Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളം ചാനലുകളുടെ യുദ്ധം ഗൾഫിലേക്കും; കൈരളി അറേബ്യ ചാനൽ നാളെ സംപ്രേഷണം തുടങ്ങും; മീഡിയാ വണ്ണിന്റെ ഗൾഫ് ചാനൽ അടുത്തമാസം; കൂടുതൽ ഗൾഫ് വാർത്തകളുമായി റിപ്പോർട്ടറും

മലയാളം ചാനലുകളുടെ യുദ്ധം ഗൾഫിലേക്കും; കൈരളി അറേബ്യ ചാനൽ നാളെ സംപ്രേഷണം തുടങ്ങും; മീഡിയാ വണ്ണിന്റെ ഗൾഫ് ചാനൽ അടുത്തമാസം; കൂടുതൽ ഗൾഫ് വാർത്തകളുമായി റിപ്പോർട്ടറും

ൾഫ് മേഖലയിലും ആധിപത്യമുറപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ചാനലുകൾ തങ്ങളുടെ പ്രവർത്തനമേഖല അവിടേക്കും വ്യാപിപ്പിക്കുകയാണ്. തങ്ങളുടെ ഗൾഫ് ചാനലുകൾ ലോഞ്ചു ചെയ്ത് മത്സരം കടുപ്പിക്കാൻ ഒരുങ്ങുന്നത് കൈരളിയും മീഡിയ വണ്ണുമാണ്. കൂടുതൽ ഗൾഫ് വാർത്തകൾ നൽകി റിപ്പോർട്ടർ ചാനലും മത്സരത്തിന് തയ്യാറെടുക്കുകയാണ്.

മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ പുതിയ ചാനലായ കൈരളി അറേബ്യ നാളെയാണ് ഉദ്ഘാടനം ചെയ്യുന്നത്. കൈരളിക്കും പീപ്പിളിനും വി ചാനലിലും പിന്നാലെ നാലാമതൊരു ചാനൽ ലോഞ്ചു ചെയ്യുന്നതിലൂടെ ഗൾഫ് മേഖലയിലെ പ്രേക്ഷകരെ കൂടുതൽ തങ്ങളിലേക്ക് അടുപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മെഗാ സ്റ്റാർ മമ്മൂട്ടി ഡയറക്ടറായുള്ള മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ്.

അബുദാബിയിൽ മലയാള ചലച്ചിത്ര രംഗത്തെ ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കുന്ന മെഗാ ഇവന്റോടും രാഷ്ട്രീയ സാമൂഹിക വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സെമിനാറോടും കൂടിയാണ് കൈരളി അറേബ്യയുടെ ഉദ്ഘാടനം.

ഗൾഫ് പ്രേക്ഷകരെ ലക്ഷ്യമിട്ട് മീഡിയ വണ്ണിന്റെ രണ്ടാമത്തെ ചാനൽ ഏപ്രിൽ 2ൽനാണു സംപ്രേഷണം തുടങ്ങുക. മീഡിയ വണ്ണിന്റെ രണ്ടാം വാർഷികദിനത്തിൽ ദുബായിൽ നടന്ന ചടങ്ങിലാണ് രണ്ടാം ചാനൽ പ്രഖ്യാപിച്ചത്.

പ്രവാസികളിൽ ചാനലിനു ലഭിച്ച സ്വീകാര്യതയാണ് ഗൾഫ് ചാനലിന് രൂപം കൊടുക്കാൻ പ്രേരിപ്പിച്ചതെന്നു മീഡിയ വൺ അധികൃതർ പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം വാർഷികദിനത്തിൽ മീഡിയവൺ ഗൾഫ് ചാനലിന്റെ തീയതി പ്രഖ്യാപനം ദുബായിൽ നടന്നത്. ഗൾഫ് മേഖലയിലെ ബിസിനസ് രംഗത്തെയും സാമൂഹിക സാംസ്‌കാരിക മേഖലയിലെയും പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഗൾഫ് പ്രേക്ഷകരെ ലക്ഷ്യമിട്ട് വാർത്താസംപ്രേഷണം പുലർച്ചെ രണ്ടുവരെയാക്കിയാണ് ചാനലുകളുടെ ഗൾഫ് മത്സരത്തിൽ റിപ്പോർട്ടർ ചാനലും ഭാഗഭാക്കാകുന്നത്. ഗൾഫ് പ്രേക്ഷകർക്കായി പ്രത്യേക ചർച്ചകളും ചാനൽ സംപ്രേഷണം ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP