Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുകെയിലെ ബ്രിസ്റ്റോളിലെ പബ്ബിൽ ഇരുന്ന് ഉറക്കെ പോളിഷ് ഭാഷയിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; എൻ എച്ച് എസ് കെയർ വർക്കറെ എടുത്തിട്ട് പൂശി ഇംഗ്ലീഷുകാർ; വീഡിയോ വൈറലായപ്പോൾ ഇംഗ്ലീഷുകാരിയുടെ പണി തെറിച്ചു. വീഡിയോ കാണാം

യുകെയിലെ ബ്രിസ്റ്റോളിലെ പബ്ബിൽ ഇരുന്ന് ഉറക്കെ പോളിഷ് ഭാഷയിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; എൻ എച്ച് എസ് കെയർ വർക്കറെ എടുത്തിട്ട് പൂശി ഇംഗ്ലീഷുകാർ; വീഡിയോ വൈറലായപ്പോൾ ഇംഗ്ലീഷുകാരിയുടെ പണി തെറിച്ചു. വീഡിയോ കാണാം

സ്വന്തം ലേഖകൻ

തവും രാഷ്ട്രീയവുമെല്ലാം തലക്ക് പിടിച്ച് ആവേശകുമാരന്മാരായി സോഷ്യൽ മീഡിയയിൽ ഓരോന്ന് എഴുതിപ്പിടിപ്പിച്ച് ജോലിയും നഷ്ടപ്പെട്ട് മടങ്ങുന്നവരുടെ കഥകൾ ഈയടുത്തകാലത്ത് മലയാളികൾ ഏറെ കണ്ടതാണ്. ഇതാ ബ്രിട്ടനിൽ നിന്നും അത്തരത്തിലുള്ളൊരു ആവേശകുമാരിയുടെ കഥ. മദ്യം തലക്ക് പിടിച്ചപ്പോൾ ഈ യുവതിയിൽ ഉണർന്നത് ഭാഷാവികാരമായിരുന്നു എന്നു മാത്രം.

ബ്രിസ്റ്റോളിലെ കിങ്സ്വുഡ് കോളീഴ്സ് ബാറിലായിരുന്നു സംഭവം. എൻ എച്ച് എസിലെ ഒരു കെയർ വർക്കർ അവിടെ ഉച്ചത്തിൽ പോളിഷ് ഭാഷയിൽ സംസാരിച്ചത് ഈ യുവതിക്ക് ഇഷ്ടപ്പെട്ടില്ല. അതിന്റെ പേരിൽ എൻ എച്ച് എസ് കെയർ വർക്കറെ ആക്രമിക്കുകയായിരുന്നു ഈ യുവതി. 30 കാരിയായ ക്ലെയർ മെക്കാർത്തി അന്ന റുത്കോവ്സ്‌കയെ നോക്കി പരിഹസിച്ചു ചിരിക്കുന്നത് വീഡിയോയിൽ കാണാം. പിന്നെ അവർക്ക് നേരെ ആക്രോശിക്കുന്നതും.

എന്നാൽ താൻ വംശീയ വെറി പൂണ്ട ഒരാളല്ലെന്നും അത്തരത്തിലൊരു ഭാഷ താൻ ഉപയോഗിച്ചിട്ടില്ലെ എന്നുമാണ് ക്ലെയർ അവകാശപ്പെടുന്നത്. ഏതായാലും ഒരു റിക്രൂട്ട്മെന്റ് കൺസൾട്ടന്റായി ജോലിചെയ്തിരുന്ന അവരുടെ ജോലി ഇതിന്റെ പേരിൽ നഷ്ടപ്പെട്ടു എന്ന് അവർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനെ തുടർന്നാണ് ജോലി നഷ്ടമായതെന്നും അവർ പറഞ്ഞു.

പോളിഷ് സംഘത്തിലുണ്ടായിരുന്നവർ തന്നെ തുറിച്ചുനോക്കുകയും തന്നെ കളിയാക്കി ചിരിക്കുകയും ചെയ്തപ്പോൾ മാത്രമാണ് താൻ പ്രതികരിച്ചത് എന്നാണ് മെക്കാർത്തി അവകാശപ്പെടുന്നത്. ഏകദേശം 20 മിനിറ്റോളം അവർ ഇത് തുടർന്നുവെന്നും പിന്നീട് താൻ പ്രതികരിച്ചപ്പോൾ അതിലൊരാൾ തന്നെ തള്ളിവീഴ്‌ത്താൻ ശ്രമിച്ചു എന്നും അവർ അവകാശപ്പെട്ടു. കഴിഞ്ഞ ശനിയാഴ്‌ച്ച് രാത്രി 9:15 ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ വിശദാംശങ്ങൾ ഇപ്പോൾ പൊലീസ് അന്വേഷിക്കുകയാണ്.

വംശീയ വിദ്വേഷം എപ്പോഴും സംഭവിക്കുന്ന ഒന്നാണ് എന്നാൽ തന്റെ ശരീരത്തിലും മനസ്സിലും അതില്ല എന്നാണ് മെക്കാർത്തി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. താൻ ആക്രമിച്ചു എന്നാണ് ആ സ്ത്രീ പരാതിപ്പെട്ടത്. എന്നാൽ ആദ്യം മറ്റൊരാളുടെ ശരീരത്തിൽ സ്പർശിക്കുന്നവനാണ് നിയമത്തിന്റെ കണ്ണിൽ പ്രകോപനം ഉണ്ടാക്കിയ വ്യക്തി. ഇതറിയാവുന്നതുകൊണ്ടാണ് താൻ പൊലീസിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തതെന്നും അവർ പറഞ്ഞു.

ആ സ്ത്രീയും ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമാണെന്ന് അവർ മനസ്സിലാക്കണം. അന്വേഷണം കഴിഞ്ഞാലുടൻ അവർക്കെതിരെ സ്വഭാവ ഹത്യക്കും, വരുമാന നഷ്ടത്തിനും കേസ് നൽകുമെന്നും മെക്കാർത്തി പറഞ്ഞു. തന്റെ സഹോദരനും സുഹൃത്തിനുമൊപ്പമൺ ബ്രിസ്റ്റോളിലെ ബാറിൽ എത്തിയതെന്ന് പറഞ്ഞ മെക്കാർത്തി താൻ മദ്യപിച്ചിരുന്നു എങ്കിലും അമിതമായി മദ്യപിച്ചിരുന്നില്ല എന്ന് പറഞ്ഞു. തന്നെ തുറിച്ചുനോക്കിക്കൊണ്ട് എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്ന പോളിഷ് സംഘത്തിന്റെ അടുത്ത് ചെന്ന് എന്തിനാണ് തുറിച്ചു നോക്കുന്നത് എന്ന് ചോദിക്കുക മാത്രമാണ് താൻ ചെയ്തത്.

അപ്പോൾ ആ കൂട്ടത്തിൽ ഒരാൾ മെക്കാർത്തിയെ ആക്രമിക്കാൻ തുനിഞ്ഞു. കൂട്ടത്തിൽ ഒരു പെൺകുട്ടി താൻ വംശീയാധിക്ഷേപം നടത്തി എന്ന് ആരോപിക്കുകയായിരുന്നു. എന്നും അവർ പറയുന്നു. അതല്ലാതെ താൻ അവർ പറയുന്നതൊന്നും കേട്ടിട്ടില്ല എന്നും അവർ പോളിഷുകാരാണെന്ന കാര്യം അറിയില്ലായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ബഹളത്തെ തുടർന്ന് ഇരുകൂട്ടരേയും ബാറിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് വീട്ടിൽ എത്തുമ്പോഴാണ് തുടരെ തുടരെ ഫോൺ കോളുകൾ വരുന്നതും സംഭവം വൈറൽ ആയതും മെക്കാർത്തി അറിയുന്നത്.

അതേ സമയം എൻ എച്ച് എസ് കെയർ ഹോം ജീവനക്കാരിയായ റുട്കോവ്സ്‌ക പറയുന്നത്, തങ്ങൾ മാതൃഭാഷയിൽ ഉച്ഛത്തിൽ സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP