Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മനോരമ ന്യൂസ് 'ന്യൂസ് മേക്കർ പുരസ്‌കാരം 2020' ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്; ഒന്നാമതെത്തിയത് മനോരമ ന്യൂസ് പ്രേക്ഷകർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിൽ; കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധിയെന്ന നിലയിൽ പുരസ്‌കാരം സ്വീകരിക്കുന്നുവെന്ന് മന്ത്രി

മനോരമ ന്യൂസ് 'ന്യൂസ് മേക്കർ പുരസ്‌കാരം 2020' ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്; ഒന്നാമതെത്തിയത് മനോരമ ന്യൂസ് പ്രേക്ഷകർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിൽ; കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധിയെന്ന നിലയിൽ പുരസ്‌കാരം സ്വീകരിക്കുന്നുവെന്ന് മന്ത്രി

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: മനോരമ ന്യൂസ് 'ന്യൂസ് മേക്കർ പുരസ്‌കാരം 2020' ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്. മനോരമ ന്യൂസ് പ്രേക്ഷകർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിൽ കെ.കെ.ശൈലജ ഒന്നാമതെത്തി. വെല്ലുവിളി നിറഞ്ഞ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യവകുപ്പിനെ നയിച്ചതിന് അംഗീകാരമായാണ് പുരസ്‌കാരം. കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ പ്രതിനിധി എന്ന നിലയിലാണു ന്യൂസ്‌മേക്കർ പുരസ്‌കാരം സ്വീകരിക്കുന്നതെന്നു മന്ത്രി പ്രതികരിച്ചു.

കോവിഡിനെതിരായ പോരാട്ടം ജാഗ്രതയോടെ തുടരണം. അടുത്തിടെ വർധിച്ചുവരുന്ന പ്രതിദിന രോഗബാധ നിയന്ത്രിക്കേണ്ടതുണ്ട്. മരണനിരക്ക് കുറച്ചതിലടക്കം കേരളം സൃഷ്ടിച്ച മാതൃക മുന്നോട്ടു കൊണ്ടുപോകും. കേരളത്തിന്റെ ആരോഗ്യമന്ത്രിയെന്ന നിലയിൽ രാജ്യാന്തര തലത്തിൽ ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നതിൽ വിഷമമുണ്ട്. ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല, നൽകുകയുമില്ല- കെ.കെ.ശൈലജ പറഞ്ഞു.

ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ നേരിടുന്നതിൽ തികച്ചും സാധാരണക്കാരിയായ ഒരു വനിതാമന്ത്രി കേരളത്തിൽ പ്രകടമാക്കിയ നിശ്ചയദാർഢ്യം ആദരിക്കപ്പെടേണ്ടതാണെന്ന് പുരസ്‌കാര പ്രഖ്യാപനം നടത്തിയ നടനും സംവിധായകനുമായ രൺജി പണിക്കർ പറഞ്ഞു. കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ ഒരുക്കിയ 'ന്യൂസ്‌മേക്കർ 2020' അന്തിമ ചുരുക്കപട്ടികയിൽ ശൈലജയ്‌ക്കൊപ്പം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, ഐടി സംരഭകൻ ജോയ് സെബാസ്റ്റ്യൻ എന്നിവരുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP