Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാ താരങ്ങളെ വീട്ടിൽ താമസിപ്പിക്കാൻ വിദേശ മലയാളികൾ മത്സരിക്കുന്നു; റിമി ടോമിയുടെ ഷോയിൽ കോമഡിയെന്ന് പേരിൽ പ്രവാസികളെ അധിക്ഷേപിച്ച് ഹരിശ്രീ യൂസഫ്; പ്രതിഷേധം ശക്തമായപ്പോൾ ക്ഷമാപണവുമായി താരം

സിനിമാ താരങ്ങളെ വീട്ടിൽ താമസിപ്പിക്കാൻ വിദേശ മലയാളികൾ മത്സരിക്കുന്നു; റിമി ടോമിയുടെ ഷോയിൽ കോമഡിയെന്ന് പേരിൽ പ്രവാസികളെ അധിക്ഷേപിച്ച് ഹരിശ്രീ യൂസഫ്; പ്രതിഷേധം ശക്തമായപ്പോൾ ക്ഷമാപണവുമായി താരം

ആവണി ഗോപാൽ

തിരുവനന്തപുരം: മലയാളത്തിലെ മിക്ക മിമിക്രി താരങ്ങളുടെയും പ്രധാന വരുമാനമെന്ന് പറയുന്നത് വിദേശ മലയാളികളുടെ കലാപ്രേമമാണ്. വിദേശത്ത് കോമഡി ഷോകൾ സംഘടിപ്പിക്കുന്നതുകൊണ്ടാണ് നിരവധി കോമഡി ട്രൂപ്പുകൾ ഇന്നും പ്രവർത്തിച്ചുപോകുന്നതും. ഗൾഫ് നാടുകളിലും യൂറോപ്പിലും അമേരിക്കയിലും കോമഡി ഷോകൾ സംഘടിപ്പിക്കാൻ മുൻകൈയെടുക്കുന്ന പ്രവാസി സംഘടനകളെ ഒന്നടക്കം കോമഡി താരം ഹരിശ്രീ യൂസഫ് ആക്ഷേപിച്ചു എന്ന് ആക്ഷേപം ശക്തമായി. മഴവിൽ മനോരമയിലെ റിമി ടോമിയുടെ ടോക് ഷോയിൽ കോമഡിയെന്ന് രൂപത്തിൽ യൂസഫ് പ്രവാസി മലയാളികളെ അടച്ചാക്ഷേപിച്ചു എന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ നടൻ കൂടിയായ ഹരിശ്രീ യൂസഫ് മാപ്പു ചോദിച്ചു.

മഴവില്ലിൽ റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്നിൽ അതിഥിയായി എത്തിയപ്പോഴാണ് ഹരിശ്രീ യൂസഫ് കോമഡി അവതരിപ്പിച്ചത്. എന്നാൽ, തമാശയ്ക്കായി പറഞ്ഞ കാര്യങ്ങൾ പ്രവാസികളെ ശരിക്കും വേദനിപ്പിക്കുകയായിരുന്നു. അയർലണ്ടിലെ മലയാളികളെയാണ് ഹരിശ്രീ യൂസഫ് അധിക്ഷേപിച്ചെന്ന ആരോപണം ഉയർന്നത്. വിദേശയാത്രാ വേളയിലെ തന്റെ അനുഭവം എന്ന വിധത്തിലായിരുന്നു യൂസഫ് കോമഡി പഞ്ഞത്. ഇതോടെ ഇത് വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. റിമി ടോമി ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു നടൻ കോമഡി രൂപത്തിൽ പരിപാടി അവതരിപ്പിച്ചത്.

സിനിമാ താരങ്ങളെ കാണുമ്പോൾ വിദേശ മലയാളികൾക്ക് പൊതുവേ കുറച്ച് അടുപ്പം കൂടുതലാണെന്ന വിധത്തിലായിരുന്നു ഹരിശ്രീ യൂസഫ് പരിപാടി അവതരിപ്പിച്ചത്. വിദേശയാത്ര പോയ ചലച്ചിത്ര താരങ്ങളെ പ്രവാസി മലയാളികൾ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ മത്സരിക്കുന്നുവെന്ന് പറഞ്ഞാണ് ഹരിശ്രീ യൂസഫ് കാര്യം അവതരിപ്പിച്ചത്. ഇത് കൂടാതെ പ്രവാസി മലയാളികൾ സായിപ്പിന്റെ ക്ലീനറാണെന്നും യൂസഫ് പരിസഹിക്കുകയുണ്ടായി. രാത്രി മുഴുവൻ ഉറങ്ങാൻ വിടാതെ ഫോട്ടോയെടുപ്പിക്കുന്ന മനോരോഗികളാണെന്ന വിധത്തിലും ചിത്രീകരിച്ചുവെന്നാണ് പ്രവാസികളുടെ പരാതി.

അയർലണ്ട് യാത്രക്കിടെ ഉണ്ടായ അനുഭവം എന്ന നിലയിൽ അവതരിപ്പിച്ച് പരിപാടി പ്രവാസി മലയാളികളെ മുഴുവൻ അടച്ചധിക്ഷേപിക്കുന്നതായി മാറി. സംഭവം കോമഡിയായിരുന്നുവെങ്കിലും പരിപാടി കണ്ട അയർലണ്ട് മലയാളികളെ ഇത് ശരിക്കും വേദനിപ്പിച്ചു. ഇതോടെയാണ് സോഷ്യൽ മീഡിയയിലൂടെ ഹരിശ്രീ യൂസഫിനെതിരെ നിരവധി പേർ രംഗത്തെത്തിയത്. താരങ്ങളെ എത്തിക്കുന്നത് പ്രവാസി മലയാളികൾക്ക് കലാഹൃദയം ഉള്ളതു കൊണ്ടാണെന്നും ഇതിനായി മാസങ്ങൾ നീണ്ട മുന്നൊരുക്കം നടത്താറുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് തങ്ങളെ പരിഹസിക്കരുതേ എന്ന് വിദേശ മലയാളികൾ യൂസഫിനോട് ആവശ്യപ്പെട്ടത്.

ചിലരുടെ സ്വന്തം റിസ്‌കിലാണ് ചലച്ചിത്ര താരങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് പരിപാടിക്കായി എത്തിക്കുന്നതെന്നതിനാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഒരു നല്ല ഹോട്ടലിൽ താമസിപ്പിക്കുന്നതിനേക്കാൾ സുരക്ഷിതത്വം നൽകിയാണ് താരങ്ങളെ മലയാളികളുടെ വീടുകളിൽ താമസിപ്പിക്കുന്നത്. മലയാളികളുടെ സ്‌നേഹവും ബഹുമാനവുമെല്ലാം നേരിട്ട് അനുഭവിക്കുമ്പോൾ ഈ കലാകാരന്മാർ തങ്ങളെ പരിഹസിക്കുകയല്ല വേണ്ടിയിരുന്നതെന്ന് പ്രവാസികൾ പരാതി പഞ്ഞത്.

സോഷ്യൽ മീഡിയയിൽ അടക്കം രൂക്ഷമായ പ്രതികരണം ഉണ്ടായതോടെ സംഭവം മയപ്പെടുത്താൻ വേണ്ടി ഹരിശ്രീ യൂസഫ് രംഗത്തുവന്നു. ആരെയെങ്കിലും തന്റെ പരിപാടി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞത് സ്വന്തം അനുഭവം മാത്രമാണെന്നും. ഇത് കോമഡിയായി അവതരിപ്പിച്ചുവെന്ന് മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ പരാമർശത്തിൽ വിദേശ മലയാളികൾക്ക് വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നതായും യൂസഫ് വ്യക്തമാക്കി. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വിവാദമായി മാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP