Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പാഷാണം ഷാജിയുടെ നല്ല ഛായയുണ്ട്...എന്ന് വച്ച് പാഷാണം ഷാജിയെ ഡിജിപിയാക്കാൻ പറ്റുമോ എന്നൊരാൾ ചോദിച്ചെന്നും ഷാജിയെ ഡിജിപിയാക്കിയാൽ നിങ്ങൾക്ക് ബെറ്റർ ഡിജിപിയെ കിട്ടുമെന്ന് ഉത്തരം നൽകിയെന്നും സെൻകുമാർ; പൊലീസ് സേനയെ സിപിഎമ്മിന്റെ ഘടകമാക്കി മാറ്റിയ ഒരവസ്ഥ അടിയന്തരാവസ്ഥക്കാലത്ത് പോലുമുണ്ടായിട്ടില്ലെന്നും വാർത്താ പരിപാടിയിൽ മുൻ ഡിജിപി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടൻ പാഷാണം ഷാജിയോട് ഡിജിപി ബെഹ്‌റയെ ഉപമിച്ച് മുൻ ഡിജിപി സെൻ കുമാർ. ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്നും സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി പൊലീസ് മാറിയെന്നും സെൻ കുമാർ പരിഹസിച്ചു. ഏഷ്യാനെറ്റിലെ പരിപാടിക്കിടെയാണ് സെൻകുമാർ ബെഹ്‌റയ്‌ക്കെതിരെ പരിഹാസ ശരം തൊടുത്തത്.

ഡിജിപി സെൻകുമാറിന്റെ വാക്കുകൾ:

''ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പാഷാണം ഷാജിയുടെ നല്ല ഛായയുണ്ട്. എന്ന് വച്ച് പാഷാണം ഷാജിയെ ഡിജിപിയാക്കാൻ പറ്റുമോ? എന്ന് ഒരാൾ ചോദിച്ചു. ഞാൻ പറഞ്ഞു പാഷാണം ഷാജിയെ ഡിജിപിയാക്കിയാൽ നിങ്ങൾക്ക് ഒരു ബെറ്റർ ഡിജിപിയെ കിട്ടും. പൊലീസ് മാർക്‌സിസ്റ്റ് പാർട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാൾ മോശമായ ഘടകമായി മാറിയിരിക്കുന്നു.

എന്തായാലും ഇത്ര മോശമായ, പൊലീസിംഗിനെ സിപിഎമ്മിന്റെ ഒരു ഘടകം മാത്രമാക്കിയ ഇത്ര മോശം ഒരവസ്ഥ അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടായിട്ടില്ല.''പിണറായി സർക്കാരിന്റെ ശത്രുപക്ഷത്തായിരുന്ന സെൻകുമാർ പിന്നീട് ബിജെപിക്ക് ഒപ്പം ചേർന്നിരുന്നു. ശബരിമല പ്രക്ഷോഭത്തിൽ അണിചേർന്ന സെൻകുമാർ പിന്നീട് ശബരിമല കർമ്മസമിതിയുടെ തലപ്പത്തെത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP