Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ഭാര്യയിലെ നന്ദൻ വിവാഹിതനായി..! വധു ആരാണെന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾ അമ്പരക്കും

ഭാര്യയിലെ നന്ദൻ വിവാഹിതനായി..! വധു ആരാണെന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾ അമ്പരക്കും

മറുനാടൻ മലയാളി ബ്യൂറോ

ഭാര്യ സീരിയലിലെ നന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് റോൺസൺ വിൻസെന്റ്. ജനപ്രിയ സീരിയലായ സീതയിൽ ജടായു ധർമ്മൻ എന്ന കഥാപാത്രമായും തിളങ്ങിയ റോൺസൻ ഇപ്പോൾ അനുരാഗം എന്ന സീരിയലിൽ ശക്തമായ കഥാപാത്രമായിട്ടാണ് എത്തുന്നത്. ഇപ്പോൾ റോൺസൻ വിവാഹിതനായി എന്ന വാർത്തയാണ് എത്തുന്നത്. ഡോ. നീരജയാണ് റോൺസന്റെ നല്ല പാതിയായി എത്തിയിരിക്കുന്നത്.

വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച മിശ്രവിവാഹമാണ് റോൺസനും നീരജയും തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് നടന്നത്. ഡോ. നീരജ എന്ന പെൺകുട്ടിയെ പ്രേക്ഷകർക്ക് ഒരുപക്ഷേ പരിചയമുണ്ടാകും. ബേബി നീരജ എന്ന പേരിൽ സിനിമയിലും സീരിയലിലും തിളങ്ങിയ ആളാണ് നീരജ. നീരജ ഒരുകാലത്ത് തിരക്കുള്ള ബാലനടിയായിരുന്നു. പിന്നീട് പഠനത്തിൽ ശ്രദ്ധിച്ച്, അഭിനയം നിർത്തി ഡോക്ടറായി മാറുകയായിരുന്നു. പ്രണയവിവാഹം പ്രതീക്ഷിച്ചവർക്ക് മുന്നിൽ അറേഡ്ജ്ഡ് ആണെന്ന് പറയുന്ന തിരക്കിലാണ് റോൺസൻ. ക്രിസ്ത്യാനായ റോൺസന്റെയും ഹിന്ദുവായ നീരജയുടെയും വീട്ടുകാർ ആലോചിച്ചിച്ച് ഉറപ്പിച്ചതാണ് ഇവരുടെ വിവാഹമെന്നതാണ് കൗതുകരം. ഇവരുടെ പൊതുസുഹൃത്ത് വഴി വന്ന ആലോചനയായിരുന്നു വീട്ടുകാർക്ക് എതിർപ്പില്ലായിരുന്നു. ഹിന്ദു ചാരപ്രകാരം ഫെബ്രുവരി രണ്ടിന് കൊച്ചിയിൽ നീരജയുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഈ മാസം 28, 29, മാർച്ച് 1 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് വച്ച് ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹവും താരലോകത്തെ സുഹൃത്തുകൾക്കായി സത്കാരവും നടക്കുമെന്ന് റോൺസൻ സിനിലൈഫിനോട് വ്യക്തമാക്കി.

പഴയകാല നടൻ വിൻസെന്റിന്റെ മകനാണ് റോൺസൺ. ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന റോൺസൺ ശരീരസൗന്ദര്യമത്സരത്തിൽ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സീരിയലിന് മുമ്പേ തന്നെ മലയാളം, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ ആളാണ് റോൺസൺ. ഐടി ബേസ്ഡ് ജോലിയുണ്ടായിരുന്ന റോൺസന് അത് ഉപേക്ഷിച്ചാണ് അഭിനയ മേഖലയിൽ സജീവമായത്. റോൺസന്റേത് സിനിമാ കുടുംബവും നീരജയുടെത് ഡോക്ടർ കുടുംബമാണ്. നീരജയുടെ അച്ഛനും അമ്മയും അനിയനും ഡോക്ടർമാരാണ്. കൊച്ചിയിലെ ബൈജു ഹോസ്പിറ്റൽ ഇവരുടേതാണ്. റോൺസെന്റ് അപ്രതീക്ഷിത വിവാഹവാർത്തയറിഞ്ഞ് അദ്ദേഹത്തിന് ആശംസകളുമായി എത്തുകയാണ് എല്ലാവരും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP