Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിക്കാലത്ത് കുളിക്കാനായി പോയപ്പോൾ തടാക തീരത്തുനിന്ന് ഒരു മുതല കുഞ്ഞിനെ കിട്ടി; അതുമായി വീട്ടിലെത്തിയപ്പോൾ ഇത് ശരിയല്ലെന്നും അതിനെ തിരികെ കൊണ്ടുപോയി വിടാനും അമ്മ പറഞ്ഞു; അത് താൻ അനുസരിച്ചു; ഭയം എന്താണെന്ന് താൻ അറിഞ്ഞിട്ടില്ല, അത് എന്താണെന്നോ അതിനെ എങ്ങനെ നേരിടണമെന്നോ മറ്റുള്ളവരോട് വിശദീകരിക്കാനോ എനിക്ക് അറിയില്ല; ചുറുചുറുക്കോടെ ഗ്രിൽസിനൊപ്പം ജിം കോർബറ്റ് നാഷണൽ പാർക്കിൽ സഞ്ചരിച്ച മോദി പങ്കുവെച്ച വിവരങ്ങൾ ഇങ്ങനെ

കുട്ടിക്കാലത്ത് കുളിക്കാനായി പോയപ്പോൾ തടാക തീരത്തുനിന്ന് ഒരു മുതല കുഞ്ഞിനെ കിട്ടി; അതുമായി വീട്ടിലെത്തിയപ്പോൾ ഇത് ശരിയല്ലെന്നും അതിനെ തിരികെ കൊണ്ടുപോയി വിടാനും അമ്മ പറഞ്ഞു; അത് താൻ അനുസരിച്ചു; ഭയം എന്താണെന്ന് താൻ അറിഞ്ഞിട്ടില്ല, അത് എന്താണെന്നോ അതിനെ എങ്ങനെ നേരിടണമെന്നോ മറ്റുള്ളവരോട് വിശദീകരിക്കാനോ എനിക്ക് അറിയില്ല; ചുറുചുറുക്കോടെ ഗ്രിൽസിനൊപ്പം ജിം കോർബറ്റ് നാഷണൽ പാർക്കിൽ സഞ്ചരിച്ച മോദി പങ്കുവെച്ച വിവരങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായി എത്തുന്ന 'മാൻ വേഴ്‌സസ് വൈൽഡിന്റെ' പ്രത്യേക എപ്പിസോഡ് സംപ്രേഷണം ചെയ്തു. ഡിസ്‌ക്കവറി ചാനലിലെ ഏറ്റവും ജനപ്രിയ പരിപാടിയാണ് ഇത്. ഈ പരിപാടിയിൽ തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവെച്ചു കൊണ്ടും പ്രസരിപ്പോടെ കാട്ടിൽ യാത്ര ചെയ്തു മോദി അനുയായികളുടെ ഹീറോയായി. 'മാൻ വേഴ്‌സസ് വൈൽഡിന്റെ ' സ്‌പെഷ്യൽ എപ്പിസോഡ് ഇന്നലെ രാത്രി 9 മണിയോടെയാണ് സംപ്രേഷണം ചെയ്തത്.

അവതാരകനായ ബ്രിട്ടീഷ് സാഹസിക സഞ്ചാരി ബെയർ ഗ്രിൽസുമൊത്തുകൊടുംകാട്ടിലൂടെയായിരുന്നു മോദിയുടെ യാത്ര. യാത്രയ്ക്കിടെ കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ ഓർമ്മകളും അദ്ദേഹം പങ്കുവച്ചു. കുട്ടിക്കാലത്ത് കുളിക്കാനായി പോയപ്പോൾ തടാക തീരത്തുനിന്ന് ഒരു മുതലയെ കിട്ടി. അതുമായി വീട്ടിലെത്തിയപ്പോൾ ഇത് ശരിയല്ലെന്നും അതിനെ തിരികെക്കൊണ്ടുപോയി വിടാനും അമ്മ പറഞ്ഞുവെന്നും അത് താൻ അനുസരിച്ചെന്നും മോദി പറഞ്ഞു.

ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയ പാർക്കിലായിരുന്നു ഇരുവരുടെയും സഞ്ചാരം. മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും മുമ്പ് ഷോയിൽ അതിഥിയായി എത്തിയിട്ടുണ്ട്. അതിന് ശേഷം ഒരു പ്രമുഖ നേതാവ് ഷോയിൽ പങ്കെടുക്കാൻ എത്തുന്നത് മോദിയാണ്. പ്രകൃതി സംരക്ഷണവും വന്യജീവി സംരക്ഷണവുമെല്ലാം മോദി ഷോയിലുടെ നീളം വിശദീകരിക്കുന്നു. പ്രകൃതിയുടെ പുത്രനായാണ് താൻ വളർന്നതെന്നാണ് മോദി ഷോയിൽ ഉടനീളം വിശദീകരിക്കുന്നത്.

അതേസമയം 'ഭയം എന്താണെന്ന് താൻ അറിഞ്ഞിട്ടില്ല. അത് എന്താണെന്നോ അതിനെ എങ്ങനെ നേരിടണമെന്നോ മറ്റുള്ളവരോട് വിശദീകരിക്കാനോ എനിക്ക് അറിയില്ല. ക്രിയാത്മകത ശക്തിയാണ്. രാജ്യത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്നതിലാണ് എനിക്ക് സന്തോഷം. പ്രധാനമന്ത്രിയായുക എന്നത് എന്റെ സ്വപ്നമായിരുന്നില്ല. സ്ഥാനമാനങ്ങളൊന്നും എന്റെ സ്വഭാവത്തെ ബാധിച്ചിട്ടില്ല.' മോദി ഷോയ്ക്കിടെ പറഞ്ഞു.

ബെയർ ഗ്രിൽസുമൊത്തുള്ള സഞ്ചാരം ഒരു വിനോദയാത്രയായി സങ്കല്പിക്കുകയാണെങ്കിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതുമുതൽ 18 വർഷത്തിനിടെ തന്റെ ആദ്യത്തെ വെക്കേഷനാണെന്നും മോദി കൂട്ടിച്ചേർത്തു. നേരത്തെ പരിപാടിയിൽ ട്രൈലറും വലിയ തരംഗമായിരുന്നു. പരിപാടിയിലുടെ നീളം ചുറുചുറുക്കോടെ ഗ്രിൽസിനൊപ്പം ജിം കോർബറ്റ് നാഷണൽ പാർക്കിൽ സഞ്ചരിക്കുന്ന മോദിക്ക് ഗ്രിൽസ് തന്റെ ജാക്കറ്റ് ഊരി നൽകുന്ന കാഴ്ചയുമുണ്ട്. പതിനേഴോ പതിനെട്ടോ വയസുള്ളപ്പോൾ വീട് ഉപേക്ഷിച്ചിറങ്ങിയ താൻ പിന്നീട് ഹിമാലയത്തിലാണ് കഴിഞ്ഞതെന്ന് ഷോയ്ക്കിടെ മോദി പറയുന്നുണ്ട്. ഹിമാലയത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചുവെന്നും എന്തിനെയും താൻ പോസിറ്റീവ് ആയേ എടുക്കാറുള്ളുവെന്നും മോദി പറഞ്ഞു. കാട്ടിൽ നിന്നും ശേഖരിച്ച മുള കൊണ്ടുണ്ടാക്കിയ ആയുധവുമായായിരുന്നു ഇരുവരുടെയും യാത്ര. നാഷണൽ പാർക്കിലെ പുൽമേടുകളിലൂടെ സഞ്ചരിക്കുന്ന ഇരുവരും പുഴയിൽ ബോട്ടിലും സഞ്ചരിക്കുന്നുണ്ട്.

പരിപാടിയിലുടനീളം മോദി വളരെ സൗമ്യനായിരുന്നുവെന്നും മോശം കാലാവസ്ഥയൊക്കെ അദ്ദേഹം പുഞ്ചിരിയോടെ നേരിട്ടെന്നും ബെയർഗ്രിൽസ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'ഏറെ ഉയരമുള്ള പ്രദേശങ്ങളിൽ കയറാൻ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു കയറുന്നതിനിടെ ചെറിയ പാറകല്ലുകൾ അദ്ദേഹത്തിന്റെ ദേഹത്ത് പതിച്ചിരുന്നു. ഇടവിട്ട് മഴയുമുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വളരെ ശാന്തനായിരുന്നു. അദ്ദേഹം കുട ഉപയോഗിക്കാൻ തയാറായില്ല.' ഗ്രിൽസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP