Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ ജയിച്ചേക്കും; തൃക്കരിപ്പൂരിൽ അട്ടിമറിക്ക് സാധ്യത; കണ്ണൂർ ജില്ലയിലെ 9 ഇടത്തും എൽഡിഎഫിന് സാധ്യത; ഇരിക്കൂറും അഴീക്കോടും യുഡിഎഫ് നിലനിർത്തും; ഇരിക്കൂറിൽ കനത്തപോരാട്ടം; മനോരമ ന്യൂസ്‌വി എം.ആർ അഭിപ്രായ സർവേ ഫലത്തിലെ പ്രവചനങ്ങൾ

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ ജയിച്ചേക്കും; തൃക്കരിപ്പൂരിൽ അട്ടിമറിക്ക് സാധ്യത; കണ്ണൂർ ജില്ലയിലെ 9 ഇടത്തും എൽഡിഎഫിന് സാധ്യത; ഇരിക്കൂറും അഴീക്കോടും യുഡിഎഫ് നിലനിർത്തും; ഇരിക്കൂറിൽ കനത്തപോരാട്ടം; മനോരമ ന്യൂസ്‌വി എം.ആർ അഭിപ്രായ സർവേ ഫലത്തിലെ പ്രവചനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: മഞ്ചശ്വരത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ജയിക്കാൻ സാധ്യതയെന്ന് മനോരമ ന്യൂസ്‌വി എം.ആർ അഭിപ്രായ സർവേ ഫലം. കാസർകോട് ജില്ലയിൽ രണ്ട് സീറ്റുകളിൽ യുഡിഎഫിനും രണ്ട് സീറ്റുകളിൽ എൽഡിഎഫിനുമാണ് സർവേയിൽ സാധ്യത പ്രവചിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപി മുന്നേറ്റത്തിന് സാധ്യതയെന്ന് സർവേ പറയുന്നു. തൃക്കരിപ്പൂരിൽ കനത്ത പോരാട്ടം നടക്കുമെന്ന് പറയുന്ന സർവേ യുഡിഎഫിന് നേരിയ മേൽക്കൈയും പ്രവചിക്കുന്നു. ഉദുമയിലും കാഞ്ഞങ്ങാട്ടും സർവേ എൽഡിഎഫിന് സാധ്യത കൽപിക്കുന്നു.

കാസർകോട് ജില്ലയിൽ സാധ്യത ഇങ്ങനെ: കാസർകോട് സർവേ : എൽഡിഎഫ് 2, യുഡിഎഫ് 2, എൻഡിഎ1. സർവേ പ്രകാരം ജില്ലയിൽ വോട്ട് വിഹിതത്തിൽ യുഡിഎഫ് എൽഡിഎഫിനെ മറികടക്കും. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം തൃക്കരിപ്പൂരിൽ ആണെന്ന് സർവേ പറയുന്നു. ഇവിടെ യുഡിഎഫ് എൽഡിഎഫ് വ്യത്യാസം 0.77 ശതമാനം മാത്രം.

കണ്ണൂർ ജില്ലയിലെ ഇരിക്കൂറും അഴീക്കോടും യുഡിഎഫ് നിലനിർത്തും. ഇരിക്കൂറിൽ കനത്ത പോരാട്ടം നടക്കുമ്പോൾ യുഡിഎഫ് -എൽഡിഎഫ് വ്യത്യാസം 3.56 % മാത്രമാണ്. കണ്ണൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ ധർമടം മണ്ഡലങ്ങൾ എൽഡിഎഫിനാണ് സാധ്യത പ്രവചിക്കുന്നത്. കണ്ണൂർ ജില്ലയിലെ ആകെ 11 മണ്ഡലങ്ങളിൽ 9 ഇടത്തും എൽഡിഎഫിനാണ് സാധ്യത. രണ്ടിടത്ത് യുഡിഎഫിന് വിജയസാധ്യത.

സർക്കാരിന്റെ കോവിഡ് പ്രതിരോധം മികച്ചതെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. വളരെ നല്ലതെന്ന് 25 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 39 ശതമാനം പേർ മികച്ചതെന്ന് അഭിപ്രായപ്പെട്ടു. 27,000 വോട്ടർമാർ പങ്കെടുത്തതാണ് സർവേ. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യതയാണ് പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സർവേ ഫലം പുറത്തുവിടുക.

കടപ്പാട്: മനോരമ ന്യൂസ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP