Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദായ നികുതിക്കാർ അറസ്റ്റ് ചെയ്തപ്പോൾ ഭാര്യയുടെ താലി പണയം വച്ച് കടം കൊടുത്ത മാനേജർക്കെതിരെയും കേസ് കൊടുത്തു; ചാനൽ തുടങ്ങാൻ പണം നിക്ഷേപിച്ചവർക്ക് എതിരെയെല്ലാം കള്ളക്കേസുകൾ; ഉടമസ്ഥാവകാശം കോടതി കയറിയിട്ടും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലോണുകൾ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ സഹായിച്ചതിന് നികേഷ് കുമാർ പ്രതിഫലം പറ്റുന്നത് ഇങ്ങനെ

ആദായ നികുതിക്കാർ അറസ്റ്റ് ചെയ്തപ്പോൾ ഭാര്യയുടെ താലി പണയം വച്ച് കടം കൊടുത്ത മാനേജർക്കെതിരെയും കേസ് കൊടുത്തു; ചാനൽ തുടങ്ങാൻ പണം നിക്ഷേപിച്ചവർക്ക് എതിരെയെല്ലാം കള്ളക്കേസുകൾ; ഉടമസ്ഥാവകാശം കോടതി കയറിയിട്ടും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലോണുകൾ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ സഹായിച്ചതിന് നികേഷ് കുമാർ പ്രതിഫലം പറ്റുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ നിരവധി സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള കേസുകൾ പുറത്തു കൊണ്ടുവന്ന മാദ്ധ്യമപ്രവർത്തകനാണ് എം വി നികേഷ് കുമാർ. മലയാളം ചാനൽ മാദ്ധ്യമ രംഗത്തെ മിശിഹാ എന്ന് അറിയപ്പെടുന്ന നികേഷ് എന്നാൽ, ചാനൽ മുതലാളി എന്ന നിലയിൽ ഒരു സമ്പൂർണ പരാജയമായിരുന്നു. ചാനൽ തുടങ്ങാൻ വേണ്ടി പലരിൽ നിന്നും പണം പിരിച്ച് ഷെയർ നൽകാതെ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിലെ പ്രതി കൂടിയാണ് നികേഷ്. ഇന്ത്യാവിഷൻ ചാനലിൽ നിന്നും പടിയിറങ്ങിയ ശേഷം നികേഷ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത് പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥകളായിരുന്നു. ഇതിന് ശേഷം ഒരു വർഷത്തിനുള്ളിൽ കോടികളുടെ മുടക്കുമുതലിൽ റിപ്പോർട്ടർ ചാനൽ പിറന്നു.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നുള്ള ലോണും മറ്റ് ചില വ്യവസായികളിൽ നിന്നും ഷെയർ സ്വീകരിച്ചുമായിരുന്നു ചാനൽ നിലവിൽ വന്നത്. എന്നാൽ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചാനലിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടു. പണം വാങ്ങിയവർക്ക് ഷെയർ നൽകാൻ തയ്യാറാകാത്തതായിരുന്നു പ്രധാന പ്രശ്‌നം. ഇതോടെ പലരും പടിയിറങ്ങി കോടതിയിലെത്തി. ചിക്കിങ് മുതലാളി മൺസൂറുമായുള്ള തർക്കം ചെന്നൈയിലെ ട്രിബ്യൂണലിലാണ്. ഈ കേസിൽ വിധി നികേഷിന് എതിരാകുമെന്നാണ് സൂചന. കൂടാതെ 12 കോടിയോളം രൂപ നൽകിയ ലാലിയ ജോസഫിന്റെ കേസിൽ നികേഷിനെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. ഇങ്ങനെയൊക്കയാണ് അവസ്ഥയെന്നിരിക്കെ തനിക്കെതിരെ തിരിയുന്നവരെ കള്ളക്കേസ് നൽകി ഒതുക്കാനുള്ള തന്ത്രമാണ് നികേഷ് പയറ്റുന്നത്. ഏറ്റവും ഒടുവിൽ ആദായനികുതി വകുപ്പ് അറസ്റ്റു ചെയ്തപ്പോൾ ജയിലിൽ നിന്നും ഇറക്കാൻ വേണ്ടി പണം നൽകിയ തിരികെ ചോദിച്ചപ്പോൾ ചാനലിലെ സെയിൽസ് വിഭാഗം പ്രസിഡന്റായിരുന്ന ആർ രാധാകൃഷ്ണന് എതിരെയാണ് നികേഷ് കേസ് നൽകിയിരിക്കുന്നത്.

കളമശ്ശേരി പൊലീസ് സ്‌റ്റേഷനിലും സെൻട്രൽ പൊലീസ് സ്‌റ്റേഷനിലുമാണ് നികേഷ് കുമാർ അടുത്തിടെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ, നികേഷ് നൽകിയത് പണം തിരികെ ചോദിച്ചതിനുള്ള പ്രതികാരമാണെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. സെയിൽസ് പ്രസിഡന്റായിരുന്ന വേളയിൽ രാധാകൃഷ്ണൻ സ്വന്തം പണം വകമാറ്റി ചിലവഴിച്ചുവെന്ന് ആരോപിച്ചാണ് കേസ് നൽകിയിരിക്കുന്നത്. കൊടുത്ത പണം തിരികേ വേണമെന്ന് കാണിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും മടുത്തതോടെ രാധകൃഷ്ണൻ പരാതി നൽകുകയുണ്ടായി. ഈ കേസിൽ പൊലീസ് എഫ്‌ഐആർ പോലും ഇട്ടില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. ഇതിനിടെയാണ് നികേഷ് രാധാകൃഷ്ണനെതിരെ കള്ളക്കേസ് നൽകിയിരിക്കുന്നത്.

സേവന നികുതി അടയ്ക്കാത്തതിന് 2015 മാർച്ച് 23ന് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങൾ മുത്തൂറ്റ് ഫിനാൻസിൽ പണയപ്പെടുത്തിയാണ് നികേഷ് കുമാറിന് രാധാകൃഷ്ണൻ പണം നല്കിയത്. എന്നാൽ, 29 ലക്ഷം രൂകയാണ് രാധാകൃഷ്ണൻ സംഘടിപ്പിച്ചു കൊടുത്തത്. ഈ പണം നല്കാതിരുന്നതിന്റെ പേരിൽ പല ഘട്ടങ്ങളിലായി കമ്പനിയുടെ അക്കൗണ്ടിലേക്ക് ഷെയറായി മാറ്റാമെന്ന നികേഷ് കുമാറിന്റെ ഉറപ്പിൻ മേൽ നൽകിയിരുന്നു. എന്നാൽ, ഈ പണമൊന്നും നികേഷ് നൽകുകയും ചെയ്തില്ല. 2012 ഡിസംബർ 31ന് 20 ലക്ഷം രൂപയും 2014 മെയ് 15ന് ആറരലക്ഷം രൂപയും 2014 ഒക്ടോബർ അഞ്ചിന് രണ്ടരലക്ഷം രൂപയും ഞാൻ ഷെയർ മണിയായി നൽകിയിരുന്നു. എ്ന്നിട്ടും ഒരു ഓഹരിയും നൽകുകയും ചെയ്തില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ പരാതി.

നികേഷ് കുമാർ എന്നെ ഭംഗി വാക്കുകൾ പറഞ്ഞ് വിശ്വസിപ്പിച്ച്, ചതിച്ച്, എനിക്ക് മോഹനവാഗ്ദാനങ്ങൾ നൽകി ഘട്ടം ഘട്ടമായി ലക്ഷക്കണക്കിന് രൂപ വാങ്ങി ഓഹരി നൽകാതെ വഞ്ചിച്ചു എന്നതായിരുന്നു പരാതി. പല തവണ ആവശ്യപ്പെട്ടിട്ടും കൃത്യമായ രീതിയിൽ പറഞ്ഞ അവധി പ്രകാരം മേൽ പറഞ്ഞ ഓഹരികൾ തിരികെ നൽകിയില്ല. ഏകദേശം എനിക്ക് 29 ലക്ഷം രൂപയുടെ ഓഹരികൾ നികേഷ് കുമാർ വിശ്വാസവഞ്ചനയും ചതിയും നടത്തി നൽകിയിട്ടില്ല. ഓരോ ഘട്ടത്തിലും എന്നിൽ നിന്ന് പണം നികേഷ് കുമാർ വാങ്ങുന്ന സമയത്ത് പല വാഗ്ദാനങ്ങൾ നൽകുകയും എനിക്ക് അർഹമായ ഓഹരിയും കൂടാതെ അർഹമായ ലാഭ വിഹിതവും യഥാസമയം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. മേൽ വാഗ്ദാനങ്ങളാൽ എന്നിൽ ചതിപ്രയോഗം നടത്തുകയും ആ ചതിയിലൂടെ എനിക്ക് 29 ലക്ഷം രൂപയും നഷ്ടം ഉണ്ടാവുകയും അത്രയും ലാഭം നികേഷ് കുമാറിന് ഉണ്ടായിട്ടുള്ളതാണ്.- രാധാകൃഷ്ണൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാധാകൃഷ്ണന്റെ 30 വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് നികേഷ് കുമാർ തട്ടിയെടുത്തത്. റിപ്പോർട്ടർ ചാനലിൽ ജോലി ചെയ്തു എന്നതിന്റെ പേരിൽ ജീവിതം വഴിമുട്ടിയെന്നാണ് രാധാകൃഷണൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. അഞ്ച് വർഷത്തോളം ശമ്പളത്തിൽ നിന്നും നിയമാനുസൃതം പിടിച്ച ടിഡിഎസ് ഇതുവരെയും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ നികേഷ് കുമാർ അടച്ചിരുന്നില്ല. അതുപോലെ തന്നെ ശമ്പളത്തിൽ നിന്നും നിയമാനുസൃതം പിടിച്ച പ്രൊവിഡണ്ട് ഫണ്ടും ഇതുവരെ അടച്ചിരുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നികേഷ് കുമാർ തരാനുള്ള 29 ലക്ഷം രൂപയുടെ ഓഹരികളും, ഫോം16, പ്രൊവിഡണ്ട് ഫണ്ട്, ഗ്രാറ്റിവിറ്റി, മറ്റ് കമ്പനി ആനുകൂല്യങ്ങൾ എന്നിവ ഏത്രയും പെട്ടന്ന് ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരികരിക്കണമെന്നാണ് പരാതിയിൽ ബോധിപ്പിച്ചത്. എന്നാൽ, അഴീക്കോട് ഇടതു സ്ഥാനാർത്ഥിയായ നികേഷ് കുമാറിനെതിരെ പരാതി നൽകിയിട്ടും വേണ്ട നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. എഫ്‌ഐആർ പോലും ഈവിഷയത്തിൽ ഇട്ടില്ലെന്ന ആരോപണം ഉയർന്നു. എന്നാൽ, നികേഷ് നൽകിയ പരാതിയിൽ പൊലീസ് ഉടനടി പരാതി നൽകുകയും ചെയ്തു. ഇത് അഴീക്കോട് സ്ഥാനാർത്ഥിയായതിന്റെ പ്രത്യുപകാരമായിരുന്നു എന്നും പറയുന്നുണ്ട്.

നേരത്തെ വിവാദമായ കളമശേരി തട്ടിക്കൊണ്ടുപോകൽ കേസ് മാതൃകയിൽ നികേഷ് കുമാർ പൊലീസിനെ ഉപയോഗിച്ച് ഓഹരി തട്ടിപ്പ് കേസ് പിൻവലിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നു എന്ന പരാതിയും ഓഹരി ഉടമകൾ ഉന്നയിച്ചിരുന്നു. തങ്ങളുടെ ഓഹരി പൂർണമായും കൈക്കലാക്കാൻ പൊലീസ് ദുരുപയോഗിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയോ സർക്കാരോ അറിയാതെയാണ് പൊലീസിനെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് എന്നാണ് പരാതി. അഴീക്കോട് ഇടതുസ്ഥാനാർത്ഥിയായിരുന്നു എന്ന് പറഞ്ഞ് ആ സ്വാധീനം ചില പൊലീസ് ഉദ്യോഗസ്ഥരിൽ ഉപയോഗിച്ച് റിപ്പോർട്ടർ ചാനലിലെ ഓഹരി ഉടമകളുടെ ഓഹരികൾ സ്വന്തമാക്കാൻ വഴിവിട്ട് ശ്രമിക്കുന്നു എന്നായിരുന്നു പരാതി.

ദുബൈ വ്യവസായി എ.കെ.മൻസൂർ, പ്ലാന്ററായ ലാലിയ ജോസഫ്, ലീന നാരായണൻ, വിജയകുമാരി എന്നിവരാണ് പരാതി ഉന്നയിച്ചത്. 5 ശതമാനം വിയർപ്പ് ഓഹരി നൽകിയാൽ മതിയെന്ന വ്യവസ്ഥയിലാണ് നികേഷ് കുമാറിനെ എഡിറ്റർ ഇൻ ചീഫാക്കി ഇവർ ചാനൽ ആരംഭിച്ചതെന്നും എന്നാൽ പിന്നീട് ചാനൽ ആരംഭിച്ച ശേഷം ഓഹരി ഉടമകൾ അറിയാതെ അവരുടെ ഓഹരികൾ നികേഷ് കുമാർ വ്യാജരേഖ ചമച്ച് സ്വന്തമാക്കി എന്നുമാണ് ഇവർ ആരോപിച്ചത്.

അതേസമയം റിപ്പോർട്ടർ ചാനലിന്റെ ഉടമസ്ഥാവകാശം കോടതി കയറുമ്പോൾ തന്നെ നികേഷ് കുമാറിന് സർക്കാർ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽ(കെഎഫ്‌സി) നിന്നും ആറ് കോടിയിലേറെ രൂപ ലോണെടുത്തിരുന്നു. കേസിൽ കുടുങ്ങികിടക്കുന്ന സ്ഥാപനത്തിന്റെ വസ്തു ഈട് നൽകി വായ്‌പ്പ് നൽകിയത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. അപേക്ഷിച്ച് 15 ദിവസത്തിനകമാണ് നികേഷിന് ലോൺ അനുവദിച്ചത്. ജീവനക്കാർക്ക് ശമ്പളം പോലും ഈ പണം ഉപയോഗിച്ച് നൽകിയിട്ടില്ലെന്നാണ് വിവരം. പട്ടിണി കിടന്ന് മടുത്ത ജീവനക്കാർ പലരും ചാനലിൽ നിന്നും പടിയിറങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP