Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സീരിയലിലെ അടുത്ത കൂട്ടുകാരിയെ നാത്തൂനായി കുടുംബത്തിലേക്ക് കൊണ്ടുവന്നത് ഡിംബിൾ; ചന്ദനമഴയിലെ അമൃതയായി തിളങ്ങുമ്പോൾ സീരിയലിൽ നിന്ന് വിടപറഞ്ഞ് നടി ഡിംബിളിന്റെ സഹോദരനുമായി ആർഭാടമായ വിവാഹം; കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾക്ക് പിന്നാലെ ഒന്നരവർഷത്തിനുള്ളിൽ വേർപിരിയലും; മേഘ്‌ന വിൻസന്റും ഡോൺ ടോണിയും വേർപിരിഞ്ഞത് പരസ്പര സമ്മതത്തോടെ; ഡോൺ ടോണി പുനർവിവാഹിതനാകുന്നത് തൃശൂർ സ്വദേശിയായ യുവതിക്കൊപ്പം; ചന്ദനമഴയിലെ അമൃത വിവാഹമോചിതയായി  

മറുനാടൻ ഡെസ്‌ക്‌

നടി മേഘ്‌ന വിൻസെന്റ് വിവാഹമോചിതയാകുന്നു എന്നത് സംബന്ധിച്ച വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ ചർച്ചയായി മാറിയിരുന്നത്. ഇപ്പോഴിതാ ഇത് സത്യമാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത വന്നിരിക്കുകയാണ്. സിനിമ-സീരിയൽ താരം ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയാണ് മേഘ്നയെ വിവാഹം കഴിച്ചത്. എന്നാലിപ്പോൾ പുതിയതായി എത്തുന്ന വാർത്ത മേഘ്നയുടെ വിവാഹമോചനം കഴിഞ്ഞെന്നതാണ്. ഇത് സംബന്ധിച്ച പ്രതികരണം ഡോൺ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുകയാണ്.

വളരെ ആർഭാടത്തിൽ 2017 ഏപ്രിൽ 30നായിരുന്നു വിവാഹം നടന്നത്. ബിസിനസ്മാനായ തൃശൂർ സ്വദേശി ഡോൺ ടോണി ആയിരുന്നു വരൻ. ഇടക്കാലത്ത് ഇവർ വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തയും എത്ചതിയിരുന്നു. ഡോൺ ടോണി തന്റെ സമൂഹമാധ്യമങ്ങളിൽ നിന്ന് മേഘ്‌നയുമൊത്തുള്ള ചിത്രങ്ങൾ പിൻവലിച്ചുകൊണ്ടാണ് രംഗത്തെത്തിയിരുന്നത്. മേഘ്‌നയും ഡിംബിളും ഇരുവരുടേയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് വിവാഹ ചിത്രങ്ങൾ പിൻവലിച്ചിരുന്നു, റിലേഷൻ സ്റ്റാറ്റസ് സിംഗിൾ എന്ന് അപ്പ്‌ഡേറ്റ് ചെയ്ത ഡോൺ ടോണി അടുത്തസമയത്ത് രംഗത്തെത്തിയിരുന്നു.

Stories you may Like

ഇപ്പോഴിതാ മേഘ്‌നയുമായി ബന്ധമൊഴിഞ്ഞ ശേഷം ഡോൺ ടോണി പുനർവിവാഹിതനാകാനൊരുങ്ങുകയാണ്. തൃശൂരിലെ കുട്ടനെല്ലൂർ സബ് രജിസ്റ്റാർ ഓഫീസിലാണ് ഡോൺ ടോണിയുടെ പുനർവിവാഹത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇതിന്റെ വിജ്ഞാപനവും പുറത്തിറക്കി. 33 കാരനായ ഡോൺ ടോണിയയ്ക്ക് 24 കാരിയായ ഡിവൈൻ ക്ലാര ചാക്കോയോണ് വധു.  ഡോണിന്റെ വിവാഹ സ്റ്റാറ്റസിൽ ഡിവോഴ്‌സ്ഡ് എന്നും, പെൺകുട്ടിയുടെ പേരിൽ അവിവാഹിതയും എന്നുമാണ് സ്റ്റാറ്റസ്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷിച്ചതോടെ മേഘ്‌നയുമൊത്തുള്ള വിവാഹമോചനവാർത്തയും ഉറപ്പിക്കുകയാണ്.

നടി ഡിംപിളും മേഘ്നയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതാണ് മേഘ്നയെ സ്വന്തം നാത്തൂനായി ഡിംപിൾ ക്ഷണിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. ഡോണിനും മേഘ്നയ്ക്കുമൊപ്പമായിരുന്നു ഡിംബിളിന്റെയും വിവാഹം. അന്ന് അത് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാൽ വെറും ഒരു വർഷം മാത്രമായിരുന്നു മേഘ്നയുടെയും ഡോണിന്റെയും വിവാഹ ബന്ധത്തിന്റെ ആയുസ്സ്് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതിനെ കുറിച്ച് ഡോൺ ടോണി പ്രതികരണവും നടത്തിയിരിക്കുകയാണ്.

ഒരു വർഷത്തിന് ശേഷം ഇരുവരും വേറെ വേറെയായിരുന്നു താമസം. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും നിയമപരമായി പിരിയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പ്രചരിച്ച വാർത്തകളിൽ സ്ഥരീകരണം ഇരുവരും നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ വാർത്തയെ ഉറപ്പിക്കുന്ന തരത്തിലുള്ള ചില കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റൊന്നുമല്ല മേഘനയുടെ മുൻ ഭർത്താവ് ഡോൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്നതായിരുന്നു അത്. ഈ വർഷം തന്നെ ഡോണിന്റെ വിവാഹം ഉണ്ടാകുമെന്നാണ് അടുത്ത ബന്ധുക്കൾ സൂചന നൽകിയത്.

ലോകം ഇത്ര കടുത്തൊരു പ്രതിസന്ധിയിലൂടെ പോകുമ്പോൾ ഇത്തരം അനാവശ്യ ചർച്ചകൾ എന്തിനാണ് സൃഷ്ടിക്കുന്നതെന്നാണ് വനിത ഓൺലൈനോട് ഡോൺ പ്രതികരിച്ചിരിക്കുന്നത്. ഞങ്ങൾ വിവാഹമോചിതരായി എന്ന് പറയുന്നത് സത്യമാണ്. 2019 ഒക്ടോബർ അവസാന വാരമാണ് ഞങ്ങൾ നിയമപ്രകാരം വേർപിരിഞ്ഞത്. ഇപ്പോൾ എട്ട് മാസമായി. പരസ്പര സമ്മതത്തോടെ പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് , ഇനി മുതൽ രണ്ട് വഴിയിൽ സഞ്ചരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഡോൺ പറയുന്നു.

ലോകം കൊവിഡ് 19 ഭീതിയിൽ കഴിയുമ്പോൾ അനാവശ്യമായി വാർത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ വിഷമമുണ്ട്. ഞങ്ങൾ 2018 മുതൽപിരിഞ്ഞ് തമാസിക്കുകയാണ്. ഒരു വർഷത്തിന് ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതിൽ ഒന്നുമില്ല. എങ്കിലും ഇപ്പോൾ ഈ വാർത്ത എവിടെ നിന്ന് പൊങ്ങി വന്നു എന്ന് അറിയില്ല. എന്തായാലും ഇപ്പോൾ ഇത്തരം ചർച്ചകൾക്ക് പറ്റിയ കാലമല്ലല്ലോ എന്നും ഡോൺ പറയുന്നു.

‌വിവാഹത്തോടു കൂടി മലയാളി പ്രേക്ഷകർ പിന്നെ അമൃതയെ കണ്ടില്ല. എങ്കിലും ചന്ദനമഴ കണ്ട ഒരു പ്രേക്ഷകനും അമൃതയെ മറക്കാൻ സാധിച്ചിട്ടില്ല. മലയാളത്തിൽ അഭിനയിക്കുന്നില്ലെങ്കിലും തമിഴിൽ പൊന്മകൾ വന്താൽ എന്ന സീരിയലിന്റെ തിരക്കിലായിരുന്നു അമൃത.

ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മേഘ്‌ന വിൻസെന്റ്. ചന്ദന മഴ അവസാനിക്കും മുമ്പായിരുന്നു സീരിയലിലെ കേന്ദ്രകഥാപാത്രമായി എത്തിയ അമൃത എന്ന് മേഘ്നയുടെ വിവാഹം അതിനാൽ തന്നെ സീരിയലിൽ നിന്നും താരം ഒരുനാൾ പ്രത്യക്ഷയായി. അഹങ്കാരവും തലക്കനവും കാരണം 'ചന്ദനമഴ' സീരിയലിൽ നിന്ന് മേഘ്ന വിൻസെന്റിനെ പുറത്താക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

സീരിയൽ സെറ്റിലെ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹ്യമായതോടെയാണ് നായികയെ ഒഴിവാക്കാൻ സീരിയലിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചതെന്നായിരുന്നു വാർത്തകൾ എത്തിയത്.എന്നാൽ സീരിയലിൽ നിന്ന് എന്നെ ആരും പുറത്താക്കിയതല്ലെന്നും. ചോദിച്ചപ്പോൾ ആവശ്യത്തിന് അവധി കിട്ടാത്തതിനാലും പിന്നെ വിവാഹ തിരക്കുകൾ മാറ്റിവയ്ക്കാനും കഴിയാതിനാലും സ്വയം സീരിയലിൽ നിന്നും ഒഴിവായതാണെന്നും നടി പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP