Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് താമര വിരിയും; തരൂരിനെ കുമ്മനം ബഹുദൂരം പിന്നിലാക്കും; കാസർകോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ അട്ടിമറിജയം നേടും; പാലക്കാടും പത്തനംതിട്ടയും എൻഡിഎ രണ്ടാം സ്ഥാനത്ത്; 14 സീറ്റിൽ യുഡിഎഫും അഞ്ചുസീറ്റിൽ എൽഡിഎഫും എൻഡിഐ ഒരുസീറ്റിലും ജയിക്കുമെന്ന് പ്രവചനം; വടകരയും കോഴിക്കോടും എൽഡിഎഫ് തിരിച്ചുപിടിക്കും; പാലക്കാടും ആലത്തൂരും ഇടതിനൊപ്പം; ചാലക്കുടിയും ഇടുക്കിയും യുഡിഎഫ് തിരിച്ചുപിടിക്കും; മാതൃഭൂമി -നീൽസൺ അഭിപ്രായ സർവേ ഫലങ്ങൾ ഇങ്ങനെ

തിരുവനന്തപുരത്ത് താമര വിരിയും; തരൂരിനെ കുമ്മനം ബഹുദൂരം പിന്നിലാക്കും; കാസർകോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ അട്ടിമറിജയം നേടും; പാലക്കാടും പത്തനംതിട്ടയും എൻഡിഎ രണ്ടാം സ്ഥാനത്ത്; 14   സീറ്റിൽ യുഡിഎഫും അഞ്ചുസീറ്റിൽ എൽഡിഎഫും എൻഡിഐ ഒരുസീറ്റിലും ജയിക്കുമെന്ന് പ്രവചനം; വടകരയും കോഴിക്കോടും എൽഡിഎഫ് തിരിച്ചുപിടിക്കും; പാലക്കാടും ആലത്തൂരും ഇടതിനൊപ്പം; ചാലക്കുടിയും ഇടുക്കിയും യുഡിഎഫ് തിരിച്ചുപിടിക്കും; മാതൃഭൂമി -നീൽസൺ അഭിപ്രായ സർവേ ഫലങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാത്യഭൂമി -എ.സി.നീൽസൺ അഭിപ്രായ സർവേ ഫലങ്ങൾ പ്രഖ്യാപിച്ചു. യുഡിഎഫ്-14, എൽഡിഎഫ്-5 എൻഡിഎ-1. തിരുവനന്തപുരത്ത് താമര വിരിയുമെന്നതാണ് സുപ്രധാനപ്രവചനം. കാസർകോട് അട്ടിമറിയെന്നാണ് മറ്റൊരുപ്രവചനം. ത്രികോണ മത്സരം നടക്കുന്ന കാസർകോഡ് രാജ്‌മോഹൻ ഉണ്ണിത്താനിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കും. ഡഉഎ 43% ഘഉഎ 35% ചഉഅ 21%. കണ്ണൂരിൽ യുഡിഎഫ്-എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. യുഡിഎഫ്-47% എൽഡിഎഫ് 44 % എൻഡിഎ -5%. കാസർകോഡും കണ്ണൂരും എൽഡിഎഫിൽ നിന്ന് യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് മാതൃഭൂമി സർവേ ഫലം പറയുന്നത്. കണ്ണൂരിൽ പി.കെ.ശ്രീമതിക്കെതിരെ കെ.സുധാകരൻ ജയിച്ചുകയറും.

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് വിജയം നേടുമെന്നും സർവേ ഫലം പറയുന്നു. വടകരയും കോഴിക്കോടും എൽഡിഎഫ് തിരിച്ചുപിടിക്കും. 43 ശതമാനം പേരാണ് എൽഡിഎഫിനെ വടകരയിൽ പിന്തുണച്ചത്.യുഡുഎഫ് -41% എൻഡിഎ-12 ശതമാനം. കോഴിക്കോട് എൽഡിഎഫ് 42 ശതമാനവും യുഡിഎഫ് 39 ശതമാനവും എൻഡിഎ 14 ശതമാനവും നേടും.

പാലക്കാടും ആലത്തൂരും എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് സർവേയിൽ പറയുന്നു. പാലക്കാട് എം.ബി.രാജേഷിനെ 34 ശതമാനം പേർ പിന്തുണയ്ക്കുമ്പോൾ, 31 ശതമാനവുമായി എൻഡിഎയിലെ സി.കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 30 ശതമാനവുമായി യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ആലത്തൂരിൽ 44 % വോട്ട് നേടി പി.കെ.ബിജു വിജയിക്കുമെന്നാണ് പ്രവചനം. 37 ശതമാനം പിന്തുണയോടെ യുഡിഎഫിന്റെ രമ്യ ഹരിദാസ് രണ്ടാമതത്തെത്തി. എൻഡിഎയ്ക്ക് 16 പേരുടെ ശതമാനം പിന്തുണ മാത്രമാണുള്ളത്. എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ വിവാദ പരാമർശത്തിന് മുമ്പാണ് സർവേ നടന്നത്. തൃശൂരിൽ, സിപിഐയിൽ നിന്ന് കോൺഗ്രസിന്റെ ടി.എൻ.പ്രതാപൻ സീറ്റുതിരിച്ചുപിടിക്കുമെന്നാണ് സർവേഫലം. ചാലക്കുടിയിൽ ഇന്നസെന്റിന് തോൽവി നേരിടുമെന്നാണ് സർവേയിൽ പറയുന്നത്. ചാലക്കുടി എൽഡിഎഫ്- 37, യു.ഡി.എഫ്- 39,

മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് പ്രതീക്ഷിക്കുന്ന ജയം സ്വന്തമാക്കും. മലപ്പുറത്ത് 48 ശതമാനം പേരുടെ പിന്തുണയോടെ യുഡിഎഫ് നിൽക്കുമ്പോൾ, എൽഡിഎഫ് 39 ശതമാനം പിന്തുണ നേടും. എൻഡിഎ-8%. പൊന്നാനിയിൽ പി.വി.അൻവറിന് ചലനമുണ്ടാക്കാൻ കഴിയില്ലെന്നാണ് മാതൃഭൂമി പ്രവചനം. ഇ.ടി.മുഹമ്മദ് ബഷീർ യുഡിഎഫ്-45%, എൽഡിഎഫ്-39. എൻഡിഎ-10 ശതമാനം

എറണാകുളത്ത് യുഡിഎഫ് സീറ്റ് നിലനിർത്തുമ്പോൽ, ഇടുക്കി യുഡിഎഫ് തിരിച്ചുപിടിക്കും. കോട്ടയവും യുഡിഎഫ് നിിലനിർത്തും. എറണാകുളത്ത് ഹൈബി ഈഡൻ-45%, പി.രാജീവ്- 34 %, അൽഫോൻസ് കണ്ണന്താനം-15%. ഇടുക്കി- ഡീൻ കുര്യാക്കോസിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടക്കും. യുഡിഎഫ്-42 %, എൽഡിഎഫ്-36% എൻ.ഡി.എ- 16കോട്ടയം-യുഡിഎഫ്-47%, എൽഡിഎഫ്-36%.

ആലപ്പുഴയിൽ യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാന് വ്യക്തമായ മുൻതൂക്കം സർവേ പ്രവചിക്കുന്നു. ഷാനിമോൾക്ക് 45 ശതമാനവും ആരിഫിന് 37 ശതമാനവും പിന്തുണ. പത്തനംതിട്ടയിൽ ഇഞ്ചോടിഞ്ച് മത്സരമാണ്. ആന്റോ ആന്റണിക്ക് 32 ശതമാനം പേരുടെ പിന്തുണയുള്ളപ്പോൾ കെ.സുരേന്ദ്രൻ 31 ശതമാനം പിന്തുണയോടെ എൻഡിഎ രണ്ടാം സ്ഥാനത്തെത്തിയെന്നതാണ് സവിശേഷത. 29 ശതമാനം പേരുടെ പിന്തുണ മാത്രമാണ് വീണ ജോർജിന്. മാവേലിക്കര മണ്ഡലം കൊടിക്കുന്നിൽ സുരേഷ് നിലനിൽത്തുമെന്നാണ് സർവേയിൽ പറയുന്നു.

ആറ്റിങ്ങൽ എൽഡിഎഫ് നിലനിർത്തും. 46 ശതമാനം വോട്ടോടെ സമ്പത്ത് ഹാട്രിക് നേടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 38 % പിന്തുണ കിട്ടും. കൊല്ലത്ത എൻ.കെ.പ്രേമചന്ദ്രൻ സീറ്റ് നിലനിർത്തും. യുഡിഎഫ്-47%, എൽഡിഎഫ്-39%, എൻഡിഎ-8%.തിരുവനന്തപുരത്ത് വലിയ വ്യത്യാസത്തിൽ താമര വിരിയുമെന്നാണ് സർവേയിലെ വലിയ പ്രഖ്യാപനം. 40 ശതമാനം പേരുടെ പിന്തുണ കുമ്മനത്തിന് കിട്ടുമ്പോൾ, ശശി തരൂരിന് 33 ശതമാനം മാത്രമാണ് കിട്ടുക. സി ദിവാകരന് 23 ശതമാനം പേരുടെ പിന്തുണയാണ് കിട്ടുക.

5103 പേരാണ് അഭിപ്രായ സർവേയിൽ പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിൽ ശാസ്ത്രീയമായി തയ്യാറാക്കിയ ചോദ്യാവലിയുമായാണ് സർവേ നടത്തിയത്. തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതിന് ശേഷമുള്ള സർവേയിൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും കണക്കിലെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രകടനം ശരാശരിയേക്കാൾ താഴെയാണെന്ന് പറയുന്നു. വളരെ മോശമെന്ന് 57 ശതമാനം പേരും വളരെ നല്ലതെന്ന് 23 ശതമാനം പേരും അഭിപ്രായപ്പെട്ടു. സ്ത്രീകളും ന്യൂനപക്ഷങ്ങളും ഒന്നാകെ മോദിക്ക് എതിരെന്ന് സർവേ ഫലം. ന്യൂനപക്ഷങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പ്രവർത്തനത്തോട് കടുത്ത അതൃപ്തിയുണ്ട്.

പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ വളരെ മോശമെന്ന് 24 ശതമാനമാണ് പറഞ്ഞത്. മേശമെന്ന് എട്ട് ശതമാനവും ശരാശരിയെന്ന് 21 ശതമാനവും പറഞ്ഞപ്പോൾ എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31 ശതമാനവും ശരാശരിയെന്ന് 17 ശതമാനവും പറഞ്ഞപ്പോൾ നല്ലതെന്ന് 13 ശതമാനവും മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 22 ശതമാനമാണ്.

കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധി മിടുക്കനെന്ന് 31 ശതമാനം. മോശമെന്ന് ന്യൂനപക്ഷങ്ങൾക്ക് രാഹുൽ പ്രിയങ്കരനാണ്. സ്ത്രീകൾക്കും ഗ്രാമീണർക്കും രാഹുലിനോട് മതിപ്പ്. രാഹുൽ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹിക്കുന്നത് 57 %

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP