Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദൂരദർശനും ഇന്റർനാഷണലാകുന്നു; യൂറോപ്പ്, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലുള്ളവർക്ക് ഇനി ദൂർദർശൻ കാണാം; ചരിത്രപരമായ ചുവടുവയ്പുമായി പ്രസാർ ഭാരതി

ദൂരദർശനും ഇന്റർനാഷണലാകുന്നു; യൂറോപ്പ്, ഓസ്‌ട്രേലിയ, ആഫ്രിക്ക   എന്നിവിടങ്ങളിലുള്ളവർക്ക് ഇനി ദൂർദർശൻ കാണാം; ചരിത്രപരമായ   ചുവടുവയ്പുമായി പ്രസാർ ഭാരതി

ന്യൂഡൽഹി: ഇനി ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ദൂരദർശൻ കാണാൻ സാധിക്കുന്ന തരത്തിൽ പ്രസാർ ഭാരതിയുടെ ഭാഗത്തു നിന്ന് ചരിത്രപരമായ കാൽവയ്പ്. ദൂരദർശന്റെ നടത്തിപ്പുകാരായ പ്രസാർ ഭാരതി ജർമൻ പബ്ലിക് ബ്രോഡ്കാസ്റ്ററായ ഡച്ച് വാല്ലെയുമായി ചേർന്നാണ് ചരിത്രപരമായ ധാരണയിൽ ഒപ്പുവച്ചിരിക്കുന്നത്. ഇതോടെ യൂറോപ്പ്, സെൻട്രൽ ഏഷ്യ, വെസ്റ്റ് ഏഷ്യ, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലുള്ള ഏവർക്കും ഡിഡി ചാനൽ വീക്ഷിക്കാം.

ദൂരദർശന്റെ 55 വർഷത്തെ ചരിത്രമാണ് തിരുത്തിയെഴുതുന്നത്. ഇതോടെ ഇന്ത്യയ്ക്കു പുറത്തുള്ള 120 മില്യൺ കുടുംബങ്ങൾക്ക് നേരിട്ട് ഇനി ഡിഡി ചാനൽ ലഭ്യമാകും. താരതമ്യേന ചെലവു കുറഞ്ഞ മാർഗത്തിലൂടെയാണ് വിദേശത്തുള്ളവർക്ക് ഡിഡി ചാനൽ ലഭ്യമാകുന്നതും ശ്രദ്ധേയമാണ്. ലോകമെങ്ങുമുള്ള ഇന്ത്യക്കാർക്ക് ഡിഡി ചാനലിന്റെ സേവനം ചെലവു കുറഞ്ഞ മാർഗത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ജർമൻ കമ്പനിയുമായി പ്രസാർഭാരതി ധാരണയിലായിരിക്കുന്നത്.

ഹോട്ട്‌ബേർഡ് 13 ബി സാറ്റലൈറ്റിലൂടെയാണ് ഡിടിഎച്ച് പ്ലാറ്റ്‌ഫോമിൽ ഡിഡി ചാനൽ ലഭ്യമാകുന്നത്. ഈ സാറ്റലൈറ്റിലൂടെ ഇപ്പോൾ 24 ഇംഗ്ലീഷ് ചാനലുകൾ ലഭ്യമാണ്. ബിബിസി, സിഎൻഎൻ, സിസടിവി, ആർടി, ഫ്രാൻസ് 24, വിഒഎ ടിവി, യൂറോമാൻസ്, സ്‌കൈ ന്യൂസ്, ബ്ലൂംബർഗ് ടിവി, അൽജസീറ തുടങ്ങിയവയാണവ. ഡച്ച് വെല്ലെയുമായി ഒപ്പുവച്ചതോടു കൂടി വിദേശകാര്യ സെക്രട്ടറിയുടെ നിയന്ത്രണത്തിലായിരിക്കും ഇനി ദൂർദർശൻ ഇന്റർനാഷണൽ ചാനൽ.

ഇരു ബ്രോഡ്കാസ്റ്റിങ് കമ്പനികൾക്കും ഏറെ ഗുണകരമാണ് ഇപ്പോഴത്തെ ധാരണയെന്നാണ് വിലയിരുത്തപ്പെടുന്നത്. മൊത്തം 1543 ടിവി ചാനലുകൾ ഇതേ സാറ്റൈലറ്റിലൂടെ വിതരണം ചെയ്യപ്പെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP