Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുനെസ്‌കോ ദാനം ചെയ്ത 180 ടിവി സെറ്റുകളുമായി 1959-ൽ തുടക്കം; വാർത്ത തുടങ്ങിയത് 65-ൽ: 60 ചാനലുകളും 146 രാജ്യങ്ങളിൽ സാന്നിധ്യവുമായി ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകൾ കാണുന്ന ചാനലായി ദൂരദർശൻ വളർന്നത് ഇങ്ങനെ

യുനെസ്‌കോ ദാനം ചെയ്ത 180 ടിവി സെറ്റുകളുമായി 1959-ൽ തുടക്കം; വാർത്ത തുടങ്ങിയത് 65-ൽ: 60 ചാനലുകളും 146 രാജ്യങ്ങളിൽ സാന്നിധ്യവുമായി ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകൾ കാണുന്ന ചാനലായി ദൂരദർശൻ വളർന്നത് ഇങ്ങനെ

കാഴ്ചകളുടെ പ്രപഞ്ചത്തിൽ ദൂരദർശന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങൾ വിസ്മയം തീർത്ത കാലം ഓർമയുള്ള രണ്ടോ മൂന്നോ തലമുറകൾ ഇവിടെയുണ്ടാകും. ദൂരദർശനല്ലാതെ മറ്റൊന്നും കാണാനില്ലാതിരുന്ന കാലം. വിസ്മയിപ്പിക്കുന്ന പരിപാടികളും ലോകവാർത്തകളും നമുക്ക് മുന്നിലെത്തിയ ദേശീയ ചാനലാണ് ദൂരദർശൻ. പിന്നീട് സ്വകാര്യ മേഖലയിൽ ചാനലുകളുടെ തള്ളിക്കയറ്റമുണ്ടായപ്പോൾ അത് പിന്നോട്ട് പോയെങ്കിലും ഇന്നും ഇന്ത്യയിലേറ്റവും കൂടുതൽപേർ കാണുന്നത് ദൂരദർശന്റെ ഹിന്ദി ചാനലാണ്.

ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ കണക്ക് പ്രകാരം ദൂരദർശനാണ് ഇന്ത്യയിലെ നമ്പർ വൺ ചാനൽ. ഗ്രാമീണ ഇന്ത്യയെക്കൂടി കണക്കിലെടുത്ത് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണിത്. ആദ്യമായാണ് ഇന്ത്യൻ ഗ്രാമങ്ങളിലെ കാഴ്ചക്കാരുടെ എണ്ണം ചാനൽ പ്രചാരം അളക്കുന്നതിനായി ഉപയോഗിക്കുന്നത്.

യുനെസ്‌കോ സംഭാവന ചെയ്ത 2000 ഡോളറും 180 ഫിലിപ്‌സ് ടിവി സെറ്റുകളുമായാണ് 1959 സെപ്റ്റംബർ 15-ന് ദൂരദർശൻ പ്രവർത്തനം തുടങ്ങുന്നത്. ഇന്ത്യയിലൊരു വ്യാവസായിക പ്രദർശനത്തിനെത്തിയ ജർമൻ സ്ഥാപനം ബ്രോഡ്കാസ്റ്റിങ്ങിനുവേണ്ട ഉപകരണങ്ങളും സംഭാവന നൽകി. പ്രവർത്തിക്കാനുള്ള സ്ഥലവും സൗകര്യവും ആകാശവാണിയും സമ്മാനിച്ചപ്പോൾ ദൂരദർശൻ യാഥാർഥ്യമായി.

മെല്ലെയായിരുന്നു തുടക്കം. 180 ടിവി സെറ്റുകളായിരുന്നു ആദ്യമുണ്ടായിരുന്നതെങ്കിൽ 10 വർഷം കൊണ്ട് അത് 1250 ആയി ഉയർന്നു. കാൺപുരിൽ ആരംഭിച്ച ടെലിവിഷൻ കമ്പനിയാണ് ഈ സെറ്റുകൾ ഉണ്ടാക്കിയത്. 1970 ആയപ്പോൾ, 2200 ടിവികളായി. പിന്നീട് ദ്രുതഗതിയിലായി വളർച്ച. 1977 ആയപ്പോഴേക്കും ഇന്ത്യയിൽ രണ്ടരലക്ഷത്തോളം ടി.വി.സെറ്റുകൾ ഉണ്ടായിരുന്നു.

1965-ലാണ് ദൂരദർശൻ വാർത്തകൾ സംപ്രേഷണം ചെയ്യാൻ തുടങ്ങിയത്. അഞ്ചുമിനിറ്റായിരുന്നു വാർത്തയുടെ ദൈർഘ്യം. ദൂരദർശനിലൂടെ ഇന്ത്യൻ ടി.വി. ചരിത്രത്തിലെ ആദ്യ വാർത്ത വായിച്ചത് പ്രതിമാ പുരിയാണ്. ദൂരദർശൻ അപ്പോഴും ഡൽഹിയിലും പ്രധാന നഗരങ്ങളിലും മാത്രം ഒതുങ്ങി നി്ൽക്കുന്ന ഒന്നായിരുന്നു. ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെ പിതാവായ വിക്രം സാരാഭായിയാണ് ഇന്ത്യയിൽ എല്ലായിടത്തും ദൂരദർശൻ ലഭികക്കുന്ന തരത്തിൽ ഇൻസാറ്റ് എന്ന ഉപഗ്രഹത്തെക്കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്.

ഓൾ ഇന്ത്യ റേഡിയോയുടെ സഹോദര സ്ഥാപനമായി തുടർന്ന ദുരദർശനെ വേറിട്ട സ്ഥാപനമാക്കുന്നത് ഇന്ദിരാഗാന്ധിയാണ്. 1976-ൽ. ഇന്ന് ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് 146 രാജ്യങ്ങളിൽ ദൂരദർശൻ ലഭ്യമാണ്. വിവിധ പ്രാദേശിക ചാനലുകൾ ഉൾപ്പെടെ 60 ചാനലുകളുള്ള ശൃംഖലയാണത്. സ്വന്തമായി ഡിഡി ഡയറക്ട് എന്ന സൗജന്യ ഡിടിഎച്ച് സംവിധാനവും ദൂരദർശനുണ്ട്.

ദൂരദർശനിലൂടെ വളർന്ന കുട്ടിക്കാലമാകും ഇപ്പോഴുള്ള ഇന്ത്യൻ മധ്യവയസ്‌കരുടേത്. ഹീ-മാനും മാസ്‌റ്റേഴ്‌സ് ഓഫ് ദ യൂണിവേഴ്‌സും രംഗോളിയും കരംചന്ദും അപരാധി കോനും ചിത്രഹാറുമൊക്കെ കണ്ട് വളർന്ന ബാല്യം. അവിടേയ്ക്ക് മർഡോക്കും സ്റ്റാറും സോണിയും തുടങ്ങി ഒട്ടേറെ ചാനലുകൾ പല ഭാഷയിൽ, പലരീതിയിൽ കടന്നുവന്നെങ്കിലും, ഇന്നും ദൂരദർശന്റെ പ്രാധാന്യം തെല്ലും കുറഞ്ഞിട്ടില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകളും തെളിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP