Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കന്നടയിലെ പ്രമുഖ ചലച്ചിത്ര സീരിയൽ താരത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമാണെന്ന് സൂചനകൾ; കാമുകനെതിരെ കേസ്; വിഷം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ; കാമുകനെതിരെ ഗുരുതര ആരോപണവും

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: കന്നടയിലെ പ്രമുഖ ചലച്ചിത്ര സീരിയൽ താരത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നടി ചന്ദനയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. വിഷം കഴിക്കുന്നതിന്റെ വീഡിയോ അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

വിഷം കഴിച്ചതിന് പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. തന്റെ മരണത്തിന് കാരണം ദിനേഷാണെന്ന് നടി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്.

കഴിഞ്ഞ അഞ്ച് വർഷമായി ചന്ദനയും ദിനേഷും അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് ചന്ദന ആവശ്യപ്പെട്ടപ്പോൾ, ചന്ദനയുടെ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ആലോചന വന്നാൽ മാത്രമേ വിവാഹം കഴിക്കാൻ തയ്യാറൂള്ളു എന്നായിരുന്നു ദിനേഷിന്റെ നിലപാട്.

ചന്ദനയുടെ മാതാപിതാക്കൾ ഇതുമായി ബന്ധപ്പെട്ട് ദിനേഷിന്റെ വീട്ടിലെത്തി. എന്നാൽ ദിനേഷിന്റെ മാതാപിതാക്കൾ ചന്ദനയെ അപമാനിച്ച് സംസാരിച്ചതോടെ ബന്ധത്തിൽ വിള്ളലുകൾ വീഴുകയായിരുന്നു.

മരണവുമായി ബന്ധപ്പെട്ട് ദിനേഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP