Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെള്ളിമൂങ്ങയും പെരുച്ചാഴിയും രാജാധിരാജയും സിനിമകൾ; കോടീശ്വരനാകാൻ സുരേഷ് ഗോപിക്കൊപ്പം പി ജയചന്ദ്രൻ; എന്നും എപ്പോഴുമിന്റെ വിശേഷങ്ങളുമായി മോഹൻലാലും മഞ്ജുവാര്യരും: വിഷുദിനത്തിൽ ചാനലുകൾ കാഴ്‌ച്ചസദ്യ ഒരുക്കുന്നത് ഇങ്ങനെ

വെള്ളിമൂങ്ങയും പെരുച്ചാഴിയും രാജാധിരാജയും സിനിമകൾ; കോടീശ്വരനാകാൻ സുരേഷ് ഗോപിക്കൊപ്പം പി ജയചന്ദ്രൻ; എന്നും എപ്പോഴുമിന്റെ വിശേഷങ്ങളുമായി മോഹൻലാലും മഞ്ജുവാര്യരും: വിഷുദിനത്തിൽ ചാനലുകൾ കാഴ്‌ച്ചസദ്യ ഒരുക്കുന്നത് ഇങ്ങനെ

ആവണി ഗോപാൽ

തിരുവനന്തപുരം: ഓണമായാലും വിഷുവായാലും ക്രിസ്തുമസ് ആയാലും നമ്മുടെ മലയാളം ചാനലുകൾ ആഘോഷങ്ങൾക്ക് കുറവൊന്നുമില്ല. സൂപ്പർതാര സിനിമകളും താരസല്ലാപങ്ങളും മറ്റുമൊക്കെയാണ് പതിവായി ചാനലുകളിൽ ഉത്സവകാലങ്ങളിൽ ആഘോഷമാക്കാറ്. ചാനലുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ പരസ്യവരുമാനം ലഭിക്കുന്ന ദിവസങ്ങളാണ് ഇത്തരം ആഘോഷങ്ങൾ. വീണ്ടുമൊരു വിഷു കൂടി വരുമ്പോൾ നമ്മുടെ ചാനലുകൾ എല്ലാ ഒരുക്കങ്ങളുമായി ആഘോഷത്തിന് തയ്യാറെടുത്തു കഴിഞ്ഞു. പതിവുപോലെ സിനിമകളും താര സല്ലാപങ്ങളും കോമഡി ഷോകളുമാണ് ഏഷ്യാനെറ്റിലും സൂര്യയിലും അമൃതയിലും കൈരളിയിലുമൊക്കെ.

വിഷുദിനമായ നാളെ മുൻ വർഷത്തെ ഏറ്റവും പണം വാരിയ ചിത്രവുമായാണ് വിനോദ ചാനലുകളിലെ ഒന്നാമനായ ഏഷ്യാനെറ്റ് രംഗത്തെത്തിയുന്നത്. ബിജു മേനോൻ നായകനായ വെള്ളിമൂങ്ങയാണ് വിഷു ദിനത്തിലെ ബ്ലോക്‌ബെസ്റ്റർ ചലച്ചിത്രം. രാവിലെ മുതൽ തന്നെ ചാനലിൽ വിഷു പരിപാടികൾ ആരംഭിക്കും. രാവിലെ ഏഴ് മണിക്ക് 2015ലെ വിഷു ഫലത്തോടെയാണ് ആരംഭിക്കുന്നത്. പിന്നീട് മോഹൻലാലും മഞ്ജു വാര്യരും സത്യൻ അന്തിക്കാടും ഒരുമിച്ച സിനിമയിലെ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള താരസല്ലാപം ഉണ്ടാകും. കലാഭവൻ മണിയുടെ മണിക്കൈനീട്ടം എന്ന പരിപാടിയും ചാനലിൽ അവതരിപ്പിക്കുന്നുണ്ട്. തുടർന്ന് ഫഹദ് ഫാസിൽ നായകനായ ഗോഡ്‌സ് ഓൺ കൺട്രിയും ദിലീപിന്റെ റിങ് മാസ്റ്റർ എന്ന സിനിമയും ഏഷ്യാനെറ്റിൽ സംപ്രേഷണമുണ്ട്. നിങ്ങൾക്കും ആകാം കോടീശ്വൻ ഷോയിൽ ഗായകൻ പി ജയചന്ദ്രൻ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഏഷ്യാനെറ്റിനോട് മത്സരിക്കുന്ന സൂര്യാ ടിവിയും സിനിമയുടെ കാര്യത്തിൽ ഒട്ടും മോശമല്ല. മമ്മൂട്ടി ചിത്രമായ രാജാധിരാജയാണ് സൂര്യ ടിവിയുടെ വിഷുദിന ചലച്ചിത്രം. കാവ്യാ മാധവനുമായുള്ള പ്രത്യേക അഭിമുഖമാണ് മറ്റൊരു പ്രധാന പരിപാടി. പുതിയ സിനിമയായ ഷീ ടാക്‌സിയുടെ വിശേഷങ്ങളും കാവ്യ പങ്കുവെക്കുന്നു. തുടർന്ന് വില്ലാളി വീരൻ, ലാൽ ബഹദൂർ ശാസ്ത്രി, ഭയ്യാ ഭയ്യ തുടങ്ങിയ സിനിമകളും സൂര്യ ടിവി പ്രേക്ഷകർഡക്കായി ഒരുക്കയിരിക്കുന്നു.

കൈരളി ടിവിയും വിഷുദിന പരിപാടി മോശമാക്കാൻ തയ്യാറാല്ല. കഴിഞ്ഞ വർഷത്തെ മമ്മൂട്ടിയുടെ ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ച വർഷം എന്ന സിനിമായാണ് കൈരളിയുടെ വിഷു കൈനീട്ടം. സൂര്യയുടെ അഞ്ചാൻ എന്ന സിനിമയുടെ മലയാളം ഡബ്ബിങ് വേർഷനും ചേട്ടായീസ് എന്ന സിനിമയുടെ കൈരളി സംപ്രേഷണം ചെയ്യും. കാവ്യ മാധവനുമായുള്ള സ്റ്റാർ ചാറ്റാണ് കൈരളിയുടെ മറ്റൊരു പ്രോഗ്രാം. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പണം വാരിയ മോഹൻലാൽ ചിത്രമായ പെരുച്ചാഴിയുമായാണ് അമൃത ടിവിയുടെ വരവ്. പതിവ് പരിപാടികൾക്കൊപ്പമാണ് അമൃതയുടെ വിഷു ആഘോഷം. കാജൽ അഗർവാളുമായുള്ള പ്രത്യേക അഭിമുഖവും അമൃത സംപ്രേഷണം ചെയ്യുന്നു. സ്റ്റേജ്‌ഷോകളുടെ സംപ്രേഷണവും ഇതോടൊപ്പമുണ്ട്.

ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ തുടങ്ങിയ ഫ്ളാവേഴ്‌സ് ചാനലിലും വിഷുദിനത്തിൽ പ്രത്യേക പരിപാടികളും സിനിമകളുമുണ്ട്. ഫ്ളാവേഴ്‌സിൽ കസിൻസ് എന്ന സിനിമയാണ് സംപ്രേഷണം ചെയ്യുന്നത്. സിനിമകളേക്കാൾ ഉപരി സ്ഥിരം പരിപാടികളിൽ സിനിമാ താരങ്ങളെ സംഘടിപ്പിച്ചു കൊണ്ടാണ് മഴവിൽ മനോരമയുടെ വിഷു ആഘോഷം. ന്യൂസ് ചാനലുകളും വിഷു ആഘോഷത്തിന് തയ്യാറെടുത്തു കഴിഞ്ഞു. പ്രമുഖ ഹാസ്യ പരിപാടിയായ ഡെമോക്രേയ്‌സിയുടെ ആയിരം എപ്പിസോഡിന്റെ ആഘോഷങ്ങളാണ് റിപ്പോർട്ടർ ചാനലിലെ പ്രധാന പരിപാടി. മറ്റു ചാനലുകളിലെ ആക്ഷേപഹാസ്യത്തിന്റെ അവതാരകരെ കൂടി ഉൾപ്പെടുത്തിയായിരുന്നു കെ വി മധു നയിച്ച സംവാദം. കൂടാതെ എന്നും എപ്പോഴും താരങ്ങൾ റിപ്പോർട്ടർ ടിവിക്ക് വേണ്ടിയും വിഷുക്കണിയൊരുക്കി ഒത്തുകൂടുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലും മനോരമ ന്യൂസിലും പ്രത്യേക വിഷു പരിപാടികളുണ്ട്. ഇങ്ങനെ നിരവധി പരിപാടികളുമായി വിഷു ആഘോഷമാക്കാൻ തന്നെയാണ് ചാനലുകളുടെ ശ്രമം.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP