Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

എന്റെ ഭർത്താവിനേയും മക്കളേയും കുറിച്ച് പറയുന്നത് അംഗീകരിക്കാനാവില്ല; എനിക്ക് പെൺകുട്ടികളാണെന്നാണ് പലരും പറയുന്നത്. അത് തെറ്റാണ്, എനിക്ക് രണ്ട് ആൺകുട്ടികളാണ്; കാര്യങ്ങൾ വരുമാനത്തിന് വേണ്ടി പറഞ്ഞോട്ടെ അല്ലാതെ നുണക്കഥകൾ പറഞ്ഞു ഇറക്കരുത്; എന്റെ കുഞ്ഞുങ്ങളെ ഇപ്പോൾ പണിയെടുത്താണ് എന്റെ ഭർത്താവ് നോക്കുന്നത്; അവരെ പറഞ്ഞാൽ വിവരം അറിയും; വിവാഹത്തേക്കുറിച്ചും ഗോസിപ്പുകളേക്കുറിച്ചും തുറന്നടിച്ച ദയ അശ്വതി

മറുനാടൻ ഡെസ്‌ക്‌

മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നെത്തിയ താരമാണ് ദയ അശ്വതി. ബിഗ്ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഇപ്പോൾ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് പറഞ്ഞ് വിമർശിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ദയ.

കഴിഞ്ഞ ദിവസം ദയ സിന്ദൂരം ചാർത്തിയ ചിത്രം പങ്കുവച്ചതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞ് എന്ന വാർത്ത പ്രചരിച്ചിരുന്നു. ഇത്തരത്തിൽ കുടുംബത്തെ ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ദയ,

'തന്റെ ഭർത്താവിനേയും മക്കളേയും കുറിച്ച് പറയുന്നത് അംഗീകരിക്കാനാവില്ല. കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ദയ സംസാരിച്ച് തുടങ്ങിയത്. കുറേ പേരൊക്കെ വന്ന് പറയുന്നു കൊറോണയല്ലേയെന്ന്. അന്ന് ഞങ്ങളെ പരത്തെറി വിളിച്ചപ്പോൾ കൊറോണയൊന്നും ഇല്ലായിരുന്നോ. നുണക്കഥകളുമായി പല യൂട്യൂബ് ചാനലുകാരും ഇറങ്ങിയിട്ടുണ്ട്. പലതും സത്യങ്ങൾ ആല്ല. ഞാൻ ഒരു സിന്ദൂരം ചാർത്തി ഫോട്ടോ ഇട്ടപ്പോൾ അല്ലെങ്കിൽ വീഡിയോ ഇട്ടാൽ ദയയുടെ കല്യാണം കഴിഞ്ഞു എന്നാക്കി. അത് ഏതു വകുപ്പിൽ ആണെന്ന് മനസിലായില്ല. എന്റെ വിവാഹം പതിനാറാമത്തെ വയസ്സിൽ കഴിഞ്ഞതാണ്. എനിക്ക് രണ്ടുകുട്ടികളും ഉണ്ട്. എന്റെ ഭർത്താവ് എന്നെ ഡിവോഴ്സാക്കിയിട്ടില്ല. പക്ഷെ അദ്ദേഹം വിവാഹിതനായി. അപ്പോൾ എനിക്ക് സിന്ദൂരം തൊടാനുള്ള അവകാശം ഇല്ലേ. അതുകൊണ്ടാണ് ഞാൻ സിന്ദൂരം തൊട്ടതെന്നും' ദയ പറയുന്നു.

' എനിക്ക് പെൺകുട്ടികളാണെന്നാണ് പലരും പറയുന്നത്. അത് തെറ്റാണ്, എനിക്ക് രണ്ട് ആൺകുട്ടികളാണ്. കാര്യങ്ങൾ വരുമാനത്തിന് വേണ്ടി പറഞ്ഞോട്ടെ അല്ലാതെ നുണക്കഥകൾ പറഞ്ഞു ഇറക്കരുത്. എനിക്ക് പെൺകുട്ടികൾ ആരുന്നെകിലും ഞാൻ സ്വീകരിച്ചേനെ. എന്റെ കുഞ്ഞുങ്ങളെ ഇപ്പോൾ പണിയെടുത്താണ് എന്റെ ഭർത്താവ് നോക്കുന്നത്. കഷ്ടപ്പെട്ടാണ് പഠിപ്പിച്ചു വലുതാക്കുന്നത്. എന്നെ ട്രോളുന്നതിനു കുഴപ്പമില്ല. പക്ഷെ അവരെ പറഞ്ഞാൽ വിവരം അറിയും. അതിനു ഞാൻ സമ്മതിക്കില്ല. ഇനി അത് നടന്നാൽ ഞാൻ കേസ് കൊടുക്കുമെന്നുള്ള മുന്നറിയിപ്പും ദയ നൽകുന്നുണ്ട്.

നേരത്തെ ബിഗ് ബോസിൽ വെച്ചു പ്രദീപ് ചന്ദ്രനെ തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ദയ പറഞ്ഞത് വിവാദമായിരുന്നു. അതിനെക്കുറിച്ച് താരം പങ്കുവയ്ക്കുന്നതിങ്ങനെ .. 'പ്രദീപിനെ പരിചയപ്പെട്ടത് 25 വയസ്സിലാണ്. 22 ആം വയസ്സിൽ ആണ് ഭർത്താവുമായി പിരിയുന്നത്. ഞാൻ ഒരിക്കലും പ്രദീപ് എന്റെ ബോയ് ഫ്രണ്ട് ആണെന്ന് സ്ഥാപിച്ചിട്ടില്ല.

ജോലി തരാമെന്നു പറഞ്ഞു കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി പ്രദീപ് അപമാനിക്കുകയാണ് ചെയ്തതത്. എന്നെ ഇഷ്ടം ആയിരുന്നു. ഒരു സുഹൃത്തിനോടുള്ള ഇഷ്ടം മാത്രമായിരുന്നു അത്. ആ ഇഷ്ടത്തിന് ഒരു അർഥം മാത്രമായി ആരും എടുക്കരുത് . പെട്ടിയും കിടക്കയും എടുത്ത് റെയിൽവേ സ്റ്റേഷനിൽ ചെന്നപ്പോൾ എന്നെ അറിയില്ല, എന്നെ തള്ളി കളഞ്ഞപ്പോൾ, പറ്റിച്ച വേദനയാണ് ഞാൻ ബിഗ് ബോസിൽ വച്ച് കാണിച്ചത്' താരം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP