെയാണ് ഡോക്യൂമെന്ററിയിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരത്തിലെ പ്രധാന പാചകക്കാരനായതിനാൽ, കാവൽ നിൽക്കുന്നവർ അയാളുടെ കാർ പരിശോധിക്കാറില്ല.പിന്നീട് കൊട്ടാരത്തിന്റെ പുറം വാതിലിലൂടെയാണ് ഹസ്നത് ഖാനെ കൊട്ടാരത്തിനകത്ത് എത്തിക്കാറുള്ളതെന്നും അയാൾ പറഞ്ഞു.

ഡയാനക്ക് ഒരു പാക്കിസ്ഥാനി ഹൃദ്രോഗ വിദഗ്ദനുമായി പ്രണയമുണ്ടായിരുന്നതായി ഡയാനയുമായി ഏറെ അടുപ്പമുണ്ടായിരുന്ന മുൻ ബി ബി സി കറസ്പോണ്ടന്റ് ജെന്നീ ബോണ്ട് പറയുന്നു. എന്നാൽ അത് സത്യമാണോ എന്നറിയില്ലെന്നും അവർ പറഞ്ഞു. ഒരിക്കൽ കൊട്ടാരം വിട്ട് ഓപ്പൺ ഹാർട്ട് സർജറി കാണുവാൻ പോയതായി ഡയാന ഒരിക്കൽ പറഞ്ഞിരുന്നു എന്നതും അവർ ഓർത്തെടുത്തു.

പിന്നീട് പൊതുജന ശ്രദ്ധയാകർഷിച്ചതോടെ ഡോക്ടർ ഈ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഈ ബന്ധം തകർന്നതിന് ശേഷമാണ് ഡയാന ഫ്രാൻസിലേക്ക് പോയത്. ഹാരോഡ്സ് ഉടമ മുഹമ്മദ് അൽ ഫയദിനും പുത്രൻ ഡോഡി ഫയദിനുമൊക്കം സമയം ചെലവഴിക്കുവാനായിരുന്നു യാത്ര. മാസങ്ങൾക്ക് ശേഷമുണ്ടായ കാറപകടത്തിൽ ഡയാനക്കൊപ്പം ഡോഡിയും മരണമടഞ്ഞു.

സെയിന്റ് ട്രോപ്സിലെ ഡയാനയുടെ അവസാന ദിനങ്ങളെ കുറിച്ച് പോൾ ബറെൽ പറയുന്നത്, അക്കാലത്ത് ധാരാളം പാപ്പരാസി ഫോട്ടോകൾ എടുക്കുവാൻ ഡയാന അനുവദിച്ചിരുന്നു എന്നാണ്. ഹസ്നത് അതൊക്കെ കാണും എന്നായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നത്. ഓരോ തവണയും തന്നെ വിളിച്ച് ഹസ്നതിനെ കണ്ടുവോ എന്നും അയാൾ തന്റെ ഫോട്ടോകൾ കണ്ടുവോ എന്നും ചോദിക്കാറുണ്ടായിരുന്നതായും പോൾ പറഞ്ഞു. ഡോഡിയെ പോലൊരാളോട് ഡയാന അടുത്തതിൽ ഹസ്നത് ഖാന് ദേഷ്യമായിരുന്നു എന്നും പോൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP