Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുൻകാലുകൾ മുന്നോട്ട് നീട്ടി, പിൻകാലുകൾ പിന്നോട്ടാക്കി കുത്തനേയുള്ള ഇറക്കം ഇറങ്ങി ആനക്കുട്ടി; ചിരിപടർത്തുന്ന വീഡിയോ ദൃശ്യം കാണാം

മുൻകാലുകൾ മുന്നോട്ട് നീട്ടി, പിൻകാലുകൾ പിന്നോട്ടാക്കി കുത്തനേയുള്ള ഇറക്കം ഇറങ്ങി ആനക്കുട്ടി; ചിരിപടർത്തുന്ന വീഡിയോ ദൃശ്യം കാണാം

സ്വന്തം ലേഖകൻ

ലിപ്പത്തിൽ ഒന്നാമനാണെങ്കിലും കുത്തനെയുള്ള ഇറക്കം ഇറങ്ങുക എന്നു പറഞ്ഞാൽ ആനകൾക്ക് അൽപ്പം വിഷമം പിടിച്ച ഏർപ്പാടാണ്. അതിനാൽ തന്നെ വളരെ പണിപ്പെട്ടാണ് ആനകൾ ഇറക്കം ഇറങ്ങുക. ഇരുന്നും കിടന്നും നിരങ്ങിയുമൊക്കെയാണ് ആനകൾ ഇറക്കം ഇറങ്ങുന്നത്.

ഇത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.കുത്തനെയുള്ള കയറ്റത്തിനു മുകളിൽ നിൽക്കുന്ന ആന പിൻകാലുകൾ മടക്കി മുൻ കാലുകൾ നീട്ടി വച്ച് ഊർന്നിറങ്ങുന്നത് ദൃശ്യത്തിൽ കാണാം. മണ്ണിലൂടെ തെന്നി നീങ്ങുന്ന ആനയുടെ ദൃശ്യം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP