Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

മനോരമ ന്യൂസ് ന്യൂസ്‌മേക്കർ 2019 പുരസ്‌കാരം ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രന്; ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമാണ് ബൈജുവെന്ന് പുരസ്‌ക്കാരം പ്രഖ്യാപിച്ചു കൊണ്ട് ജയറാം; സ്വപ്നങ്ങൾക്കു പിന്നാലെ പോകാൻ മറ്റുള്ളവർക്കും പുരസ്‌കാരം പ്രചോദനമാകട്ടെയെന്ന് ബൈജുവും

മനോരമ ന്യൂസ് ന്യൂസ്‌മേക്കർ 2019 പുരസ്‌കാരം ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രന്; ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമാണ് ബൈജുവെന്ന് പുരസ്‌ക്കാരം പ്രഖ്യാപിച്ചു കൊണ്ട് ജയറാം; സ്വപ്നങ്ങൾക്കു പിന്നാലെ പോകാൻ മറ്റുള്ളവർക്കും പുരസ്‌കാരം പ്രചോദനമാകട്ടെയെന്ന് ബൈജുവും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്‌മേക്കർ 2019 പുരസ്‌കാരം ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രന്. മനോരമ ന്യൂസ് പ്രേക്ഷകർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയാണ് ബൈജു പുരസ്‌കാര ജേതാവായത്. സ്വപ്നങ്ങൾക്കു പിന്നാലെപോകാൻ മറ്റുള്ളവർക്കും ഈ പുരസ്‌കാരം പ്രചോദനമാകട്ടെയെന്ന് ബൈജു പ്രതികരിച്ചു.

നടൻ ജയറാമാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമാണ് ബൈജുവെന്ന് ജയറാം പറഞ്ഞു. മലയാളിയെ 'ഇന്റർനാഷണലാക്കി' ബൈജുവെന്ന് പരസ്യചിത്രസംവിധായകൻ സിജോയ് വർഗീസ് പറഞ്ഞു. മനസിലാക്കി പഠിക്കുക എന്ന ആശയത്തിൽനിന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ എജ്യുടെക് കമ്പനിയായ ബൈജൂസാപ്പിനെ സൃഷ്ടിച്ച യുവസംരഭകനാണ് ബൈജു.

നാലുപേരുടെ അന്തിമപട്ടികയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് ബൈജു രവീന്ദ്രൻ ന്യൂസ്‌മേക്കറായത്. ബൈജുവിനെ കൂടാതെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, രമ്യ ഹരിദാസ് എംപി, നടൻ ഇന്ദ്രൻസ് എന്നിവരാണ് അന്തിമപട്ടികയിലിടം നേടിയത്. ന്യൂസ്‌മേക്കർ പുരസ്‌കാരം പതിനാലാം വർഷത്തിലേക്ക് കടന്നു. 2018ൽ മൽസ്യത്തൊഴിലാളികൾക്കായിരുന്നു പുരസ്‌കാരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP