Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നാലുതവണ ജയിപ്പിച്ച ജനങ്ങൾക്ക് നന്ദി; നിയമസഭയിൽ വഷളത്തരങ്ങൾ കേട്ടാൽ മതിയല്ലോ...പാവപ്പെട്ട കുട്ടികൾ ഇതെല്ലാം കേട്ട് പഠിച്ച് വഴി തെറ്റി പോയില്ലല്ലോ എന്ന പരിഹാസം; ദേശ വിരുദ്ധ ചിന്താഗതിയുള്ള നിയോജക മണ്ഡലങ്ങൾ സൃഷ്ടിക്കപ്പെടുന്നത് വോട്ടു ബാങ്കുകളുടെ ലിബറൽ രാഷ്ട്രീയത്തെക്കാൾ അപകടകരമെന്ന് ഡോ ഗോപകുമാർ; ന്യൂസ് അവറിൽ 'ജലീൽ' തകർന്നപ്പോൾ

നാലുതവണ ജയിപ്പിച്ച ജനങ്ങൾക്ക് നന്ദി; നിയമസഭയിൽ വഷളത്തരങ്ങൾ കേട്ടാൽ മതിയല്ലോ...പാവപ്പെട്ട കുട്ടികൾ ഇതെല്ലാം കേട്ട് പഠിച്ച് വഴി തെറ്റി പോയില്ലല്ലോ എന്ന പരിഹാസം; ദേശ വിരുദ്ധ ചിന്താഗതിയുള്ള നിയോജക മണ്ഡലങ്ങൾ സൃഷ്ടിക്കപ്പെടുന്നത് വോട്ടു ബാങ്കുകളുടെ ലിബറൽ രാഷ്ട്രീയത്തെക്കാൾ അപകടകരമെന്ന് ഡോ ഗോപകുമാർ; ന്യൂസ് അവറിൽ 'ജലീൽ' തകർന്നപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയത്തിൽ ദേശ വിരുദ്ധ ചിന്താഗതിയുള്ള നിയോജക മണ്ഡലങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് മുൻ വൈസ് ചാൻസലറും രാഷ്ട്രമീമാംസാ പണ്ഡിതനുമായ ഡോ ജി ഗോപകുമാർ. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ കഴിഞ്ഞ ദിവസത്തെ ചർച്ചയിലാണ് ആരും പറയാൻ മടിക്കുന്ന ആ അഭിപ്രായം ഗോപകുമാർ തുറന്നു പറഞ്ഞത്. ഇതിനൊപ്പം കെടി ജലീലിനെ ഏല്ലാ അർത്ഥത്തിലും അവതാരകൻ വിനു വി ജോൺ പൊളിച്ചടുക്കി. ചർച്ചയിൽ പങ്കെടുത്ത അഡ്വ കെ ജയശങ്കറും ജലീലിനെ അതിരൂക്ഷമായി വിമർശിച്ചു. തീവ്രവാദത്തിന്റെ വിത്തുകളാണ് കാശ്മീർ വിവാദത്തിലൂടെ പാകുന്നതെന്ന സൂചനകളാണ് ചർച്ച നൽകുന്നത്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ നടത്തിയത് ഗോപാകുമാറാണ്. ഇത് കേരള രാഷ്ട്രീയത്തിലെ അപചയമാണെന്ന് ഗോപകുമാർ തന്റെ വാദത്തിലൂടെ വിശദീകരിച്ചു. ചർച്ചയിലെ എല്ലാ അംഗങ്ങൾക്കും ഒരേ അഭിപ്രായമുള്ളതും ചൂണ്ടിക്കാട്ടി. കാര്യങ്ങളെ ഗോപകുമാർ ചർച്ചയ്ക്കിടെ വിശദീകരിച്ചത് ഇങ്ങനെ- ഇപ്പോൾ കേരള രാഷ്ട്രീയത്തിന്റെ അപചയം ആണ് കാണുന്നത്. ഒന്ന് പ്രത്യേക വിഭാഗത്തിന്റെ വോട്ട് കിട്ടാൻ വേണ്ടി അതേ ടെപ്രമെന്റുള്ള ആളുകളെ പ്രോജക്ട് ചെയ്ത് അവർക്ക് കൂടുതൽ സെപയ്‌സ് കൊടുക്കുക എന്നത് വളരെ നാളായി കേരള രാഷ്ട്രീയത്തിൽ കാണുന്നുണ്ട്.

ഇതോടൊപ്പം തന്നെ ഇത്തരം ചിന്താഗതിയുള്ള നിയോജകമണ്ഡലം- മാനസിക അവസ്ഥയുള്ള നിയോജക മണ്ഡലം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് ദേശ വിരുദ്ധമാണ്. തീവ്രവാദത്തിന് അനുകൂലമാണ്. അങ്ങനെയൊരു സാഹചര്യം കേരള രാഷ്ട്രീയത്തിൽ ശക്തമായി വരുന്നുണ്ട്. അത് നേരത്തെ കാണിച്ച വോട്ട് ബാങ്കുകളുടെ ലിബറൽ രാഷ്ട്രീയത്തെക്കാൾ അപകടകരം. അതിന്റെ ഒരു റിഫ്‌ളക്ഷനാണ് ഇവിടെ കണ്ടത്. ഇത്തരം വാദഗതികൾ മറ്റൊരു രാജ്യത്തിന് അനുകൂലമായി മുഖപുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത് ദേശവിരുദ്ധമാണ്. സമൂഹത്തിൽ മലീമസമായ ആശയങ്ങൾ പ്രചരിപ്പിച്ച് യുവതലമുറയെ വഴി തെറ്റിധരിപ്പിക്കാൻ വേണ്ടി അവതരിപ്പിക്കലാണ്. ഇത് കേരള രാഷ്ട്രീയത്തിന്റെ അപചയം.

രാഷ്ട്രീയ അപചയം എന്നു പറയാൻ കാരണം ഇതുവഴി വോട്ട് കിട്ടാനുള്ള രാഷ്ട്രീയം ഒരു വശത്ത് കളിക്കുക. മറുവശത്ത് ഈ എക്‌സ്ട്രീം പൊളിട്ടിക്‌സ് കൂടുതൽ വർഗ്ഗീയവത്കരിച്ച് അത് തീവ്രവാദ വർഗ്ഗീയതയിലേക്ക് എത്തിക്കും എന്നുള്ളതാണ്. അതാണ് ഇവിടെ കണ്ടത്. ഖേദപ്രകടനം നടത്തി തീർക്കേണ്ട വിഷയം അനാവശ്യമായി കത്തിച്ചതിന് പിന്നിലും ഗോപകുമാർ സംശയങ്ങൾ കാണുന്നു. ഇതിനൊപ്പം ജലീലിനെ നിയമസഭയിലേക്ക് ജയിപ്പിച്ചവർക്ക് ഈ ചർച്ചയ്ക്കിടെ വിനു വി ജോൺ നന്ദിയും പറഞ്ഞു.

ചരിത്രാധ്യാപകനാണ് ജലീൽ എന്ന വിഷയമാണ് പരിഹാസത്തിലൂടെ നന്ദിക്ക് വിധേയമാക്കിയത്. നാലുതവണ ജയിപ്പിച്ച ജനങ്ങൾക്ക് നന്ദി പറയണം... നിയമസഭയിൽ ഈ വഷളത്തനങ്ങൾ കേട്ടാൽ മതിയല്ലോ.... പാവപ്പെട്ട കുട്ടികൾ ഇതെല്ലാം കേട്ട് പഠിച്ച് വഴി തെറ്റി പോയില്ലല്ലോ.. അതുകൊണ്ട് കുറ്റിപുറം മുതൽ ഇയാളെ ജയിപ്പിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾക്ക് അഭിവാദ്യങ്ങൾ-ഇതായിരുന്നു ആ വാചകങ്ങൾ. ജയശങ്കറിനോട് ചർച്ചയ്ക്കിടെ വിനു വി ജോൺ പറഞ്ഞതും നിർണ്ണായകമായി.

എന്നെ കുറിച്ച് എഴുതിയ പോസ്റ്റിൽ പറയുന്നത് കേട്ട് ഞാൻ തന്നെ എന്ത് പറയണമെന്ന അവസ്ഥയിലായി. ഒരു ചർച്ചയ്ക്കിടെ വ്യവസായ പ്രമുഖനെതിരെ ഞാൻ പറഞ്ഞത് പ്രകോപിപ്പിച്ചത് വ്യവസായ പ്രമുഖനെ അല്ല ഇയാളെയാണ് ചൊടിപ്പിച്ചത്. എന്നെ പോലുള്ളവർ ശമ്പളം വാങ്ങുന്നത് ഉടമസ്ഥരുടെ കുടുംബ സ്വത്തിൽ നിന്നല്ല. വ്യവസായ പ്രമുഖർ നൽകുന്ന പരസ്യവരുമാനത്തിൽ നിന്നാണ്. അതായത് ഞാൻ ആ മുതലാളിയുടെ മുമ്പിൽ കുമ്പിട്ട് നിൽക്കണമെന്നാണ് ഇയാൾ അന്ന് പറഞ്ഞു വച്ചത്. കാശ്മീർ വിവാദം ബോധാപൂർവ്വം ആസൂത്രണം ചെയ്തതാണെന്നും അത് പറ്റി പോകുന്നതല്ലെന്നും കൂടി പറഞ്ഞാണ് വിനു വി ജോൺ ചർച്ച അവസാനിപ്പിച്ചത്.

തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ ചിലർ ദുർവ്യാഖ്യാനം ചെയ്‌തെന്നും അതാണ് പ്രശ്‌നമെന്നും പറഞ്ഞാണ് ആസാദ് കാശ്മീർ പോസ്റ്റ് ജലീൽ പിൻവലിച്ചത്. ഈ സാഹചര്യത്തിലാണ് ആരാണ് ദുർവ്യാഖ്യാനം ചെയ്തതെന്ന ചോദ്യവുമായി വിനു വി ജോൺ ചർച്ച നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP