Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുബായിലെ ആടുജീവിതം ഓർത്ത് സ്വയം കരഞ്ഞും നൈല ഉഷയെ കരയിപ്പിച്ചു ഗംഗൻ ചേട്ടൻ..! ആത്മഹത്യാ മുനമ്പിൽ നിന്നും കരകയറി ദുരിത ജീവിതങ്ങൾക്ക് അത്താണിയായ മനുഷ്യ സ്‌നേഹിയെ 'മിനിറ്റ് ടു വിൻ ഇറ്റി'ലൂടെ പരിചയപ്പെടുത്തി മഴവിൽ മനോരമ; 'പടച്ചോനെ തിരയുന്ന' ഒരു നല്ല മനുഷ്യന്റെ കഥ..

ദുബായിലെ ആടുജീവിതം ഓർത്ത് സ്വയം കരഞ്ഞും നൈല ഉഷയെ കരയിപ്പിച്ചു ഗംഗൻ ചേട്ടൻ..! ആത്മഹത്യാ മുനമ്പിൽ നിന്നും കരകയറി ദുരിത ജീവിതങ്ങൾക്ക് അത്താണിയായ മനുഷ്യ സ്‌നേഹിയെ 'മിനിറ്റ് ടു വിൻ ഇറ്റി'ലൂടെ പരിചയപ്പെടുത്തി മഴവിൽ മനോരമ; 'പടച്ചോനെ തിരയുന്ന' ഒരു നല്ല മനുഷ്യന്റെ കഥ..

ആവണി ഗോപാൽ

തിരുവനന്തപുരം: സമൂഹത്തിൽ ചില മനുഷ്യൽ നന്മ കൊണ്ട് നമ്മളെ കരയിക്കാറുണ്ട്. ദുരിതകയത്തിലാണ് ജീവിതമെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ വെമ്പുന്നവരാണ് ഇക്കൂട്ടർ... മതത്തിനും ജാതിക്കുമൊക്കെ അതീതരായി സമൂഹം നെഞ്ചിലേറ്റുന്നവർ. അത്തരമൊരു മനുഷ്യനെ മലയാള മനോരമയുടെ വാരാന്ത പതിപ്പിലൂടെ മലയാളികൾ പരിചയപ്പെട്ടിരുന്നു. കാഞ്ഞങ്ങാട് സ്വദേശി ഗംഗനായിരുന്നു ആ മനുഷ്യൻ. ആത്മഹത്യയുടെ മുനമ്പിൽ നിന്നും ജീവിതം തിരിച്ചു നൽകിയ കാരുണമയനായ മറ്റൊരു മനുഷ്യനെ ഇപ്പോഴും തേടുകയാണ് ഗംഗൻ ചേട്ടൻ. എത്ര കഠിന ഹൃദയനായാലും കണ്ണീർ നിറയ്ക്കുന്ന ഈ മനുഷ്യന്റെ കഥ മഴവിൽ മനോരമ ചാനൽ ഇന്നലെ മലയാളികൾക്ക് പരിചയപ്പെടുത്തി. ചാനലിന്റെ ഗെയിം ഷോ പരിപാടിയായ മിനിറ്റ് ടു വിൻ ഇറ്റിലൂടെയാണ് നന്മകൾ മാത്രം ജീവിതത്തിൽ അവശേഷിപ്പിച്ച ഈ മനുഷ്യനെ മലയാളികൾ കൈയടികളോടെ എതിരേറ്റത്.

സിനിമ നടിയായ നൈല ഉഷ അവതാരികയായ മിനിറ്റ് ടു വിൻ ഇറ്റിൽ പങ്കെടുത്ത് മൂന്ന് ലക്ഷം രൂപ നേടിയാണ് ഗംഗൻ ചേട്ടൻ പരിപാടിയിൽ നിന്നും വിടവാങ്ങിയത്. ദൈവത്തിന്റെ നാടിന്റെ നന്മ എത്രത്തോളം ഉണ്ടെന്നും മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിലടിക്കുന്നവരെ അതല്ല കേരളമെന്ന് ഓർമ്മപ്പെടുത്തുകയാണ് ഗംഗൻ ചേട്ടന്റെ ജീവിതാനുഭവങ്ങൾ. ജീവിതത്തിലെ പ്രാരാബ്ധം കൊണ്ട് രണ്ട് സഹോദരിമാരെയും കൂട്ടി കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ പോയ ഗംഗൻ ചേട്ടനെ പിന്തിരിപ്പിച്ചത് ബഷീർ എന്നു പേരുള്ള ആളായിരുന്നു. ദൈവത്തിന്റെ കൈകൾ പോലെ ഗംഗന്റെ ചുമലിൽ പതിച്ച ആ കൈകൾ പിന്നീട് നൂറ് കണക്കിന് പേർക്ക് തങ്ങായി മാറുകയായിരുന്നു. ജീവിതം തിരികെ പിടിച്ച ഗംഗൻ തന്നെ പോലെ ജീവിതം തിരികെ കിട്ടയവർക്ക് വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞുവെക്കുകയായിരുന്നു.

ഇപ്പോഴും തന്റെ ജീവിത തിരികേ നൽകിയ 'ബഷീർ' എന്ന പടച്ചോനെ തിരയുകയാണ് ഗംഗൻ ചേട്ടൻ. ബഷീറിന്റെ പ്രേരണയിൽ ആർജിച്ച ഉൾക്കരുത്തു കൊണ്ട് ഗംഗൻ ചേട്ടൻ ജീവിതത്തിന്റെ എല്ലാം പ്രതിസന്ധികളെയും ധൈര്യത്തോടെ തന്നെ നേരിട്ടു. വിധിക്കെതിരെ ശക്തമായി പോരാടി. ദുബായിൽ പോയി ദുരിത ജീവിതം നയിച്ചു. പിന്നീട് തിരിച്ചു വന്നപ്പോൾ കുടുംബത്തെ കരകയറ്റാൻ കാഞ്ഞാങ്ങാട് ജില്ലാ ആശുപത്രിയിലെ തൂപ്പുകാരനായി ജോലി നോക്കി. സ്വന്തം കുടുംബം അരവയറാണെങ്കിലും വാർഡിൽ ഭക്ഷണം കഴിക്കാൻ മാർഗമില്ലാത്ത ഇരുപതിലധികം രോഗികൾക്ക് ദിവസവും ഭക്ഷണം നൽകുന്നുണ്ട് ഗംഗൻ ചേട്ടൻ.

ജീവിതത്തിന്റെ ഒരുപാട് കണ്ണുനീര് കുടിച്ചവരെ ആശ്വസിപ്പിക്കാൻ ഗംഗൻ ചേട്ടൻ രംഗത്തിറങ്ങിയ കഥയാണ് നൈല ഉഷയ്ക്ക് മുമ്പിലും മിനിറ്റ് ടു വിൻ ഇറ്റിലൂടെയും മലയാളികൾ കണ്ടത്. നന്മ മാത്രം മനസിൽ സൂക്ഷിച്ച ഈ മനുഷ്യന്റെ കഥ കേട്ട് കണ്ണീർ തുടച്ചത് നൈല ഉഷ മാത്രമല്ല, ഈ പരിപാടി കണ്ട പ്രേക്ഷകർ എല്ലാമായിരുന്നു. ജീവിതത്തിലെ ഹീറോയായ ഗംഗൻ ചേട്ടന്റെ കഥ എല്ലാവർക്കും പ്രചോദനമാകുന്ന വിധത്തിലാണ് അവർ അവതരിപ്പിച്ചത്.

രോഗിയായ മകൾക്കും കൂടി വേണ്ടിയാണ് ഷോയിൽ മത്സരിക്കാൻ ഗംഗൻ എത്തിയത്. 27 വർഷങ്ങൾക്ക് മുമ്പാണ് സഹോദരിമാരെ കൂട്ടി ആത്മഹത്യ ചെയ്യാൻ ഗംഗൻ
കടൽക്കരയിൽ  വന്നത്. ഈ ഘട്ടത്തിലാണ് ബഷീർ എന്നയാൾ പടച്ചോന്റെ രൂപത്തിൽ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ എത്തിയത്. ആ വ്യക്തിയെ ഇപ്പോഴും അന്വേഷിക്കുന്നുണ്ട് ഗംഗൻ. പലർക്കും സഹായം നൽകാൻ വേണ്ടിയാണ് അദ്ദേഹം മിനിറ്റ് ടു വിൻ ഇറ്റിൽ എത്തിയത്. എട്ട് റൗണ്ടുകളിൽ വിജയിച്ച് അദ്ദേഹം മൂന്നര ലക്ഷം രൂപ വരെ സ്വന്തമാക്കി. ഇതിനിടയിൽ തന്റെ ജീവിതകഥ പ്രേക്ഷകരോടായി പറഞ്ഞു.

പലപ്പോഴും പഴയ ജീവിത ദുരിതങ്ങൾ പറഞ്ഞ് അദ്ദേഹം വിങ്ങിപ്പൊട്ടി. ദുബായിൽ വിസിറ്റിങ് വിസയിൽ ജോലിക്ക് പോയ കാലത്തെ ദുരിത അനുഭവം പറഞ്ഞ് അദ്ദേഹം കണ്ണീർവാർത്തു. സഹോദരിയുടെ വിവാഹത്തിന് വേണ്ടി പണം സ്വരൂപിക്കാനാണ് പോയിത്. കടൽതീരത്തുള്ള കെട്ടിട നിർമ്മാണ സ്ഥലത്തായിരുന്നു ജോലി. ദുബായിൽ എത്തിയ വേളയിൽ തന്നെ ഏജന്റ് വിസയും പാസ്‌പോർട്ടും കൊണ്ടു പോയി. നിർമ്മാണ സ്ഥലത്തുള്ള ഏക മലയാളിയും ഇദ്ദേഹമായിരുന്നു. പാക്കിസ്ഥാനികളിൽ നിന്നും പോലും മർദ്ദനം ഏൽക്കേണ്ടി വന്നു ഗംഗന്.

ഇങ്ങനെ കൊടുയ ദാരിദ്ര്യത്തിലുമായിരുന്നു ഇക്കാലത്ത് കഴിച്ചു കൂട്ടിയത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ മോശമായ റൊട്ടി വെള്ളത്തിൽ മുക്കി കഴിച്ചതും അർബാബിന്റെ മർദനം ഏൽക്കേണ്ടി വന്ന കഥ പറഞ്ഞപ്പോഴും പ്രേക്ഷകരുടെ കണ്ണിൽ നീർത്തുള്ളികളായി. അവതാരികയായ നൈല ഉഷയും കണ്ണീരിലായി.. ദുബായിലെ ദുരിത ജീവിതത്തിൽ ഇവിടെ രക്ഷകനായി അവതരിച്ചത് ജയരാജ് എന്നയാളായിരുന്നു ഗംഗൻ പ്രേക്ഷകരോടായി വിവരിച്ചു.. കൊടും യാതനകൾക്ക് നടുവിൽ കഴിഞ്ഞ ഗംഗന്റെ ഈ ദുരിത കഥ കേട്ട അവതാരികയും പ്രേക്ഷകരും പിന്നീട് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന അവസ്ഥയാണ് ഷോയിൽ കാണാനായത്. 

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ നാല് ലക്ഷത്തിന് വേണ്ടിയുള്ള മത്സരം ആകാംക്ഷ അടക്കിയാണ് കണ്ടത്. ആദ്യഘട്ടത്തിൽ അദ്ദേഹം പരാജയപ്പെട്ടപ്പോൾ പ്രേക്ഷകരും ഒപ്പം നെടുവീർപ്പിട്ടു. ഗംഗൻ ചേട്ടൻ വിജയിക്കണമെന്ന് പ്രേക്ഷകർ അതിയായി ആഗ്രഹിച്ചു എന്ന് തോന്നുന്ന ഘട്ടമായിരുന്നു ഇത്. ഷോ അവസാനിക്കുന്ന ഘട്ടത്തിൽ ഗംഗൻ ചേട്ടന്റെ ആഗ്രഹം തനിക്ക് ജീവിതം തിരിച്ചു നൽകിയ ബഷീർക്കയെ ഒരിക്കലെങ്കിലും കാണണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. ഗംഗൻ ചേട്ടൻ ബഷീർക്കയെ എത്രയും പെട്ടെന്ന് കണ്ടെത്തട്ടെ എന്ന ആശംസയോടെയാണ് ഷോയ്ക്ക് വിരാമം ആയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP