Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീലുവും ബാലുവും പിന്നെ പട്ടിയും....! ലെയ്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത് സാക്ഷാൽ മമ്മൂട്ടിയും; ലച്ചുവിന്റെ വിവാഹം ശേഷം അച്ഛനും അമ്മയും പോകുന്നത് ബിഗ് സ്‌ക്രീനിലേക്ക്; ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ സീരിയലിന് ഇനി എന്തു സംഭവിക്കും? സിനിമാ തിരക്കുകൾ നായകനേയും നായികയേയും സീരിയലിൽ നിന്ന് അകറ്റുമോ? ഉപ്പും മുളകും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചാ വിഷയമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകിൽ നിന്ന് നീലും ബാലുവും ഇനി വെള്ളിത്തിരയിലും നായികാ നായികന്മാർ. പി മുരളീധരൻ, ശ്യാം കൃഷ്ണൻ എന്നിവരുടെ രചനയിൽ അഷാദ് ശിവറാം സംവിധാനം ചെയ്യുന്ന ലെയ്ക്ക് എന്ന സിനിമയിലൂടെയാണ് ഇരുവരും വെള്ളിത്തിരയിലേക്കും താരജോഡികളായി ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്ത്വിട്ടത്.

ബാലുവും നീലുവും ഒപ്പം ഒരു പട്ടിയും പോസ്റ്ററിലുണ്ട്. ഉപ്പും മുളകും മാതൃകയിൽ ഒരു ഫാമിലി എന്റർടെയിനറാണോ അരങ്ങിൽ ഒരുങ്ങുന്നത് എന്നതാണ്് പ്രേക്ഷകരുടെ ആകാംക്ഷ ഡോ. ഷംനാദും, ഡോ രഞ്ജിത്ത് മണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശാന്തൻ ബി.ടി അനിൽ കുമാറിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് സതീഷ് രാമചന്ദ്രനും ജെമിനി ഉണ്ണികൃഷ്ണനും ചേർന്നാണ്.

നാലുവർഷമായി മുന്നേറുന്ന ഉപ്പും മുളകം സീരിയിലെലെ ആയിരം എപിസോഡ് അടുത്തിടെയാണ് സംപ്രേഷണം ചെയ്ത്. സീരിയലിലെ നായകൻ ബാലുവിന്റെ മകളുടെ വിവാഹം ആർഭാടമായി നടത്തിയ ഈ എസിപോഡിലായിരുന്നു. ബാലചന്ദ്രൻ തമ്പി എന്ന ഗ്രഹനാഥന്റെ റോളിലാണ് ബിജു സോപാനം സീരിയലിലെത്തുന്നത്. കാവാലം കളരിയിലെ നാടകനടനായിരുന്ന ബിജു സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയാണ് ഉപ്പും മുളകിലേക്ക് എത്തുന്നത്. ഉപ്പും മുളകിലെ കഥാപാത്രവും നീലുവനായി എത്തിയ നിഷാ സാരംഗിന്റെ കഥാപാത്രവും ശ്രദ്ധ നേടിയതോടെ സീരിയൽ മികച്ച രീതിയിലാണ് മുന്നോട്ട് പോയത്. സീരിയലിൽ ലച്ചുവായി എത്തിയ ജൂഹിക്ക് സീരിയലിൽ നിന്ന് പിന്മാറിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഉപ്പും മുളകും ഫാൻസിനെ നിരാശപ്പെടുത്തുകയും ചെയ്തിരുന്നു.

ബാലചന്ദ്രൻ തമ്പിയും നീലുവും അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിലെ രസകരമായ സംഭവങ്ങളാണ് സീരിയലിൽ അവതരിപ്പിക്കുന്നത്. സാധാരണ കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതുകൊണ്ടു തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരമാണ് ഉപ്പും മുളകും. മുടിയനും ലച്ചുവും ശിവയും കേശുവും പാറുവുമാണ് ഇവരുടെ മക്കളായി അഭിനയിക്കുന്നത്. ബാലുവും നീലുവും വെള്ളിത്തിരയിൽ സജീവമാകുകയാണെങ്കിൽ സീരിയൽ അവതാളത്തിലാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ രചന നിർഹിക്കുന്നത് ഫൈസൽ കരുനാഗപ്പള്ളിയാണ്. ഉപ്പും മുളകും അണിയറ ടീം നേരത്തെ ഒരു സിനിമ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ ചിത്രീകരണം മുന്നോട്ട് പോകുകയാണ്.

ഇടക്കാലത്ത് സീരിയലിലേക്ക് ബാലുവും നീലുവും എത്താതിരുന്നത് പ്രേക്ഷകരുടെ പരിഭവം നേരിട്ടിരുന്നു. പിന്നാലെ നാല് ദിവസത്തിനകം തന്നെ നീലുവിനേയും ബാലുവിനേയും പാറുക്കുട്ടിയേയും എത്തിച്ച് ചിത്രീകരണം പുനരാരംഭിച്ചിരുന്നു. സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും സീരിയലുകളിലൂടെയുമാണ് നിഷാ സാരംഗ് ഉപ്പും മുളകിലേക്കും എത്തിയത്. ഇരുവരും ഒരുമിച്ച് പ്രധാനകഥാപാത്രങ്ങളായി സിനിമ എത്തുന്നതോടെ ആശംസ നേർന്ന് ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP